Home
Mobile

റെഡ്മി കെ20 പ്രോ സ്മാർട്ട്ഫോൺ 4,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം

റെഡ്മി കെ20 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു. പരിമിതമായ ദിവസങ്ങളിലേക്കാണ് ഡിവൈസ് വില കുറച്ച് വിൽകുന്നത്. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് വില കുറച്ചിരിക്കുന്നത്. പ്രത്യേക ഓഫർ പ്രകാരം ഡിവൈസിന്റെ മേൽപ്പറഞ്ഞ വേരിയന്റ് മാത്രം 4,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം. ഡിവൈസിന്റെ മറ്റ് വേരിയന്റുകൾക്ക് ഈ ഓഫർ ബാധകമല്ല. ഓഗസ്റ്റ് 31 വരെ മാത്രമേ ഈ വിലക്കിഴിവ് ലഭിക്കുകയുള്ളു.

പുതിയ ഓഫർ

റെഡ്മി പ്രഖ്യാപിച്ച പുതിയ ഓഫർ പ്രകാരം റെഡ്മി കെ20 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 2,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 26,999 രൂപയാണ്.കഴിഞ്ഞ മാസവും ഇത്തരത്തിലൊരു വിലക്കിഴിവ് ഓഫർ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിച്ചിരുന്നു. പുതിയ ഓഫർ ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, എംഐ.കോം, എംഐ സ്റ്റോറുകൾ എന്നിവ വഴി ഡിവൈസ് വാങ്ങുവർക്ക് ലഭ്യമാണ്.

മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ

മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ എന്ന നിലയിൽ റെഡ്മി കെ 20 പ്രോ മികച്ചൊരു ഡിവൈസ് തന്നെയാണ്. 1,080 x 2,340 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.39 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. കാർബൺ ബ്ലാക്ക്, ഫ്ലേം റെഡ്, പേൾ ബ്ലൂ, ഗ്ലേസിയർ ബ്ലൂ കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ

റെഡ്മി കെ 20 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoCയാണ്. 8 ജിബി വരെ റാം, 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഡിവൈസിൽ ലഭ്യമാണ്. ഇപ്പോൾ വിലക്കിഴിവുള്ള ഡിവൈസിൽ 6ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. മികച്ച ഗെയിമിംഗ് അനുഭവം നൽകുന്ന ചിപ്പ്സെറ്റാണ് ഡിവൈസിൽ ഉള്ളത്. 27W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 9.0 പൈയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

റെഡ്മി കെ 20 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഷവോമി നൽകിയിട്ടുള്ളത്. ഇതിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, എഫ് / 2.4 അപ്പർച്ചർ ഉള്ള 8 എംപി സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 20 എംപി പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്.

കണക്ടിവിറ്റി ഓപ്ഷനുകൾ

യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി, ക്വിക്ക് ചാർജിംഗ്, എൻ‌എഫ്‌സി എന്നിങ്ങനെയുള്ള കണക്ടിവിറ്റി ഫീച്ചറുകളാണ് റെഡ്മി കെ 20 പ്രോയിൽ കമ്പനി നൽകിയിട്ടുള്ളത്. 4,000 രൂപ വിലക്കിഴിവിൽ ഈ ഡിവൈസ് ലഭിക്കുന്നത് ലാഭകരമാണ്. കരുത്തുള്ള ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച തിരഞ്ഞെടുപ്പ് തന്നെയായിരിക്കും റെഡ്മി കെ 20 പ്രോ.

Best Mobiles in India

English summary
Redmi has slashed the price of the Redmi K20 Pro smartphone. The price is reduced to the 6GB RAM + 128GB storage variant of the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X