Home
Mobile

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുമായി വരുന്നു പുതിയ റെഡ്മി കെ 40

ആഗോള വിപണിയിലെത്താൻ പോകുകയാണ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ ഷവോമി എംഐ 11. കമ്പനി പുതിയ റെഡ്മി കെ 40 സ്മാർട്ഫോൺ ഈ മാസം അവസാനം അവതരിപ്പിക്കുമെന്നാണ് പറയുന്നത്. റെഡ്മി കെ 40 യുടെ ലോഞ്ചിനെ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഡിസൈനിൽ വരുന്ന മാറ്റത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. അതായത്, ലോകത്തിലെ ഏറ്റവും ചെറിയ പഞ്ച് ഹോൾ ക്യാമറയുമായിട്ടായിരിക്കും റെഡിമി കെ 40 വിപണിയിലേക്ക് വരുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുമായി വരുന്നു പുതിയ റെഡ്മി കെ 40

റെഡ്മി കെ 40 ഹാൻഡ്‌സെറ്റിന് ഒരു സെന്റർ-പൊസിഷൻഡ് പഞ്ച്-ഹോൾ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് റെഡ്മിയുടെ ജനറൽ മാനേജർ ലു വെയ്ബിംഗ് സ്ഥിരീകരിച്ചു. സ്‌ക്രീൻ-ടു-ബോഡി റേഷിയോ കൈവരിക്കാനുള്ള ശ്രമത്തിലാണ് ഇത് ചെയ്തതെന്നും അതിനാൽ തന്നെ ഈ ഹാൻഡ്‌സെറ്റിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ചെറിയ പഞ്ച്-ഹോൾ കട്ട്ഔട്ട് അവതരിപ്പിക്കാൻ ഷവോമി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ഇപ്പോൾ, ഏറ്റവും ചെറിയ പഞ്ച്-ഹോൾ വിവോ എസ് 5 ൽ ഉണ്ടെന്ന് അവകാശപ്പെടുന്നു. 2.98 മില്ലിമീറ്റർ പഞ്ച്-ഹോൾ ആണ് സ്മാർട്ട്‌ഫോണിന്റെ സവിശേഷത. വെയ്‌ബിംഗിന്റെ പ്രസ്‌താവനകൾ ശരിയാണെങ്കിൽ, ഷവോമിയുടെ പുതിയ ഫോണിലെ പഞ്ച്-ഹോൾ വിവോ എസ് 5 നേക്കാൾ ചെറുതായിരിക്കും. മുൻപ് ഷവോമി സ്വീകരിച്ച ഡിസൈനിൽ വരുന്ന മാറ്റവും ഇതായിരിക്കും. പ്രീവിയസ് ജനറേഷൻ റെഡ്മി കെ 30 പ്രോ, കെ 30 അൾട്ര തുടങ്ങിയ സ്മാർട്ഫോണുകളിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറ മൊഡ്യൂൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ ഭാരം നിയന്ത്രിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനുമായി ധാരാളം സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി പോപ്പ്-അപ്പ് മൊഡ്യൂൾ നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു.

വാനില റെഡ്മി കെ 40, റെഡ്മി കെ 40 എസ്, റെഡ്മി കെ 40 പ്രോ തുടങ്ങിയ മൂന്ന് സ്മാർട്ഫോൺ മോഡലുകൾ റെഡ്മി കെ 40 സീരീസിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ റീട്ടെയിൽ പാക്കേജിംഗിൻറെ ചിത്രത്തിനൊപ്പം സ്മാർട്ട്‌ഫോണിന്റെ കുറച്ച് വിശദാംശങ്ങളും വെബിൽ പ്രത്യക്ഷപ്പെട്ടു. റെഡ്മി കെ 40 യും ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കുമെന്ന് ചിത്രം കാണിക്കുന്നു. കഴിഞ്ഞ വർഷം റെഡ്മി കെ 30 സീരീസിൻറെ പിൻ‌ഗാമിയായ ഈ പുതിയ ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിനൊപ്പം വരുന്നു.

എംഐ 11 ന് ശേഷം പുതിയ ചിപ്‌സെറ്റിനൊപ്പം വിപണിയിലെത്തുന്ന രണ്ടാമത്തെ ഫോണാണിത്. എന്നാൽ, റെഡ്മി കെ 40 താരതമ്യേന കുറഞ്ഞ വിലയിൽ എത്തുമെന്ന് പറയുന്നു. 3.7 മില്ലിമീറ്റർ വലുപ്പമുള്ള വലുപ്പമുള്ള സ്ലിം പഞ്ച്-ഹോൾ വരുന്ന ഒ‌എൽ‌ഇഡി പാനൽ കെ 40 പ്രോ പ്രദർശിപ്പിക്കുമെന്ന് മുമ്പത്തെ ചോർച്ചകളും അവകാശപ്പെട്ടിരുന്നു. 4500 എംഎഎച്ച് ബാറ്ററി ആയിരിക്കാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Xiaomi's attention is on the Mi 11, its new flagship that is set to be launched in global markets, but soon after, the company will be able to send us a peek at the Redmi K40, which is scheduled to launch sometime later this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X