ആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തി

|

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ റെഡ്മി തങ്ങളുടെ റെഡ്മി 10 സീരിസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി അവതരിപ്പിച്ചു. റെഡ്മി 10എ, റെഡ്മി 10 പവർ എന്നീ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസുകൾ ഇന്ത്യൻ ബജറ്റ് വിപണി അടക്കി വാഴുന്ന റെഡ്മി 9എ, റെഡ്മി 9 പവർ എന്നീ ഫോണുകളുടെ പിൻഗാമികളാണ്. റെഡ്മി 10എ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി 10 പവർ ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

 

റെഡ്മി 10എ, റെഡ്മി 10 പവർ: വിലയും ലഭ്യതയും

റെഡ്മി 10എ, റെഡ്മി 10 പവർ: വിലയും ലഭ്യതയും

റെഡ്മി 10എ സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8999 രൂപയാണ് വില ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9499 രൂപ വിലയുണ്ട്. സ്മാർട്ട്‌ഫോൺ ഏപ്രിൽ 26ന് ആമസോണിലൂടെ വിൽപ്പനയ്‌ക്കെത്തും. ബ്ലൂ, ബ്ലാക്ക്, ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. റെഡ്മി 10 പവർ സ്മാർട്ട്ഫോൺ 8 ജിബി+128 ജിബി വേരിയന്റിലാണ് അവതരിപ്പിച്ചത്. ഈ ഫോണിന് 14,999 രൂപയാണ് വില. റെഡ്മി 10 പവറിന്റെ ആദ്യ വിൽപ്പന തിയ്യതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി 10എ: സവിശേഷതകൾ
 

റെഡ്മി 10എ: സവിശേഷതകൾ

റെഡ്മി 10എ സ്മാർട്ട്ഫോണിൽ 720×1600 പിക്സൽ റെസല്യൂഷനും 20:9 അസ്പാക്ട് റേഷിയോവും ഉള്ള 6.53 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ബജറ്റ് സെഗ്മെന്റിൽ വച്ച് മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. മീഡിയടെക് ഹെലിയോ ജി25 ഒക്ടാ കോർ പ്രോസസറാണ് റെഡ്മി 10എ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. റാം എക്സ്റ്റന്റ് ഫീച്ചറും ഈ ഡിവൈസിലുണ്ട്. സ്റ്റോറേജ് തികയാത്ത ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജും എക്സ്പാൻഡ് ചെയ്യാം.

കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾകിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

ക്യാമറ

റെഡ്മി 10എ സ്മാർട്ട്ഫോണിൽ 13 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. എൻട്രിലെവൽ ഡിവൈസ് ആയതിനാലാണ് ഈ ഒരു ക്യാമറ മാത്രം നൽകിയിരിക്കുന്നത്. ഇതിനെപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. നൈറ്റ് മോഡ്, പ്രോ മോഡ്, ടൈം-ലാപ്‌സ് പോർട്രെയിറ്റ് മോഡ്, എച്ച്ഡിആർ കൺട്രോൾ എന്നിവയുൾപ്പെടെ വിവിധ മോഡുകൾ സപ്പോർട്ട് ചെയ്യുന്ന ക്യാമറ മൊഡ്യൂളാണ് ഇത്.

ബാറ്ററി

10W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 10എ ഫോണിലുള്ളത്. ഈ ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, മൈക്രോ യുഎസ്ബി പോർട്ട്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ലാണ് റെഡ്മി 10എ പ്രവർത്തിക്കുന്നത്. റെഡ്മി 10എയ്ക്ക് മികച്ച ഗ്ലാസ് പ്രോട്ടക്ഷൻ, റബ്ബറൈസ്ഡ് സീലുകൾ, കോറഷൻ പ്രൂഫ് പോർട്ടുകൾ എന്നിവയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

റെഡ്മി 10 പവർ: സവിശേഷതകൾ

റെഡ്മി 10 പവർ: സവിശേഷതകൾ

റെഡ്മി 10 എയുടെ അതേ ഡിസൈനാണ് റെഡ്മി 10 പവറിനുള്ളത്. എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും ഫോണിലുണ്ട്. 400 നിറ്റ് ബ്രൈറ്റ്നസ്, വാട്ടർഡ്രോപ്പ് നോച്ച് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതൾ. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറാണ്. 3 ജിബി റാം വരെ അധികമായി വിപുലീകരിക്കാനുള്ള സാങ്കേതികവിദ്യയും സ്റ്റോറേജിനായി പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ട്.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

50 എംപി പ്രൈമറി സെൻസർ

രണ്ട് പിൻ ക്യാമറകളാണ് റെഡ്മി 10 പവറിൽ ഉള്ളത്. 50 എംപി പ്രൈമറി സെൻസറും 2 എംപി പോർട്രെയിറ്റ് ലെൻസുമടങ്ങുന്നതാണ് ഈ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. റെഡ്മി 10 പവറിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററി യൂണിറ്റാണ് ഉള്ളത്. ആൻഡ്രോയിഡ് ബേസ്ഡ് എംഐയുഐ 13ൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
Redmi has introduced two new smartphones in its Redmi 10 series. The company has launched the Redmi 10A and Redmi 10 Power in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X