ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി റെഡ്മി കെ 30 പ്രോ 5 ജി വരുന്നു; വിലയും സവിശേഷതകളും

|

റെഡ്മി കെ 30 പ്രോ ലോഞ്ച് മാർച്ച് 24 ന് ചൈനയിൽ നടക്കും. ലോഞ്ചിന് മുന്നോടിയായി 5 ജി സ്മാർട്ട്‌ഫോണിന്റെ കുറച്ച് വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് വിപണിയിൽ ഉപകരണം ലിസ്റ്റുചെയ്‌തിട്ടുണ്ട്. റെഡ്മി കെ 30 പ്രോ 5 ജി വില 3,299 ചൈനീസ് യുവാനിൽ നിന്ന് ആരംഭിക്കുമെന്ന് ഇത് വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ ഇത് ഏകദേശം 33,000 രൂപയോളം വരും. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണായിരിക്കും റെഡ്മി കെ 30 പ്രോ.

റെഡ്മി കെ 30 പ്രോ 5 ജി സവിശേഷതകൾ
 

റെഡ്മി കെ 30 പ്രോ 5 ജി സവിശേഷതകൾ

1 / 1.7-ഇഞ്ച് വലുപ്പമുള്ള ഈ സെൻസർ ഷാർപ്പ് ആയ ചിത്രത്തിനായി 1.6-മൈക്രോൺ പിക്‌സൽ വാഗ്ദാനം ചെയ്യുന്നതിനായി 4-ഇൻ -1 പിക്‌സൽ ബിന്നിംഗ് നടത്തുന്നു. ഡിവൈസ് 3x ഒപ്റ്റിക്കൽ സൂമിനെയും 30x ഡിജിറ്റൽ സൂമിനെയും സപ്പോർട്ട് ചെയ്യുമെന്ന് ജിഎസ്മറീന റിപ്പോർട്ട് ചെയ്തു. റിയൽമി എക്സ് 50 പ്രോയും ഐക്യുഒഒ 3 ഉം 20x ഡിജിറ്റൽ സൂം സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകളാണ്.

ഡ്യുവൽ ഒഐഎസ്

റെഡ്മി കെ 30 പ്രോ 5 ജിയിൽ ഡ്യുവൽ ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ) സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. എച്ച്ഡിആർ 10+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയോടെയായിരിക്കും റെഡ്മി കെ 30 പ്രോ ലോഞ്ച് ചെയ്യുന്നത്. ഇത് ഡിസി ഡിമ്മിംഗിനെയും 1200 നിറ്റ് പീക്ക് ബ്രൈറ്റ്നസിനെയും സപ്പോർട്ട് ചെയ്യും. ഡിവൈസ് ഒരു ഫുൾ സ്‌ക്രീൻ നോച്ച്-ലെസ് ഡിസ്‌പ്ലേ അവതരിപ്പിക്കും.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പ്രോ സീരിസിൽ വരാനിരിക്കുന്നത് പുതിയ സാങ്കേതിക വിദ്യകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 പ്രോ സീരിസിൽ വരാനിരിക്കുന്നത് പുതിയ സാങ്കേതിക വിദ്യ

സെൽഫി

സെൽഫികൾക്കായി, ഒരു പോപ്പ്-അപ്പ് ക്യാമറയായിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. ടീസർ അനുസരിച്ച്, വരാനിരിക്കുന്ന റെഡ്മി ഫോൺ ഗ്രേ, പർപ്പിൾ, ബ്ലൂ, വൈറ്റ് നിറങ്ങളിൽ ലഭ്യമാകും.വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റെഡ്മി കെ30 പ്രോയിൽ സ്നാപ്ഡ്രാഗൺ 865 ആയിരിക്കും പ്രോസസറായി നൽകുക. 5ജി സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിലായിരിക്കും റെഡ്മിയുടെ കെ 30 പ്രോ വിപണിയിൽ ശ്രദ്ധ നേടുകയെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

ഷവോമി
 

ഷവോമി റെഡ്മി കെ 30 പ്രോയുടെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി പുതിയ ഫോണിന്റെ ചില സവിശേഷതകളും വെളിപ്പെടുത്തിയിട്ടുണ്ട്. ടീസർ അനുസരിച്ച് ഡിവൈസ് രണ്ട് 64 മെഗാപിക്സൽ സോണി IMX686 സെൻസറുകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. സെൻസറുകളിലൊന്ന് പ്രധാന ക്യാമറയായും മറ്റൊന്ന് ടെലിഫോട്ടോ ഷോട്ടുകൾക്കായും ഉപയോഗിക്കാം.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കിഴിവ്

Most Read Articles
Best Mobiles in India

Read more about:
English summary
The Redmi K30 Pro launch will take place in China on March 24. Ahead of the launch, quite a few details of the 5G smartphone have surfaced on the web. The device has been spotted listed on a Chinese marketplace.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X