Home
Mobile

12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി റെഡ്മി കെ 30 പ്രോ സൂം എഡിഷൻ പുറത്തിറങ്ങി

റെഡ്മി കെ 30 പ്രോ കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ചു. ഉയർന്ന വിലയും മികച്ച സവിശേഷതകളുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. റെഡ്മി കെ 30 പ്രോ സ്റ്റാൻഡേർഡ് കെ 30 പ്രോ, ടെലിഫോട്ടോ ലെൻസുള്ള കെ 30 പ്രോ സൂം എഡിഷൻ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വരുന്നത്.

കെ 30 പ്രോ സൂം

കെ 30 പ്രോ സൂം എഡിഷന്റെ 12 ജിബി റാമും 512 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള പുതിയ ഹൈ എൻഡ് വേരിയൻറ് റെഡ്മി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020 ന്റെ അവസാനത്തോടെ റെഡ്മി കെ 30 പ്രോ ഇന്ത്യയിൽ വിപണിയിലെത്തും. പോക്കോ സ്മാർട്ട്‌ഫോണായിട്ടായിരിക്കും ഈ മോഡൽ ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

പോക്കോ

കെ 30 പ്രോയെ ഇന്ത്യയിൽ പോക്കോ എഫ് 2 എന്ന പേരിൽ അവതരിപ്പിക്കില്ലെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ ഈ ഫോൺ രാജ്യത്ത് പോക്കോ എക്സ് 2 പ്രോ എന്ന പേരിൽ പുറത്തിറക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന റെഡ്മി കെ 30 പ്രോ സൂം എഡിഷൻ 12 ജിബി + 512 ജിബി വേരിയന്റിന്റെ വില 4499 യുവാൻ ആണ് (ഏകദേശം 47,900 രൂപ).

റെഡ്മി കെ 30 പ്രോ സൂം എഡിഷൻ ടോപ്പ് എൻഡ് മോഡൽ

റെഡ്മി കെ 30 പ്രോ സൂം എഡിഷൻ ടോപ്പ് എൻഡ് മോഡൽ

റെഡ്മി കെ 30 പ്രോ ഒന്നിലധികം റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് കെ 30 പ്രോയിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്, സൂം എഡിഷനിൽ ഇപ്പോൾ 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ലഭ്യമാണ്. കെ 30 പ്രോ സൂം എഡിഷന്റെ 12 ജിബി + 512 ജിബി വേരിയന്റിന് മുകളിൽ സൂചിപ്പിച്ചതുപോലെ 4,499 രൂപയാണ് വില.

സീരിസ്

ഉപയോക്താക്കൾക്ക് കെ 30 പ്രോയുടെ സൂം എഡിഷന്റെ മറ്റൊരു വേരിയന്റായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡൽ 3999 യുവാൻ (ഏകദേശം 42,500 രൂപ) എന്ന വിലയ്ക്ക് സ്വന്തമാക്കാം. റെഡ്മി കെ 30 പ്രോയുടെ ബേസിക്ക് 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ 2999 യുവാനും 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 3699 യുവാനുമാണ് വില വരുന്നത്. റെഡ്മി സ്മാർട്ട്ഫോണുകളിൽ ഏറ്റവു വില കൂടിയ സ്മാർട്ട്ഫോണുകളാണ് കെ30 പ്രോ സീരിസ്.

റെഡ്മി കെ 30 പ്രോ: സവിശേഷതകൾ

റെഡ്മി കെ 30 പ്രോ: സവിശേഷതകൾ

റെഡ്മിയുടെ മുൻനിര സ്മാർട്ട്‌ഫോണാണ് റെഡ്മി കെ 30 പ്രോ. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയാണ് ഫോണിന്റെ മുഖ്യ ആകർഷണം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റുകൾ ലഭ്യമാണ്. സ്റ്റാൻഡേർഡ്, സൂം എഡിഷൻ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കെ 30 പ്രോ സീരിസിൽ വരുന്നത്.

64 എംപി

കെ 30 പ്രോയുടെ സൂം എഡിഷനിൽ 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 30 എംക്സ് ഡിജിറ്റൽ സൂം സപ്പോർട്ടുള്ള 8 എംപി ടെലിഫോട്ടോ ലെൻസ്, 13 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡ് കെ 30 പ്രോയ്ക്ക് 30 എക്സ് ഡിജിറ്റൽ സൂം ഫീച്ചർ ഇല്ല. പകരം 64 എംപി + 13 എംപി + 5 എംപി + 2 എംപി ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
The Redmi K30 Pro was launched last month in China at an aggressive price and high-end specs on board. As you might be aware of by now, the K30 Pro comes in two models- the standard K30 Pro and the K30 Pro Zoom Edition with a telephoto lens. Redmi has now officially announced a new high-end variant of the K30 Pro Zoom Edition with 12GB of RAM and 512GB of onboard storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X