റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക് 12 മണിക്ക്

|

റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണുകൾക്കൊപ്പമാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും.

 

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില, ഓഫറുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില, ഓഫറുകൾ

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഫ്ലാഷ് സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഓപ്ഷൻ എന്നിവ ഉപയോഗിച്ച് 1,500 രൂപ കിഴിവ് നേടാം. റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപയാണ് വില. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ
 

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ എച്ച്ഡിആർ 10 സപ്പോർട്ടുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉണ്ട്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. റെഡ്മി നോട്ട് 10 പ്രോ മാക്സിൽ 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജുണ്ട്.

ക്യാമറ

നാല് പിൻ ക്യാമറകളാണ് റെഡ്മി നോട്ട് 10 പ്രോ മാക്സിൽ ഉള്ളത്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ, 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടിുണ്ട്. ഡിസ്പ്ലെയുടെ നടുവിലുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

സ്റ്റോറേജ്

സ്റ്റോറേജ് തികയാതെ വരുന്നവർക്ക് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,020 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. 20,000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ.

കൂടുതൽ വായിക്കുക: ഓപ്പോ എ95 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഓപ്പോ എ95 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
The flash sale of the Redmi Note 10 Pro Max will take place today at 12 noon via Amazon and Mi.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X