റെഡ്മി കെ40 ആഗോള വിപണിയിലെത്തുക പോക്കോ സ്മാർട്ട്ഫോണായി: റിപ്പോർട്ട്

|

റെഡ്മി കെ40 സീരീസ് സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി കെ40, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 പ്രോ + എന്നിവയാണ് ഈ സീരിസിലുള്ള സ്മാർട്ട്ഫോണുകൾ. ഈ സ്മാർട്ട്ഫോണുകൾ കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. റെഡ്മി കെ40 സ്മാർട്ട്ഫോൺ ഇന്ത്യയടക്കമുള്ള വിപണികളിൽ പോക്കോ സ്മാർട്ട്ഫോണായിട്ടായിരിക്കും പുറത്തിറങ്ങുക. സർട്ടിഫിക്കേഷൻ സൈറ്റിൽ പോക്കോ ബ്രാൻഡിങോടെ ഡിവൈസിന്റെ മോഡൽ നമ്പർ കണ്ടെത്തി.

റിപ്പോർട്ട്

91 മൊബൈൽ‌സിന്റെ റിപ്പോർട്ട് പ്രകാരം ഇൻ‌ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി (ഐ‌എം‌ഡി‌എ) യിലെ ലിസ്റ്റിങിൽ മോഡൽ നമ്പർ M2012K11AG ഉള്ള ഫോൺ പോക്കോ ഫോണായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിങ് ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചന നൽകുന്നു. ഈ മോഡൽ നമ്പർ റെഡ്മി കെ40 സ്മാർട്ട്ഫോണിന്റെ മോഡൽ നമ്പരുമായി ഏറെ സാമ്യമുള്ളതാണ്. ചൈനയ്ക്ക് പുറത്ത് റെഡ്മി കെ40 ആയിട്ടല്ല പകരം പോക്കോ ഫോണായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി കെ40 സ്മാർട്ട്ഫോണിന്റെ ആഗോള ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്

മോഡൽ നമ്പർ

മോഡൽ നമ്പർ M2012K11AG ഉള്ള ഫോണിൽ 5ജി സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് ഐ‌എം‌ഡി‌എ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു. ഷവോമി തങ്ങളുടെ ഫോണുകൾ റീബ്രാന്റ് ചെയ്ത് പുറത്തിറക്കുന്നത് ഇത് ആദ്യമായിട്ടല്ല. ജനപ്രിയ ഡിവൈസുകളിലൊന്നായ പോക്കോ എം2 പ്രോ റീബ്രാൻഡ് ചെയ്ത റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ തന്നെയാണ്. ഈ രണ്ട് ഡിവൈസുകളും ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡിസൈൻ ഉൾപ്പെടെ മിക്ക കാര്യങ്ങളിലും സമാനത പുലർത്തുന്നവയാണ് ഈ ഡിവൈസുകൾ.

റെഡ്മി കെ40: സവിശേഷതകൾ

റെഡ്മി കെ40: സവിശേഷതകൾ

റെഡ്മി കെ40 സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1,080x2,400 പിക്‌സൽ റെസലൂഷനാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസാണ് ഇത്. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എസ്ഒസിയാണ്. ഇത് മികച്ചൊരു ചിപ്പ്സെറ്റാണ്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് മികച്ച സവിശേഷതകൾകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് മികച്ച സവിശേഷതകൾ

ക്വാഡ് ക്യാമറ

റെഡ്മി കെ40 സ്മാർട്ട്ഫോൺ മികച്ചൊരു ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. ഇതിനൊപ്പം അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും റെഡ്മി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

കണക്റ്റിവിറ്റി ഓപ്ഷനുകളായി റെഡ്മി കെ40 സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,520mAh ബാറ്ററിയാണ് റെഡ്മി നൽകിയിട്ടുള്ളത്. ഇത് മികച്ച ബാറ്ററി സെറ്റപ്പ് ആണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്

റെഡ്മി കെ40: വില

റെഡ്മി കെ40: വില

റെഡ്മി കെ40 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സി‌എൻ‌വൈ 1,999 (ഏകദേശം 22,400 രൂപ) ആണ് വില. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സി‌എൻ‌വൈ 2,199 (ഏകദേശം 24,700 രൂപ) ആണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സി‌എൻ‌വൈ 2,499 (ഏകദേശം 28.000 രൂപ) വിലയുണ്ട്. ഡിവൈസിന്റെ ടോപ്പ് എൻഡ് വേരിയന്റായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻ‌വൈ 2,699 ആണ് (ഏകദേശം 30,000 രൂപ) വില.

Best Mobiles in India

English summary
Redmi K40 series smartphones were launched in the Chinese market on February 25. Of these, the Redmi K40 will be launched in the global market as rebranded Poco smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X