റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 18ന്; വിലയും ഓഫറുകളും

|

കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ റെഡ്മി നോട്ട് 10 സീരീസിലെ ടോപ്പ് എൻഡ് മോഡലായ റെഡ്മി നോട്ട് 10 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന മാർച്ച് 18ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആമസോൺ ഇന്ത്യ, എംഐ.കോം, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, 108 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, അടക്കമുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില

റെഡ്മി നോട്ട് 10 പ്രോ മാക്സ്: വില

റെഡ്മി നോട്ട് 10 പ്രോ മാക്‌സ് മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ ബേസ് മോഡലായ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 18,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഹൈ എൻഡ് മോഡലിന് 21,999 രൂപയാണ് വില. ഈ ഡിവൈസ് ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ആദ്യ വിൽപ്പനയിൽ ഈ ഡിവൈസ് സ്വന്തമാക്കുന്നവർക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലും ഇഎംഐ ഇടപാടുകളിലും 1,500 രൂപ വരെ കിഴിവ് ലഭിക്കും.

കൂടുതൽ വായിക്കുക: ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്: സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് എച്ച്ഡിആർ10 സപ്പോർട്ടും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമാണ് ഉള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി എസ്ഒസിയാണ്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡികാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. 108 എംപി പ്രൈമറി സാംസങ് എച്ച്എം 2 ക്യാമറ സെൻസർ, 5 എംപി സൂപ്പർ മാക്രോ ഷൂട്ടർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നീ ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 എംപി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കരുത്തരിൽ കരുത്തനായ സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കരുത്തരിൽ കരുത്തനായ സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റുമായി ഇന്ത്യയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ

നൈറ്റ് മോഡ്

നൈറ്റ് മോഡ് 2.0, വി‌എൽ‌ജി മോഡ്, മാജിക് ക്ലോൺ മോഡ്, ലോംഗ് എക്‌സ്‌പോഷർ മോഡ് എന്നിങ്ങനെയുള്ള സവിശേഷതകളുള്ള ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10 പ്രോ മാക്സിൽ ഉള്ളത്. മികച്ച ക്യാമറ ഫീച്ചറുകളും കരുത്തുള്ള പ്രോസസറും മികച്ച ഡിസ്പ്ലെയുമുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നതിൽ സംശയമില്ല. റെഡ്മി നോട്ട് സീരിസ് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ജനപ്രീതി ഏറെയുള്ളതിനാൽ ഈ ഡിവൈസ് വേഗത്തിൽ വിറ്റഴിക്കപ്പെടും എന്ന് ഉറപ്പാണ്.

റെഡ്മി നോട്ട് 10  സീരിസ്

റെഡ്മി നോട്ട് 10 പ്രോ മാക്സിനൊപ്പം ഇന്ത്യൻ വിപണിയിലെത്തിയ ഈ സീരിസിലെ റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ മാക്സ് മോഡലിനേക്കൾ മുമ്പ് തന്നെ വിൽപ്പനയ്ക്ക് എത്തും. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോൺ മാർച്ച് 16ന് വിൽപ്പനയ്ക്ക് എത്തും. നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന നടക്കുന്നത് മാർച്ച് 17ന് ആണ്. ഈ ഡിവൈസുകളും ആമസോൺ, എംഐ.കോം എന്നിവയിലൂടെ സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: രണ്ട് സ്റ്റോറേജ് വേരിയന്റുകളുമായി പോക്കോ എക്സ്3 പ്രോ വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: രണ്ട് സ്റ്റോറേജ് വേരിയന്റുകളുമായി പോക്കോ എക്സ്3 പ്രോ വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

Best Mobiles in India

English summary
The first sale of the Redmi Note 10 Pro Max, the top end model in the Redmi Note 10 series that hit the market last week, will take place on March 18.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X