108എംപി ക്യാമറയുമായും കിടിലൻ സവിശേഷതകളുമായി റെഡ്മി കെ50 പ്രോ+ സ്മാർട്ട്ഫോൺ വരുന്നു

|

റെഡ്മി കെ50 സീരീസ് സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. റെഡ്മി കെ50, റെഡ്മി കെ50 പ്രോ, റെഡ്മി കെ50 പ്രോ+എന്നീ മൂന്ന് മോഡലുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. നേരത്തെ പുറത്തിറങ്ങിയ റെഡ്മി കെ സീരിസ് ഫോണുകളെല്ലാം സ്മാർട്ട്ഫോൺ പ്രേമികളെ ഞെട്ടിക്കുന്ന ഫീച്ചറുകളുമായിട്ടാണ് വന്നിട്ടുള്ളത്. പുതിയ സ്മാർട്ട്ഫോൺ സീരിസും ഇത് തുടരുമെന്ന സൂചനകളാണ് പുതിയ ലീക്ക് റിപ്പോർട്ട് നൽകുന്നത്. ചൈനീസ് ടിപ്സ്റ്റർ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ട് റെഡ്മി കെ 50 പ്രോ+ന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു.

റെഡ്മി കെ 50 പ്രോ+: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി കെ 50 പ്രോ+: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടിപ്സ്റ്റർ പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടിലെ വിവരങ്ങൾ അനുസരുച്ച് റെഡ്മി കെ 50 പ്രോ+ സ്മാർട്ട്‌ഫോണിന്റെ ഡിസ്പ്ലേയിൽ സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിന് മുകളിൽ മധ്യഭാഗത്തായി ഒരു പഞ്ച്-ഹോൾ കട്ടൗട്ട് ഉണ്ടായിരിക്കും. ഡിവൈസിലുള്ള അമോലെഡ് പാനലിൽ തന്നെ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. റെഡ്മി കെ40 പ്രോ+ന് സമാനമായി പുതിയ തലമുറ ഡിവൈസിലും 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക.

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

റെഡ്മി കെ 50 പ്രോ+

റെഡ്മി കെ 50 പ്രോ+ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 898 ഫ്ലാഗ്ഷിപ്പ് പ്രോസസറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ ചിപ്പ്സെറ്റിനൊപ്പം വരുന്ന റാം എത്രയായിരിക്കുമെന്ന് റിപ്പോർട്ടുകളിൽ പറഞ്ഞിട്ടില്ല. നിലവിൽ പുറത്തിറങ്ങുന്ന മറ്റ് സ്മാർട്ട്ഫോണുകൾ വച്ച് നോക്കിയാൽ 12ജിബി റാം വരെ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. 5000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ ഈ ഡിവൈസിൽ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടാകുമെന്ന സൂചനയാണ് ലഭിച്ചത്.

ക്യാമറ
 

ക്യാമറയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്ന ബ്രാന്റാണ് റെഡ്മി. അതുകൊണ്ട് തന്നെ റെഡ്മി കെ50 പ്രോ+ സ്മാർട്ട്ഫോണിൽ മികച്ച ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 108 എംപി പ്രൈമറി ക്യാമറയുമായിട്ടായിരിക്കും റെഡ്മി കെ 50 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. മൂന്ന് പിൻക്യാമറകൾ ആയിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നും സൂചനകൾ ഉണ്ട്. ഈ ക്യാമറ സെറ്റപ്പിൽ ഒരു പെരിസ്കോപ്പ് സൂം ലെൻസും ഉണ്ടായിരിക്കും.

ഒക്ടോബറിൽ വാങ്ങാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 10000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

റെഡ്മി കെ 50 സീരീസ് ലോഞ്ച്

റെഡ്മി കെ 50 സീരീസ് ലോഞ്ച്

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി കെ50 സീരിസ് സ്മാർട്ട്ഫോണുകൾ 2022ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യും. ചില റിപ്പോർട്ടുകളിൽ ഷവോമിയുടെ ഹോം മാർക്കറ്റായ ചൈനയിൽ ഈ സ്മാർട്ട്ഫോൺ സീരിസ് അടുത്ത ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിക്കുന്നുണ്ട്. റെഡ്മി കെ50 ലൈനപ്പിലെ സ്റ്റാൻഡേർഡ് വേരിയന്റ് നിലവിലെ ഏറ്റവും മികച്ച പ്രോസസറുകളിൽ ഒന്നായ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുമായിട്ടായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്ന പ്രോസസറാണ് ഇത്. റെഡ്മി കെ 50 പ്രോ+ൽ ഉണ്ടായിരിക്കുമെന്ന് പറയുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 898 പ്രോസസ്സർ തന്നെയായിരിക്കും റെഡ്മി കെ50 പ്രോ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. 

റെഡ്മി കെ40

റെഡ്മി കെ40 സീരീസിന്റെ പിൻഗാമികളായി വരുന്ന റെഡ്മി കെ50 സീരിസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് 2022ൽ ആയിരിക്കും എന്നതിനാൽ തന്നെ ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളിൽ പല മാറ്റങ്ങളും ഉണ്ടായേക്കും. എന്തായാലും റെഡ്മിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരിസിൽ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ആദ്യഘട്ടത്തിൽ ഇത് ചൈനീസ് വിപണിയിൽ ആയിരിക്കും അവതരിപ്പിക്കുന്നത്. വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. വരും ദിവസങ്ങളിൽ റെഡ്മി കെ50 സീരിസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

റെഡ്മി നോട്ട് 10 സീരിസിൽ പുതിയ താരം, റെഡ്മി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി റെഡ്മി നോട്ട് 10 സീരിസിൽ പുതിയ താരം, റെഡ്മി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
The Redmi K50 series smartphones will be available in three models, Redmi K50, Redmi K50 Pro and Redmi K50 Pro+. Redmi K50 Pro + might feature a 108 MP camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X