Home
Mobile

Redmi K20 Pro Price Cut: ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചു

റെഡ്മി കെ 20 പ്രോ സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില ഔദ്യോഗികമായി പരിഷ്കരിച്ചതായി ഷവോമി അറിയിച്ചു. ഫോണിന്റെ 6 ജിബി, 8 ജിബി റാം വേരിയന്റുകൾ ഡിസംബർ പകുതി മുതൽ പുതുക്കിയ വിലനിർണ്ണയത്തിൽ സ്ഥിരമായി കമ്പനി വിൽക്കുന്നുണ്ട്. എംഐ സൂപ്പർ സെയിലിലൂടെയാണ് ഇതുവരെ വിലക്കിഴിവ് നൽകിയതെങ്കിൽ ഇനിമുതൽ റെഡ്മി കെ 20 സ്മാർട്ട്ഫോൺ വിലക്കിഴിവിൽ ലഭിച്ച അതേ തുകയ്ക്ക് സ്ഥിരമായി ലഭ്യമാകും.

ഷവോമി ഇന്ത്

ഷവോമി ഇന്ത്യയുടെ തലവൻ മനു കുമാർ ജെയിൻ ട്വിറ്ററിലൂടെയാണ് വിലക്കുറവ് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇന്ന് വില കുറച്ച ഷവോമിയുടെ രണ്ടാമത്തെ ഫോണാണ് റെഡ്മി കെ 20 പ്രോ. 24,999 രൂപയ്ക്കാണ് ഫോൺ ഇനിമുതൽ ലഭ്യമാവുക. നേരത്തെ എംഐ എ3യ്ക്കും കമ്പനി വില കുറച്ചിരുന്നു. 11,999 രൂപയ്ക്കാണ് ഫോൺ ഇനിമുതൽ ഇന്ത്യയിൽ ലഭ്യമാവുക. റെഡ്മി കെ 20 പ്രോയ്ക്ക് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ സ്വീകാര്യത ലഭിച്ചിരുന്നു.

റെഡ്മി കെ 20 പ്രോയുടെ ഇന്ത്യയിലെ വില

റെഡ്മി കെ 20 പ്രോയുടെ ഇന്ത്യയിലെ വില

റെഡ്മി കെ 20 പ്രോയുടെ ഔദ്യോഗികമായി വിലക്കുറവ് പ്രഖ്യാപനത്തിന് ശേഷം ഫോണിന്റെ അടിസ്ഥാന വേരിയന്റായ 6 ജിബി + 64 ജിബി മോഡലിന് 24,999 രൂപയാണ് വില വരുന്നത്. സ്മാർട്ട്‌ഫോണിന്റെ ടോപ്പ് എൻഡ് മോഡലായ 8 ജിബി + 256 ജിബി വേരിയന്റിന് 27,999 രൂപയാണ് വില വരുന്നത്. mi.com, ഫ്ലിപ്കാർട്ട്, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, രാജ്യത്തെ ഷവോമിയുടെ ഓഫ്‌ലൈൻ പാർട്ട്ണർ സ്റ്റോറുകൾ എന്നിവയിലൂടെയും റെഡ്മി കെ 20 പ്രോ പുതിയ വിലയിൽ ലഭ്യമാകും. കാർബൺ ബ്ലാക്ക്, ഫ്ലേം ബ്ലൂ, ഗ്ലേസിയർ ബ്ലൂ, പേൾ വൈറ്റ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.

റെഡ്മി കെ 20 പ്രോയുടെ  സവിശേഷതകൾ

റെഡ്മി കെ 20 പ്രോയുടെ സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സവിശേഷതയുള്ള റെഡ്മി കെ 20 പ്രോ MIUI 10 ഉള്ള ആൻഡ്രോയിഡ് 9 പൈയിലാണ് പ്രവർത്തിക്കുന്നത്. ഫോണിന് ഇതിനകം തന്നെ രാജ്യത്ത് MIUI 11 അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ട്. ഉടൻ തന്നെ ആൻഡ്രോയിഡ് 10 ലഭിക്കുകയും ചെയ്യും. 19.5: 9 ആസ്പാക്ട് റേഷിയോവോട് കൂടിയ 6.39 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി + (1080x2340 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഫോണിന്റെത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC ആണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്.

ട്രിപ്പിൾ റിയർ ക്യാമറ

റെഡ്മി കെ 20 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി ഇമേജ് സെൻസർ എഫ് / 1.75 ലെൻസോടുകൂടി നൽകിയിരിക്കുന്നു. ഇതിനൊപ്പം 13 മെഗാപിക്സൽ സെക്കൻഡറി ഷൂട്ടർ വൈഡ് ആംഗിൾ ലെൻസ്, 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എഫ് / 2.4 ലെൻസ് എന്നിവയാണ് റിയർ ക്യാമറ സെറ്റപ്പിൽ കൊടുത്തിരിക്കുന്നത്. ഇത് കൂടാതെ 20 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

കണക്റ്റിവിറ്റി

റെഡ്മി കെ 20 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, 27W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഫോൺ പായ്ക്ക് ചെയ്യുന്നു.

Best Mobiles in India

English summary
Xiaomi on Thursday announced that it has officially revised the pricing of Redmi K20 Pro smartphone in India. Notably, this is hardly a new pricing for the phone as the company has consistently been selling both 6GB and 8GB RAM variants of the phone at the so-called revised pricing since mid-December, many times as a part of its ‘almost always running' Mi Super Sale and even without it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X