Redmi K30 Pro: റെഡ്മി കെ 30 പ്രോയുടെ വിലവിവരങ്ങൾ പുറത്ത്; ബേസ് വേരിയന്റിന് 37,000 രൂപ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC ഉള്ള ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്മാർട്ട്‌ഫോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെഡ്മി കെ 30 പ്രോ മാർച്ച് 24 ന് വിപണിയിലെത്തും. ലോഞ്ചിന് മുമ്പ് സ്മാർട്ട്ഫോണിന്റെ ഏകദേശ വിലവിവരം ചോർന്നു. റെഡ്മി കെ 30 പ്രോയുടെ ചോർന്ന വില വിവരങ്ങൾ പ്രകാരം ഇത് വിലകുറഞ്ഞൊരു റെഡ്മി സ്മാർട്ട്‌ഫോണായിരിക്കില്ലെന്ന് വ്യക്തമാണ്.

ലീക്ക് പ്രകാരം റെഡ്മി കെ 30 പ്രോ കുറഞ്ഞത് രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. റെഗുലർ മോഡലിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ഇതിന് 3699 ചൈനീസ് യുവാൻ (ഏകദേശം 37,000 രൂപ) വിലവരും. അതേസമയം ഹൈ-എൻഡ് മോഡലായ റെഡ്മി കെ 30 പ്രോ സൂമിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3999 ചൈനീസ് യുവാൻ (ഏകദേശം 40,000 രൂപ) വില വരും.

രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ക്യാമറ സെൻസറുമായി ബന്ധപ്പെട്ടതായിരിക്കും. റെഡ്മി കെ 30 പ്രോ സൂമിന് ഒഐഎസും 3 എക്സ് ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള ഒരു പ്രത്യേക ടെലിഫോട്ടോ ലെൻസ് ഉണ്ടായിരിക്കും. ക്യാമറ ഫീച്ചറുകളിലുള്ള വ്യത്യാസം വിലയിൽ മൂവായിരത്തോളം രൂപയുടെ മാറ്റമാണ് വരുത്തുന്നത്. ഇത്രയും വില വ്യത്യാസം ഈ വില സെഗ്മെന്റിനെ സംബന്ധിച്ച് വലിയ വ്യത്യാസമല്ല.

റെഡ്മി കെ 30 പ്രോ സവിശേഷതകൾ
റെഡ്മി കെ 30 പ്രോ, റെഡ്മി കെ 30 പ്രോ സൂം എന്നിവയിൽ എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ അമോലെഡ് ഡിസ്പ്ലേയും മുകളിൽ പിൽ ഷേപ്പിലുള്ള ക്യാമറ കട്ട് ഔട്ടും ഉണ്ടാകും. രണ്ട് സ്മാർട്ട്‌ഫോണുകളും യുഎഫ്‌എസ് 3.1 അധിഷ്ഠിത സ്റ്റോറേജും എൽപിഡിഡിആർ 5 അധിഷ്ഠിത റാമും വേഗത്തിലുള്ള പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും വാഗ്ദാനം ചെയ്യും. സോഫ്റ്റ്വെയർ പരിശോധിച്ചാൽ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയ കസ്റ്റം MIUI 11 സ്കിൻ ഉപയോഗിച്ച് പ്രവർത്തിക്കും.

രണ്ട് മോഡലുകൾക്കും പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, ഡെഡിക്കേറ്റഡ് അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ടെലിഫോട്ടോ ലെൻസ്, മാക്രോ ലെൻസ്. സെൽഫികൾക്കായി ഡിവൈസിൽ വൈഡ് ആംഗിൾ, അൾട്രാ-വൈഡ് ആംഗിൾ ലെൻസുകളുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പ് എന്നിവയും ഉണ്ടായിരിക്കും.

കണക്റ്റിവിറ്റി പരിശോധിച്ചാൽ റെഡ്മി കെ 30 പ്രോയും റെഡ്മി കെ 30 പ്രോ സൂമും 5 ജി, ട്രൈ-ബാൻഡ് വൈ-ഫൈ (6 ജിഗാഹെർട്സ്, 5 ജിഗാഹെർട്സ്, 2.4 ജിഗാഹെർട്സ്), ബ്ലൂടൂത്ത് 5.1 എന്നിവ സപ്പോർട്ട് ചെയ്യും. ഫോണിന് കുറഞ്ഞത് 4,500 എംഎഎച്ച് ബാറ്ററിയെങ്കിലും ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെ ഉണ്ടായിരിക്കും. കൂടാതെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഡിവൈസിൽ നൽകും.


Click it and Unblock the Notifications








