Home
Mobile

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ആദ്യത്തെ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവയ്‌ക്കൊപ്പം ബജറ്റ്-ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായിട്ടാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് പുറത്തിറങ്ങിയത്. മറ്റ് രണ്ട് മോഡലുകളുടെയും ആദ്യ വിൽപ്പന കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നിരുന്നു. റെഡ്മി നോട്ട് 10 പ്രോ മാക്സ് മറ്റ് രണ്ട് സ്മാർട്ട്ഫോണുകളെയും അപേക്ഷിച്ച് മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില, ഓഫറുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില, ഓഫറുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപയും വിലയുണ്ട്. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രൌൺസ് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും. എംഐ.കോം, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിലർ ഷോപ്പുകൾ എന്നിവയിൽ നിന്ന് ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഓഫറുകൾ

ആമസോണും എംഐ.കോമും ആകർഷകമായ ഓഫറുകളാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പനയുടെ ഭാഗമായി നൽകുന്നത്. ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളോ ഇഎംഐ ഇടപാടുകളോ ഉപയോഗിച്ചാൽ 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. മൊബിക്വിക്ക് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 600 രൂപ ക്യാഷ്ബാക്കും, 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് പുറത്തിറക്കിയിരിക്കുന്നത്. എച്ച്ഡിആർ 10 സപ്പോർട്ട്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 100 ശതമാനം ഡിസിഐ- പി 3 വൈഡ് കളർ ഗാമറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ടി‌വി റൈൻ‌ലാൻ‌ഡ് ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷനും ഇതിനുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 ആണ് ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. 8 ജിബി വരെ എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ12ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് സിംകാർഡ് സ്ലോട്ടുകളുണ്ട്.

ക്വാഡ് റിയർ ക്യാമറ

108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറ സെൻസറും റെഡ്മി നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്, ആ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Best Mobiles in India

English summary
The first sale of the Redmi Note 10 Pro Max smartphone in India will take place today. The sale starts at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X