Home
Mobile

റെഡ്മി നോട്ട് 10 5ജി സീരീസ് സ്മാർട്ട്ഫോണുകൾ മെയ് 26ന് അവതരിപ്പിക്കും

ഈ വർഷം ആദ്യം തന്നെ ഷവോമി തങ്ങളുടെ മിഡ് റേഞ്ച് റെഡ്മി നോട്ട് സീരീസിലേക്ക് നോട്ട് 10 എന്ന പുതിയ നിര ഡിവൈസുകൾ അവതരിപ്പിച്ചു. 4ജി മോഡലുകളാണ് ഈ നിരയിൽ ഉണ്ടായിരുന്നത്. ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുമ്പോൾ തന്നെ 5ജി മോഡലുകൾ വൈകാതെ പുറത്തിറക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. റെഡ്മി നോട്ട് 10 5ജി സ്മാർട്ട്‌ഫോണുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ കമ്പനി ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഷവോമി

ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോ വഴിയാണ് ഷവോമി റെഡ്മി നോട്ട് 10 5ജി സീരീസ് ലോഞ്ച് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഷവോമി ഷെയർ ചെയ്ത ടീസർ പോസ്റ്റർ അനുസരിച്ച് മെയ് 26ന് ചൈനയിൽ നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് ഈ ഡിവൈസ് പുറത്തിറക്കും. ഓൺലൈൻ ആയിട്ടായിരിക്കും ഈ ലോഞ്ച് ഇവന്റ് നടക്കുന്നത്. ലോഞ്ച് പോസ്റ്ററിൽ മോഡലുകളുടെ പേരുകൾ വ്യക്തമാക്കുന്നില്ല. പക്ഷേ വേരിയന്റുകളിൽ ഒന്നിന്റെ സവിശേഷതകൾ വ്യക്തമാക്കുന്നു.

ക്യാമറ

മൂന്ന് വലിയ സെൻസറുകളടങ്ങുന്ന മുകളിൽ ഇടത് വശത്ത് ലംബമായി നൽകിയിട്ടുള്ള ക്യാമറ മൊഡ്യൂളാണ് ഈ പോസ്റ്ററിൽ കാണുന്ന ഡിവൈസിന് ഉള്ളത്. നീലകലർന്ന ടെക്സ്ചർ ചെയ്ത ഉപരിതലമാണ് പിന്നിലുള്ളത്. ലീക്ക് റിപ്പോർട്ടുകൾ വിശ്വസിക്കുന്നതെങ്കിൽ റെഡ്മി നോട്ട് 10 പ്രോ 5ജി, റെഡ്മി നോട്ട് 10 പ്രോ+ 5ജി എന്നിവയുൾപ്പെടെ മൂന്ന് മോഡലുകളായിരിക്കും ഈ 5ജി സീരിസിൽ ഷവോമി പുറത്തിറക്കാൻ പോകുന്നത്.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമി റെഡ്മി നോട്ട് 10 5ജിയുടെ സ്റ്റാൻഡേർഡ് വേരിയൻറ് നേരത്തെ ടെന സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ എം2103കെ19സി എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഷെയർ ചെയ്ത ചിത്രം ടീസറുമായി സാമ്യമുള്ളതാണ്. എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക.

റെഡ്മി നോട്ട് 10 5ജി

വാനില റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോണിൽ 48 എംപി ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും. 8 എംപി സെൽഫി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സെൽഫി ക്യാമറ സ്ഥാപിക്കാനായി ഡിസ്പ്ലെയിൽ പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ഡൈമെൻസിറ്റി 900 പ്രോസസറിലായിരിക്കും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. റെഡ്മി നോട്ട് 10 പ്രോ / നോട്ട് 10 പ്രോ+ 5 ജി എന്നാ ഡിവൈസുകളിൽ ഡൈമെൻസിറ്റി 1200 പ്രോസസർ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി നോട്ട് 10 5ജി സീരിസ്

റെഡ്മി നോട്ട് 10 5ജി സീരിസിലെ എല്ലാ മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രോസസറുകളുടെ കാര്യത്തിൽ ആയിരിക്കും. ഹാർഡ്‌വെയറിലെ മറ്റ് വ്യത്യാസങ്ങൾ നിലവിൽ വ്യക്തമല്ല. ഔദ്യോഗിക ലോഞ്ച് ഒരാഴ്‌ചയ്‌ക്കുള്ളിൽ‌ നടക്കും എന്നതിനാൽ തന്നെ കൂടുതൽ‌ വിവരങ്ങൾ‌ വൈകാതെ‌ ലഭ്യമാകും. ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് ഈ ഡിവൈസുകൾ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Xiaomi has officially announced the launch date of Redmi Note 10 5G smartphones. The devices will be launched in China on May 26.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X