സ്നാപ്പ്ഡ്രാഗൺ 865 SoCയുടെ കരുത്തുമായി റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് പുറത്തിറങ്ങും

|

റെഡ്മിയുടെ അടുത്ത തലമുറയിലെ മുൻനിര സ്മാർട്ട്‌ഫോണായ റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് ചൈനയിൽ അവതരിപ്പിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി കെ 30 പ്രോ 5 ജി നെറ്റ്‌വർക്കിനുള്ള സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC കരുത്ത് നൽകുന്ന് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായിരിക്കും. റെഡ്മിയുടെ ഫ്ലാഗ്ഷിപ്പിൽ പ്രതീക്ഷിക്കാവുന്ന പുതിയ സവിശേഷതകൾ ധാരാളമാണ്.

IQOO 3
 

IQOO 3 പോലെ, റെഡ്മി കെ 30 പ്രോയുടെ 4 ജി മാത്രം ഉള്ള വേരിയന്റും കമ്പനി പുറത്തിറക്കിയേക്കാം. ഇത് 5 ജി കൌണ്ടർപാർട്ടിനേക്കാൾ അൽപ്പം വില കുറച്ചായിരിക്കും ലഭ്യമാവുക. ഹുവാവേ പി 40 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റെഡ്മി കെ 30 പ്രോ പുറത്തിറക്കുമെന്ന് ഷവോമി ചൈനയുടെ വൈസ് പ്രസിഡന്റ് വാങ് സിയാവന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

റെഡ്മി കെ 30 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി കെ 30 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.67 ഇഞ്ച് ബെസെൽലസ് ഒ‌എൽ‌ഇഡി സ്‌ക്രീനിൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയയായിരിക്കും റെഡ്മി കെ 30 പ്രോ പുറത്തിറങ്ങുകയെന്നണ് കരുതുന്നത്. റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവ പോലെ റെഡ്മി കെ 30 പ്രോയ്ക്കും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 എസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 എസ് മാർച്ച് 23ന് പുറത്തിറങ്ങുമെന്ന് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം

ഹാർഡ്‌വെയറിൽ

ഹാർഡ്‌വെയറിൽ റെഡ്മി കെ 30 പ്രോയ്ക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC കരുത്ത് നൽകും, കുറഞ്ഞത് 6 ജിബി റാമും എൽഡിഡിആർ 5 എക്സ്, യുഎഫ്എസ് 3.0 സാങ്കേതികവിദ്യ അടിസ്ഥാനമാക്കി 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കും. സോഫ്റ്റ്വെയർ പരിശോധിച്ചാൽ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസ് കസ്റ്റം MIUI 11 -ൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

64 എംപി
 

64 എംപി സോണി ഐ‌എം‌എക്സ് 686 സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പും പോക്കോ എക്സ് 2, റെഡ്മി കെ 30 എന്നിവയിൽ ഉപയോഗിച്ച അതേ സെൻസറും റെഡ്മി കെ 30 പ്രോയുടെ ക്യാമറ സെറ്റപ്പിൽ ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. ക്യാമറ സെറ്റപ്പിൽ ഒരു അൾട്രാ-വൈഡ് ആംഗിൾ, ടെലിഫോട്ടോ, മാക്രോ ലെൻസ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

33W ഫാസ്റ്റ് ചാർജിംഗ്

33W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെയുള്ള 4,700 mAh ബാറ്ററിയാണ് റെഡ്മി കെ 30 പ്രോയ്ക്ക് ഇന്ധനം നൽകുന്നത്. കൂടാതെ ഡിവൈസിൽ റിവേഴ്സ് ചാർജിംഗ് ശേഷിയും വാഗ്ദാനം ചെയ്തേക്കാം. റെഡ്മി കെ 20 പ്രോ പോലെ റെഡ്മി കെ 30 യിലും 3.5 എംഎം ഹെഡ്ഫോൺ ജാക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: പോക്കോ എക്സ്2 ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺകൂടുതൽ വായിക്കുക: പോക്കോ എക്സ്2 ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും റേറ്റിങ് ഉള്ള സ്മാർട്ട്ഫോൺ

Most Read Articles
Best Mobiles in India

English summary
Redmi is likely to announce its next-generation flagship smartphone -- the Redmi K30 Pro on March 24 in China. As of now, the Redmi K30 Pro is touted to be the most affordable smartphone in the world with the Qualcomm Snapdragon 865 SoC with support for the 5G network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X