റെഡ്മി നോട്ട് 10 സീരിസിൽ പുതിയ താരം, റെഡ്മി നോട്ട് 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി

|

ഷവോമി തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് 10 സീരിസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ലൈറ്റ് എന്ന സ്മാർട്ട്ഫോണാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10എസ്, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10ടി 5ജി, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന സീരിസിലേക്കാണ് പുതിയ ലൈറ്റ് മോഡൽ കൂടി വന്നിരിക്കുന്നത്. റെഡ്മി നോട്ട് 10ന്റെ അതേ വിലയ്ക്കാണ് റെഡ്മി നോട്ട് 10 ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ശ്രദ്ധേയം.

റെഡ്മി നോട്ട് 10 ലൈറ്റ്

റെഡ്മി നോട്ട് 10 ലൈറ്റിന്റെ പ്രധാന ആകർഷണം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 എസ്ഒസിയാണ്. ഇത് തന്നെയാണ് വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായി റെഡ്മി നോട്ട് 10 ലൈറ്റിനെ മാറ്റുന്നത്. കഴിഞ്ഞ വർഷം റെഡ്മി നോട്ട് 9 പ്രോയിൽ ഉപയോഗിച്ച അതേ ചിപ്‌സെറ്റാണ് ഇത്. റെഡ്മി നോട്ട് 9 പ്രോയുടെ തന്നെ കുറച്ച് മാറ്റങ്ങളോടെയുള്ള പതിപ്പായിട്ടാണ് ഈ പുതിയ സ്മാർട്ട്ഫോൺ അനുഭവപ്പെടുന്നത്. അറോറ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്റ്റെല്ലാർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

റെഡ്മി നോട്ട് 10 ലൈറ്റ്: വിലയും വിൽപ്പനയും

റെഡ്മി നോട്ട് 10 ലൈറ്റ്: വിലയും വിൽപ്പനയും

പുതിയ റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 13,999 രൂപയാണ് വില. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന് 16,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ ഒക്ടോബർ 2ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്ക്ക് എത്തും. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആണസോൺ.ഇൻ എന്നിവയിലൂടെയാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. എ1സ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 1,250 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ സ്മാർട്ട്ഫോണുകൾ ഒക്ടോബറിൽ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ സ്മാർട്ട്ഫോണുകൾ ഒക്ടോബറിൽ വിപണിയിലെത്തും

റെഡ്മി നോട്ട് 10 ലൈറ്റ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 ലൈറ്റ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ, റീഡിംഗ് മോഡ് 2.0, ടിയുവി റെയ്ൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയുണ്ട്. ഇതിന് സമാനമായ വിലയുള്ള റെഡ്മി നോട്ട് 10, അമോലെഡ് ഡിസ്പ്ലേയോടുകൂടിയാണ് വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. റെഡ്മി നോട്ട 10 ലൈറ്റ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസി പ്രോസസറാണ്. ഈ ഡിവൈസിൽ 6ജിബി വരെ എൽപിഡിഡിആർ 4എക്സ് റാമും നൽകിയിട്ടുണ്ട്.

ക്യാമറ

നാല് പിൻക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.89 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8 മെഗാപിക്സൽ സെൻസർ, എഫ്/2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ക്യാമറയും എഫ്/2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് എഫ്/2.48 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും റെഡ്മി നൽകിയിട്ടുണ്ട്.

ബാറ്ററി

റെഡ്മി നോട്ട് 10 ലൈറ്റിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. കണക്റ്റിവിറ്റിക്കായി ഫോണിൽ 4ജി വോൾട്ടി, വൈ-ഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്/എ-ജിപിഎസ്, നാവിക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും എഐ ഫേസ് അൺലോക്കും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 209 ഗ്രാം ഭാരമാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

ശ്രദ്ധിക്കുക!! ഈ 136 ആപ്പുകളിൽ ഏതെങ്കിലും ഫോണിലുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുകശ്രദ്ധിക്കുക!! ഈ 136 ആപ്പുകളിൽ ഏതെങ്കിലും ഫോണിലുണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക

Best Mobiles in India

English summary
Xiaomi has introduced the new smartphone in their popular Redmi Note 10 series. The new Redmi Note 10 Lite price starts at Rs 13,999

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X