റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക്

|

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരമൊരുക്കുകയാണ് ഷവോമി. ഡിവൈസിന്റെ ഫ്ലാഷ് സെയിലാണ് ഇന്ന് നടക്കുന്നത്. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്സ് എന്നീ മൂന്ന് സ്മാർട്ട്ഫോണുകളുമായി മാർച്ചിലാണ് നോട്ട് 10 സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മിഡ് റേഞ്ച് ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റിലും മൂന്ന് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഡിവൈസിന്റെ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ ഓപ്പൺ സെയിലിലൂടെ ലഭ്യമാണ്.

 

റെഡ്മി നോട്ട് 10: വില

റെഡ്മി നോട്ട് 10: വില

റെഡ്മി നോട്ട് 10 4 ജിബി റാം, 64 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് 11,999 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പൺ സെയിലിലൂടെ ലഭ്യമാകുന്ന മോഡലിന് 13,999 രൂപയാണ് വില. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ എന്നിവയിലൂടെ ഡിവൈസ് ലഭ്യമാകും. ഫ്ലാഷ് സെയിലിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് മികച്ച ഓഫറുകൾ ലഭിക്കും. അക്വാ ഗ്രീൻ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

റെഡ്മി നോട്ട് 10: സവിശേഷതകൾ
 

റെഡ്മി നോട്ട് 10: സവിശേഷതകൾ

6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. ഈ ഡിസ്പ്ലെയ്ക്ക് എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ് ഡിസ്പ്ലെയ്ക്ക് സുരക്ഷ നൽകുന്നത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി സ്മാർട്ട്ഫോണിൽ 13 എംപി ക്യാമറയാണ് ഷവോമി നൽകിയിട്ടുള്ളത്. ഈ ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോൾ കട്ട് ഔട്ടും ഡിസ്പ്ലെയിൽ ഉണ്ട്.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ക്യമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 എംപിയാണ്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഷവോമി നൽകിയിട്ടുണ്ട്. അഡ്രിനോ 612 ജിപിയുവും 6 ജിബി റാമുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 ചിപ്‌സെറ്റാണ്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ചിപ്പ്സെറ്റുകളിൽ ഒന്നാണ് ഇത്.

കൂടുതൽ വായിക്കുക: 13,490 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ54 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 13,490 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ54 ഇന്ത്യൻ വിപണിയിലെത്തി

ഇന്റേണൽ സ്റ്റോറേജ്

128 ജിബി വരെ ഇന്റേണൽ സ്റ്റോറേജാണ് നോട്ട 10 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 mAh ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിലൂടെ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
Today, Xiaomi is once again offering the opportunity to own the Redmi Note 10 smartphone. The flash sale of the device will take place today at 12 noon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X