Home
Mobile

റെഡ്മി കെ 30 പ്രോയുടെ ചിത്രങ്ങൾ ചോർന്നു; ഫോണിലുണ്ടാവുക ക്വാഡ് റിയർ ക്യാമറ

റെഡ്മി കെ 30 പ്രോ ലോഞ്ച് ഈ മാസം അവസാനം ചൈനയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ റെഡ്മി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ ക്വാൽകോമിന്റെ മുൻനിര സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് ഉണ്ടാവുമെന്നും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ഫുൾസ്ക്രീൻ നോച്ച്-ലെസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

ലോഞ്ച്

ലോഞ്ച് അടുത്തിരിക്കുന്നതിനിടെ റെഡ്മി കെ 30 പ്രോയുടെ ചിത്രങ്ങൾ ചോർന്നു. പിൻവശം കൃത്യമായി കാണുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് ചോർന്നത്. ഫോണിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്ന് പുതിയ ലീക്കിൽ നിന്നും വ്യക്തമാകുന്നു. ചോർന്ന ഹാൻഡ്‌സ് ഓൺ ഇമേജുകളിൽ നിന്ന് ഹാൻഡ്‌സെറ്റ് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ടാകുമെന്ന കാര്യവും സ്ഥിരീകരിക്കുന്നു.

ചിത്രം

ചിത്രം അനുസരിച്ച് റെഡ്മി കെ 30 പ്രോ ക്വാഡ് റിയർ ക്യാമറ സെറ്റപ്പോടെയായിരിക്കും പുറത്തിറങ്ങുക. പിന്നിലെ ക്യാമറകൾ വൃത്താകൃതിയിലുള്ള പ്ലേറ്റിൽ സ്ഥാപിച്ചിരിക്കുന്നതായി ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു. ലീക്കുകളും മറ്റ് റിപ്പോർട്ടുകളും വിശ്വസിച്ചാൽ കമ്പനി 64 മെഗാപിക്സൽ സോണി IMX686 സെൻസർ ഫോണിൽ ഉൾപ്പെടുത്താൻ സാധ്യതുണ്ട്. ഷവോമി റെഡ്മി കെ 30 സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകളിലും ഇതേ സെൻസർ ഉണ്ടാകും. എന്നാലും ഒപ്റ്റിക്കൽ ഇമേജ് സ്ഥിരതയുടെ കാര്യത്തിൽ കെ 30 പ്രോയ്ക്ക് വലിയ വ്യത്യാസം ഉണ്ടാകും.

റെഡ്മി

റെഡ്മി ബ്രാൻഡിന്റെ ജനറൽ മാനേജർ ലു വെയ്ബിംഗ് വെയ്‌ബോയിൽ റെഡ്മി കെ 30 പ്രോ സൂം പതിപ്പ് ടീസ് ചെയ്തു. ഇതിനൊപ്പം ഡിവൈസിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും പങ്കിട്ടിട്ടില്ല. പക്ഷേ ഇത് ഒരു ടെലിഫോട്ടോ മൊഡ്യൂൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിവൈസിന്റെ സ്റ്റാൻഡേർഡ് പതിപ്പിൽ ലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കില്ല. വരാനിരിക്കുന്ന റെഡ്മി കെ 30 പ്രോയിലെ ടെലിഫോട്ടോ ക്യാമറ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുമെന്ന് ജിഎസ്മറീന റിപ്പോർട്ട് ചെയ്യുന്നു.

ക്വാൽകോം

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC, പോപ്പ്-അപ്പ് സെൽഫി ക്യാമറ, ഒരു ഫുൾ സ്‌ക്രീൻ ഡിസൈൻ എന്നിവയാണ് മറ്റ് റെഡ്മി കെ 30 പ്രോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും ഇത്. റെഡ്മിയിലെ പ്രൊഡക്റ്റ് മാനേജർ വാങ് ടെംഗ് അടുത്തിടെ സ്മാർട്ട്‌ഫോണിന് 3,000 റിയാൽ (ഏകദേശം 32,000 രൂപ) വില ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു.

റെഡ്മി കെ 30 പ്രോ

റെഡ്മി കെ 30 പ്രോയിലൂടെ ഷവോമിയുടെ 5 ജി ഡിവൈസ് പോർട്ട്‌ഫോളിയോ എല്ലാ വില വിഭാഗങ്ങളിലും വിപുലീകരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹോം മാർക്കറ്റിൽ ഹോണർ, ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുമായി ഹാൻഡ്‌സെറ്റ് മത്സരിക്കും.

More from GizBot

Best Mobiles in India

English summary
The Redmi K30 Pro launch is expected to take place later this month in China. This Redmi phone is likely to feature Qualcomm’s flagship Snapdragon 865 chipset, and offer support for the 5G network.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X