ചാർജിങ് ഇനി അതിവേഗം; 100W ഫാസ്റ്റ് ചാർജിങുമായി റെഡ്മി കെ50 സ്മാർട്ട്ഫോൺ വരുന്നു

|

സ്മാർട്ട്ഫോൺ കൂടുതൽ നേരം ചാർജിന് വെക്കാൻ സമയമില്ലാത്ത ആളുകളാണ് നമ്മളെല്ലാം. അതിവേഗത്തിൽ ചാർജ് ആവുന്ന സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഷവോമി തങ്ങളുടെ പുതിയ റെഡ്മി സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് അതിവേഗ ചാർജിങ് സപ്പോർട്ടുമായിട്ടാണ്. റെഡ്മി കെ50 എന്ന സ്മാർട്ട്ഫോണിൽ ആയിരിക്കും ഈ ഫീച്ചർ ഉണ്ടാവുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. നേരത്തെ തന്നെ ഈ ഡിവൈസിന്റെ പ്രോസസറും ഡിസ്പ്ലെയും അടക്കമുള്ള വിവരങ്ങൾ ടിപ്സ്റ്റർ പുറത്ത് വിട്ടിരുന്നു.

 

റെഡ്മി

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറുമായിട്ടായിരിക്കും റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഈ സ്മാർട്ട്‌ഫോണിൽ 6.7 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. 1080p എഫ്എച്ച്ഡി+ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റുമുള്ള ഡിസ്പ്ലെയായിരിക്കും ഇതിൽ ഉണ്ടാവുക എന്നും ടിപ്സ്റ്റർ അവകാശപ്പെട്ടിരുന്നു. ഈ ഡിവൈസ് റെഡ്മി കെ50നോ റെഡ്മി കെ40 സീരിസിലെ പുതിയ ഡിവൈസോ ആയിരിക്കുമെന്നാണ് ടിപ്സ്റ്റർ സൂചിപ്പിച്ചിരുന്നത്. ഇതേ ടിപ്സ്റ്ററാണ് ഇപ്പോൾ റെഡ്മി കെ50 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

എൻട്രിലെവൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ജിയോഫോൺ നെക്സ്റ്റ് വരുന്നുഎൻട്രിലെവൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ജിയോഫോൺ നെക്സ്റ്റ് വരുന്നു

ഐപി68 റേറ്റിങ്

ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്ററാണ് പുതിയ റെഡ്മി സ്മാർട്ട്ഫോണിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ ഡിവൈസിന് ഐപി68 റേറ്റിങ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലീക്ക് റിപ്പോർട്ട് അനുസരിച്ച് റെഡ്മി കെ50 സീരീസ് 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി പുറത്തിറങ്ങും. ഇത് ശരിയാണെങ്കിൽ മുൻനിര എംഐ മോഡലുകളിലും ബ്ലാക്ക് ഷാർക്ക് ഗെയിമിങ് ഫോണുകളിലും മാത്രം ഷവോമി ഉൾപ്പെടുത്തിയ വേഗതയേറിയ ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ വരുന്ന ആദ്യ റെഡ്മി ഫോണുകളായിരിക്കും ഇവ.

റെഡ്മി കെ50 സീരിസ്
 

പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി കെ50 സീരിസ് സ്മാർട്ട്‌ഫോണുകൾ വെള്ളത്തെയും പൊടിയേയും പ്രതിരോധിക്കുന്ന ഐപി 68 റേറ്റിങുമായിട്ടായിരിക്കും വരുന്നത്. സാധാരണ ഇയർപീസിനും താഴെയുള്ള ഫയറിംഗ് സ്പീക്കർ അലൈൻമെന്റിനും പകരം സിമെട്രിക്കൽ സ്റ്റീരിയോ സ്പീക്കറുകളായിരിക്കും ഈ ഡിവൈസുകളിൽ ഉണ്ടാവുക എന്നും ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുവരെ പുറത്തിറങ്ങിയ റെഡ്മി കെ40 മോഡലുകളിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഡസ്റ്റ്, സ്പ്ലാഷ് റസിസ്റ്റൻസ് ഐപി53 റേറ്റിങ് ആണ്. ഈ ഫോണുകൾക്ക് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്.

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ കമ്പനിപോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ കമ്പനി

റെഡ്മി കെ50 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി കെ50 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി കെ50 സീരീസിൽ മൂന്ന് സ്മാർട്ട്ഫോണുകൾ ഉണ്ടായിരിക്കും. ഹൈ എൻഡ് മോഡലിന് വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് പ്രോസസറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 898 എസ്ഒസിയിൽ പ്രവർത്തിക്കും. റെഡ്മി കെ50 സീരീസിലെ മിഡ് വേരിയന്റ് നിലവിലുള്ള മുൻനിര പ്രോസസറായ സ്നാപ്ഡ്രാഗൺ 888 എസ്ഒസിയിൽ പ്രവർത്തിക്കും. ഈ സീരിസിലെ ലോ-എൻഡ് വേരിയന്റിന് സ്നാപ്ഡ്രാഗൺ 870 എസ്ഒസി ആയിരിക്കും കരുത്ത് നൽകുന്നത്. ഈ പ്രോസസർ വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളിൽ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ എത്രത്തോളം ശരിയായിക്കും എന്ന് പറയാനാകില്ല.

100W ഫാസ്റ്റ് ചാർജിങ്

മൂന്ന് റെഡ്മി കെ50 സ്മാർട്ട്‌ഫോണുകളിലും 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ചിലപ്പോൾ ഇത് ഹൈ-എൻഡ് മോഡലിൽ മാത്രമായിരിക്കും ലഭ്യമാകുക. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ടോപ്പ് എൻഡ് മോഡലിന്റെ പിൻഭാഗത്ത് 108 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക. മറ്റ് മോഡലുകളിൽ 48 എംപി ക്യാമറ സെൻസർ ആയിരിക്കും ഉണ്ടാവുക. റെഡ്മി കെ50 സീരീസ് സ്മാർട്ട്‌ഫോണുകൾ തുടക്കത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. വ്യത്യസ്ത സവിശേഷതകളുമായിട്ടായിരിക്കും ഇവ ആഗോള വിപണികളിൽ അവതരിപ്പിക്കുക. ചിലപ്പോൾ റീബ്രാന്റ് ചെയ്തായിരിക്കും സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

സെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Xiaomi will be launching their new Redmi smartphone with fast charging support. The Redmi K50 will have 100W fast charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X