Home
Mobile

റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളും

റെഡ്മി K20 പ്രോ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിൽ വില കുറച്ചു. താല്കാലികമായാണ് ഡിവൈസിന് വില കുറച്ചിരിക്കുന്ന്. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി വേരിയന്റിനിന്റെ വിലയിൽ മാത്രമാണ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 24,999 രൂപയ്ക്ക് ആമസോൺ, എംഐ.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ലഭ്യമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെഡ്മി K20 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.

6 ജിബി റാം

ഏപ്രിലിൽ ഉണ്ടായ ജിഎസ്ടി വർധനവിന് ശേഷം റെഡ്മി K20 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം മോഡലിന് 26,999 രൂപയായിരുന്നു വില. പുതിയ വിലക്കിഴിവ് ജൂലൈ 13 വരെ മാത്രമേ ലഭിക്കുകയുള്ളു. ഡിവൈസിനറെ 8 ജിബി റാം വേരിയന്റിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

മനു കുമാർ

ഷവോമി ഇന്ത്യ സിഇഒ മനു കുമാർ ജെയിൻ ട്വീറ്റിലൂടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചത്. റെഡ്മി കെ 20 പ്രോ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. കാർബൺ ബ്ലാക്ക്, ഫ്ലേം റെഡ്, ഗ്ലേസിയർ ബ്ലൂ, പേൾ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക.

റെഡ്മി കെ 20 പ്രോയുടെ  സവിശേഷതകൾ

റെഡ്മി കെ 20 പ്രോയുടെ സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സവിശേഷതയുള്ള റെഡ്മി കെ 20 പ്രോ MIUI 10 ഉള്ള ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുന്നത്. 19.5: 9 ആസ്പാക്ട് റേഷിയോവോട് കൂടിയ 6.39 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി + (1080x2340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഫോണിന്റെത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC ആണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ

റെഡ്മി കെ 20 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി ഇമേജ് സെൻസർ എഫ് / 1.75 ലെൻസോടുകൂടി നൽകിയിരിക്കുന്നു. ഇതിനൊപ്പം 13 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടർ വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എഫ് / 2.4 ലെൻസ് എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിൽ കൊടുത്തിരിക്കുന്നത്. ഇത് കൂടാതെ 20 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

കണക്റ്റിവിറ്റി

റെഡ്മി കെ 20 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 27W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു.

Best Mobiles in India

English summary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X