Home
Mobile

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിവൈസിന്റെ 2 ജിബി റാമുള്ള വേരിയന്റിന് 6,799 രൂപയാണ് വില. ഈ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ ആമസോൺ വഴിയാണ് വിൽപ്പന നടത്തുന്നത്. സാംസങിന്റെ ഔദ്യോഗിക ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ സാംസങ് ഓൺലൈൻ സ്റ്റോറിൽ 2021 ഫെബ്രുവരി 9 മുതൽ ഈ ഡിവൈസ് ലഭ്യമാകും. 6.5 ഇഞ്ച് ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, ഡ്യൂവൽ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

ഗാലക്‌സി എം02

പുതിയ ഗാലക്‌സി എം02 സ്മാർട്ട്ഫോണിലൂടെ റിയൽമി സി സീരീസ്, പോക്കോ എം സീരീസ്, റെഡ്മി 9 സീരീസ് എന്നീ സ്മാർട്ട്ഫോണുകളോട് മത്സരിക്കാനാണ് സാംസങിന്റെ ശ്രമം. ഈ ബജറ്റ് സ്മാർട്ട്ഫോൺ കറുപ്പ്, ചുവപ്പ്, ചാര നിറം, നീല എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഗാലക്‌സി എം02എസ് എന്ന സ്മാർട്ട്ഫോണിന്റെ ടോൺ-ഡൌൺ പതിപ്പാണ് ഗാലക്സി എം02. 8,999 രൂപയാണ് ഗാലക്സി എം02എസ് സ്മാർട്ട്ഫോണിന്റെ വില.

സാംസങ് ഗാലക്‌സി എം02: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എം02: വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എം02 സ്മാർട്ട്‌ഫോൺ വരുന്നത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് 6,799 രൂപയാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ടോപ്പ് എൻഡ് മോഡലിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഈ ഡിവൈസ്ന്റെ വില വെളിപ്പെടുത്തും. 2 ജിബി റാം മോഡലിന്റെ ഔദ്യോഗിക വില 6,999 രൂപയാണ്. ലോഞ്ച് ഓഫറായിട്ടാണ് ഈ ഡിവൈസ് 200 രൂപ കിഴിവിൽ ലഭ്യമാകുന്നത്.

സാംസങ് ഗാലക്‌സി എം02: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം02: സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി വി ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എം02 മികച്ച കാഴ്ച്ചാനുഭവം നൽകുമെന്ന കമ്പനി അവകാശപ്പെടുന്നു. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് പ്രോസസറാണ്. ഇത് ഏത് പ്രോസസറാണ് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിട്ടില്ല.

ക്യാമറ

ഗാലക്‌സി എം02 സ്മാർട്ട്ഫോണിനറെ പിൻവശത്ത് രണ്ട് ക്യാമറകളാണ് ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം നൽകിയിരിക്കുന്നത് 2 മെഗാപിക്സൽ സെൻസറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 5 മെഗാപിക്സൽ സെൽഫി ഷൂട്ടറും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള സ്മമാർട്ട്ഫോൺ വിഭാഗമാണ് എൻട്രി ലെവൽ, ബജറ്റ് സ്മാർട്ട്ഫോണുകൾ. അതുകൊണ്ട് തന്നെ ഗാലക്സി എം02 സ്മാർട്ട്ഫോണിന് രാജ്യത്ത് നേട്ടമുണ്ടാക്കാൻ സാധിക്കും.

Best Mobiles in India

English summary
Samsung has launched the Galaxy M02 in India. The 2GB RAM variant of the device is priced at Rs 6,799. This entry level smartphone is on sale through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X