റെഡ്മി കെ 30 പ്രോ 5 ജി ഔദ്യോഗികമായി പ്രഖ്യാപിച്ചു; വിലയും സവിശേഷതകളും

|

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഷവോമി അതിന്റെ മുൻനിര സ്മാർട്ട്‌ഫോണായ റെഡ്മി കെ 30 പ്രോ പുറത്തിറക്കി. റെഡ്മി കെ 30 സീരീസിന്റെ വിപുലീകരണമായാണ് ഈ ഡിവൈസ് വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ സ്റ്റാൻഡേർഡ് മോഡൽ 4 ജി, 5 ജി നെറ്റ്‌വർക്ക് സപ്പോട്ടോടെ ലഭ്യമാണ്. സീരിസിലെ പുതിയ സ്മാർട്ട്ഫോൺ അതിന്റെ മുൻഗാമിയിൽ നിന്ന് വ്യത്യസ്തമായി എലവേറ്റഡ് സെൽഫി ക്യാമറ മൊഡ്യൂളുുമായാണ് വരുന്നത്. ഒപ്പം ചില മികച്ച ഹാർഡ്‌വെയറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്മി കെ 30 പ്രോ 5 ജിയുടെ സവിശേഷതകൾ
 

റെഡ്മി കെ 30 പ്രോ 5 ജിയുടെ സവിശേഷതകൾ

5 ജി മോഡം, 2.84 ജിഗാഹെർട്‌സ് ക്ലോക്ക് സ്പീഡ് എന്നിവയുള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് റെഡ്മി കെ 30 പ്രോയുടെ പ്രധാന ആകർഷണം. കസ്റ്റം MIUI 11 യൂസർ ഇന്റർഫേസുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 OS ഉപയോഗിച്ചാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. പ്രോസസർ, ഓപ്പറേറ്റിങ് സിസിസ്റ്റം എന്നിവ പരിശോധിക്കുമ്പോൾ തന്നെ കരുത്തുറ്റ സ്മാർട്ട്ഫോണാണ് ഇതെന്ന് വ്യക്തമാണ്.

വേപ്പർ ചേമ്പർ

വലിയ വേപ്പർ ചേമ്പർ (വിസി) ലിക്വിഡ് കൂളിംഗ് ഉൾക്കൊള്ളുന്നതാണ് ഈ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ദീർഘനേരത്തെ ഗെയിമിംഗിനിടെയും താപനില നിയന്ത്രിക്കും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഇതൊരു പ്രീമിയം സെഗ്നെന്റലുള്ള മികച്ച സ്റ്റോറേജ് കേൺഫിഗറേഷൻ തന്നെയാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 + സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവ്

6.67 ഇഞ്ച്

6.67 ഇഞ്ച് അളവും 180 ഹെർട്സ് സാമ്പിൾ റേറ്റുമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേ പാനലാണ് ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. എച്ച്ഡിആർ 10 + സർട്ടിഫിക്കേഷനുമായാണ് ഇത് വരുന്നത്. കൂടാതെ കമ്പനി 1200 നിറ്റ് പീക്ക് ബ്രൈറ്റ്നസ് നൽകിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു. ഡിവൈസ് അതിന്റെ മുൻഗാമിയുടേതിന് സമാനമായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉൾക്കൊള്ളുന്നു.

ക്യാമറ വിഭാഗം
 

ക്യാമറ വിഭാഗം

ക്യാമറ വിഭാഗം പരിശോധിച്ചാൽ സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് ഒരു വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ ക്രമീകരിച്ചിരിക്കുന്ന നാല് ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നു. 64 എം‌പി സോണി ഐ‌എം‌എക്സ് 686 പ്രൈമറി സെൻസറാണ് ഒ‌ഐ‌എസിനൊപ്പം ഒ‌ഐ‌എസ്, 30 എക്സ് സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 8 എം‌പി ടെലിഫോട്ടോ സെൻസറും കമ്പനി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

വൈഡ് ആംഗിൾ

വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 13 എംപി സെൻസറും 123 ഡിഗ്രി എഫ്ഒവിയും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി സെൻസറും ക്യാമറ വിഭാഗത്തിൽ നിൽകിയിട്ടുണ്ട്. പിൻ ക്യാമറകൾ 8 കെ വീഡിയോ റെക്കോർഡിംഗും ഇഐഎസും (ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ) സപ്പോർട്ട് ചെയ്യുന്നു. സെൽഫിക്കും വീഡിയോ കോളിനുമായി പോപ്പ്-അപ്പ് ക്യാമറാണ് നൽകിയിരിക്കുന്നത്. ഇതിൽ 20 എംപി സെൻസർ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ത്യയിലെ സെയിൽ മാറ്റിവച്ചു

യുഎസ്ബി

ഐപി 53 സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എൻ‌എഫ്‌സി, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് റെഡ്മി കെ 30 പ്രോയുടെ മറ്റ് പ്രധാനപ്പെട്ട സവിശേഷതകൾ. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,700 mAh ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്. മികച്ച ഫാസ്റ്റ് ചാർജിങ് സംവിധാനം തന്നെയാണ് ഫോണിലുള്ളത്.

റെഡ്മി കെ 30 പ്രോ 5 ജി വിലയും ലഭ്യതയും

റെഡ്മി കെ 30 പ്രോ 5 ജി വിലയും ലഭ്യതയും

6 ജിബി റാം മോഡലിന് 2,999 ചൈനീസ് യുവാൻ(ഏകദേശം 32,274 രൂപ) വിലയിലാണ് ഷവോമി റെഡ്മി കെ 30 പ്രോ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം 8 ജിബി റാം മോഡൽ 3,399 ചൈനീസ് യുവാനും (ഏകദേശം 36,594 രൂപ) 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 3,699 ചൈനീസ് യുവാനും (ഏകദേശം 39,779 രൂപ) വില വരുന്നു. സ്പേസ് ഗ്രേ, മൂൺലൈറ്റ് വൈറ്റ്, സ്കൈ ബ്ലൂ, പർപ്പിൾ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

കൂടുതൽ വായിക്കുക: ഹോണർ 30 എസ്, ഹോണർ പ്ലേ 9 എ സ്മാർട്ട്ഫോണുകൾ മാർച്ച് 30 ന് പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
After all the hype, the Xiaomi has unveiled its flagship smartphone - the Redmi K30 Pro. The device comes as an extension to the Redmi K30 series which has already debuted last year where the standard model is available with both 4G and 5G network support. The new entrant brings features an elevated selfie camera module as its predecessor and also has some top-of-the-line hardware.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X