Home
Mobile

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയ്‌ക്കൊപ്പം ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിൽ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ ആകർഷകമായ സവിശേഷതകളുണ്ട്. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 8 ജിബി റാം, 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ എന്നിവയാണ് റെഡ്മി നോട്ട് 10 പ്രോയുടെ മറ്റ് പ്രധാന സവിശേഷതകൾ.

റെഡ്മി നോട്ട് 10 പ്രോ: വില, ഓഫറുകൾ

റെഡ്മി നോട്ട് 10 പ്രോ: വില, ഓഫറുകൾ

ഇന്ത്യയിൽ റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ടോപ്പ് എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രൌൺസ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. മൊബിക്വിക്ക് വഴി പേയ്മെന്റ് നടത്തുന്ന ഉപയോക്താക്കൾക്ക് ഈ ഡിവൈസിൽ 5000 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഈ ഡിവൈസ് വാങ്ങാൻ താല്പര്യമുള്ളവർക്ക് മികച്ച അവസരമാണ് ഇത്.

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് റെഡ്മി നോട്ട് 10 പ്രോ പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായി വരുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 1,200 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നെസും എച്ച്ഡിആർ 10 സപ്പോർട്ടും ഉള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ റെഡ്മി നൽകിയിട്ടുള്ളത്.

ക്യാമറ

എഫ് / 1.9 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സാംസങ് ജിഡബ്ല്യു3 സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. എഫ് / 2.45 ലെൻസുള്ള സെൽഫി ക്യാമറയാണ് ഇത്.

Best Mobiles in India

English summary
The first sale of the Redmi Note 10 Pro smartphone will take place today. The device was launched with the Redmi Note 10 and Redmi Note 10 Pro Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X