Just In
- 10 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 11 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 12 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 13 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Movies
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
Redmi K50i: റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്
കഴിഞ്ഞ ദിവസമാണ് റെഡ്മി കെ50ഐ (Redmi K50i) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ മീഡിയടെക് ഡൈമെൻസിറ്റി 8100 പ്രോസസറുള്ള സ്മാർട്ട്ഫോണാണ് ഇത്. അതുകൊണ്ട് തന്നെ റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ എതിരാളികൾ എന്ന് പറയാൻ ആരുമില്ല. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി കെ50ഐ വേരിയന്റിന് 25,999 രൂപയാണ് വില. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയും ഈ പ്രോസസറും ഫീച്ചറുകളും നൽകുന്ന ഫോൺ വേറൊരു ബ്രാന്റും അവതരിപ്പിച്ചിട്ടില്ല.

റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയിലൂടെ വാങ്ങുന്ന ആളുകൾ ഐസിഐസിഐ കാർഡ് ഉപയോഗിച്ചാൽ 3,000 രൂപ കിഴിവും ലഭിക്കും. ഇതോടെ സ്മാർട്ട്ഫോൺ 22,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. മീഡിയടെക് ഡൈമെൻസിറ്റി 8100 പ്രോസസറും മറ്റ് ഫീച്ചറുകളും പരിഗണിക്കുമ്പോൾ റെഡ്മി കെ50ഐ സ്മാർട്ട്ഫോണുമായി മത്സരിക്കാൻ ഇന്ത്യയിൽ മറ്റൊരു ഡിവൈസിനും സാധിക്കില്ല.

റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ 144Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയാണുള്ളത്. ഈ വില വിഭാഗത്തിൽ സാധാരണയായി കാണാറില്ലാത്ത ഡിസ്പ്ലെയാണ് ഇത്. 144Hz ഡിസ്‌പ്ലേ വളരെ മികച്ചതാണെങ്കിലും ഇതൊരു ഐപിഎസ് പാനലാണ്. അതുകൊണ്ട് തന്നെ OLED പാനൽ പോലെ ഡീപ്പ് ബ്ലാക്കും ഉയർന്ന കോൺട്രാസ്റ്റ് റേഷിയോവും ഈ സ്മാർട്ട്ഫോൺ ഡിസ്പ്ലെ നൽകില്ല. സമാന വിഭാഗത്തിൽ വരുന്ന മറ്റ് സ്മാർട്ട്ഫോണുകളുമായി റെഡ്മി കെ50ഐ താരതമ്യം ചെയ്ത് നോക്കാം.

റെഡ്മി കെ50ഐ Vs ഓപ്പോ റെനോ 8 പ്രോ
ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ റെനോ 8 പ്രോ സ്മാർട്ട്ഫോണും റെഡ്മി കെ50ഐ സ്മാർട്ട്ഫോണും നോക്കിയാൽ ഓപ്പോ ഫോണിനെക്കാൾ മികച്ച പെർഫോമൻസ് റെഡ്മി കെ50ഐ നൽകുന്നു. എന്നാൽ റെനോ 8 പ്രോ പ്രീമിയം ഡിസൈനോട് കൂടിയ കൂടുതൽ മികച്ച ക്യാമറകൾ നൽകുന്നുണ്ട്. വിലയും ഓപ്പോ സ്മാർട്ട്ഫോണിന് കൂടുതലാണ്. അതുകൊണ്ട് ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഫോൺ വാങ്ങുന്നവർക്ക് റെഡ്മി കെ50ഐ തിരഞ്ഞെടുക്കാം.

റെഡ്മി കെ50ഐ Vs വൺപ്ലസ് 10ആർ
വൺപ്ലസ് 10ആർ മീഡയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണാണ്. ഇതിന് റെഡ്മി കെ50ഐ സ്മാർട്ട്ഫോണിനെക്കാൾ വില കൂടുതലാണ്. 12,000 രൂപയോളം വില വ്യത്യാസം ഈ ഫോണുകൾ തമ്മിലുണ്ട്. അതുകൊണ്ട് തന്നെ റെഡ്മി കെ50ഐ മികച്ച ഡാലാണ്. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിൽ 80W ചാർജിങ് മാത്രമേ ഉള്ളു എന്നതും റെഡ്മി കെ50ഐ തിരഞ്ഞെടുക്കാനുള്ള കാരണമാണ്.

റെഡ്മി കെ50ഐ Vs റിയൽമി ജിടി നിയോ 3
വൺപ്ലസ് 10 ആർ സ്മാർട്ട്ഫോണിനെക്കാൾ വില കുറവാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന് എങ്കിലും റെഡ്മി കെ50ഐ സ്മാർട്ട്ഫോണുമായി താരതമ്യം ചെയ്താൽ വില വളരെ കൂടുതലാണ്. മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിൽ തന്നെയാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. എങ്കിലും കുറഞ്ഞ വിലയിൽ മികച്ച പെർഫോമൻസ് വേണമെന്ന് ഉള്ള ആളുകൾക്ക് റെഡ്മി കെ50ഐ തന്നെയാണ് മികച്ച ചോയിസ്.

മുകളിൽ താരതമ്യം ചെയ്തവയിൽ വച്ച് വില കാരണമാണ് റെഡ്മി കെ50ഐ മികച്ചതാകുന്നത്. മറ്റുള്ള സ്മാർട്ട്ഫോണുകൾ പല കാരണങ്ങൾ കൊണ്ടും റെഡ്മി കെ50ഐയെക്കാൾ മികവ് പുലർത്തുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പും മുൻനിര പെർഫോമൻസും ഉള്ള ഫോൺ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ ഓപ്പോ റെനോ 8 പ്രോ ആണ്.

നിങ്ങൾക്ക് 120Hz റിഫ്രഷ് റേറ്റുള്ള ഒരു AMOLED ഡിസ്‌പ്ലേയും മികച്ച പെർഫോമൻസും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ആവശ്യമാണ് എങ്കിൽ റിയൽമി ജിടി നിയോ 3 പരിഗണിക്കാവുന്നതാണ്. മികച്ച ആൻഡ്രോയിഡ് അനുഭവവും ആവശ്യമുള്ളവർക്ക് മീഡിയടെക് ഡൈമൻസിറ്റിയുടെ കരുത്ത് തന്നെയുള്ള വൺപ്ലസ് 10ആർ തിരഞ്ഞെടുക്കാം. ക്യാമറയുടെ കാര്യത്തിലും വൺപ്ലസിന്റെ ഈ സ്മാർട്ട്ഫോൺ ഒട്ടും പിന്നിലല്ല.

ധാരാളം ഗെയിമുകൾ കളിക്കുന്ന ആളുകൾക്കും വളരെ കുറഞ്ഞ വിലയിൽ വളരെ ശക്തമായ സ്‌മാർട്ട്‌ഫോൺ ആവശ്യമുള്ളവർക്കും വേണ്ടിയുള്ള ഫോണാണ് റെഡ്മി കെ50ഐ. FYI, 3.5mm ഹെഡ്‌ഫോൺ ജാക്കും IR ബ്ലാസ്റ്ററുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8100 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഒരേയൊരു സ്മാർട്ട്ഫോൺ കൂടിയാണ് റെഡ്മി കെ50ഐ.

റെഡ്മി കെ50ഐ: സവിശേഷതകൾ
റെഡ്മി കെ50ഐ സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,460 പിക്സൽസ്) എൽസിഡി ഡിസ്പ്ലേയുണ്ട്. 144Hz വരെ ഏഴ്-ലെവൽ റിഫ്രഷ് റേറ്റും 270Hz ടച്ച് സാംപ്ലിങ് റേറ്റുമായിട്ടാണ് ഈ ഡിസ്പ്ലെ വരുന്നത്. HDR10 സപ്പോർട്ട്, ഡോൾബി വിഷൻ സർട്ടിഫിക്കേഷൻ എന്നിവയും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. 8 ജിബി വരെയുള്ള LPDDR5 റാമുള്ള ഫോണിൽ ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയാണ് ഉള്ളത്. ഫോൺ ചൂടാകുന്നത് തടയാൻ വേപ്പർ കൂളിങ് (VC) ചേമ്പർ ഉള്ള ലിക്വിഡ് കൂളിംഗ് 2.0 സാങ്കേതികവിദ്യയും ഉണ്ട്.

6P ലെൻസുള്ള 64-മെഗാപിക്സൽ സാംസങ് ഐസോസെൽ GW1 പ്രൈമറി സെൻസറാണ് റെഡ്മി കെ50ഐ സ്മാർട്ട്ഫോണിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും എൽഇഡി ഫ്ലാഷോടുകൂടിയ 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും പിൻ ക്യാമറകളായിട്ടുണ്ട്. എഫ്/2.45 അപ്പേർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറ. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,080mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470