റെഡ്മി നോട്ട് 10 സീരിസ് ഇന്ത്യയിലെത്തുക നോട്ട് 10 പ്രോ മാക്സ് മോഡലുമായി

|

ഷവോമിയുടെ ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ റെഡ്മി നോട്ട് സീരിസിലെ പുതിയ തലമുറ ഡിവൈസുകളായ റെഡ്മി നോട്ട് 10 സീരിസ് മാർച്ച് 4ന് രാജ്യത്ത് അവതരിപ്പിക്കും. ഈ സീരിസിൽ റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മോഡലുകൾ പുറത്തിറക്കുമെന്ന് ഷവോമി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ സീരിസിൽ റെഡ്മി നോട്ട് 9 ലൈനപ്പിന് സമാനമായി നോട്ട് 10 പ്രോ മാക്സ് എന്ന മോഡലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 91 മൊബൈൽസ് ആണ് പുറത്ത് വിട്ടത്. റെഡ്മി നോട്ട് 10 സീരീസിനൊപ്പം ഈ മോഡലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ടിപ്‌സ്റ്ററുമായി സഹകരിച്ചുകൊണ് 91 മൊബൈൽസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ മാർച്ച് 4ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ലോഞ്ച് ഇവന്റിൽ വച്ച് തന്നെ നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണും പുറത്തിറക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

കൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തികൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

6 ജിബി റാമും 128 ജിബി സ്റ്റോറേജും

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടായിരിക്കും റെഡ്മി നോട്ട് 10 പ്രോ മാക്സ് പുറത്തിറങ്ങുക. ഇതിനൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഹൈ എൻഡ് വേരിയന്റും ഉണ്ടാകുമെന്ന് സൂചനകൾ ഉണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ബ്ലാക്ക്, ബ്ലൂ. ബ്രൌൺസ് എന്നീ കളറുകളിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെഡ്മി നോട്ട് 10 സീരിസ്

റെഡ്മി നോട്ട് 10 സീരിസ് മാർച്ച് 4ന് നടക്കുമെന്ന് സ്ഥിരീകരിക്കുന്നതിനൊപ്പം തന്നെ ഡിവൈസുകളുമായി ബന്ധപ്പെട്ട ചില ഫീച്ചറുകളും ഷവോമി ടീസറിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയോ 60Hz അമോലെഡ് ഡിസ്പ്ലേയോ ആയിട്ടായിരിക്കും റെഡ്മി നോട്ട് 10 പുറത്തിറങ്ങുക എന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇന്ത്യയിലെ ലോഞ്ച് നടക്കുന്ന അതേ ദിവസം തന്നെയാണ് ഗ്ലോബൽ ലോഞ്ചും നടക്കുന്നത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

4ജി, 5ജി വേരിന്റുകൾ

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 10 സീരിസിൽ 4ജി, 5ജി വേരിന്റുകൾ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 10 4ജി, നോട്ട് 10 5ജി എന്നീ മോഡലുകൾക്ക് പുറമേ റെഡ്മി നോട്ട് 10 പ്രോ 4ജി, നോട്ട് 10 പ്രോ 5ജി എന്നിവയും കമ്പനി അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്ന ഡിവൈസുകമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ കമ്പനി ടീസ് ചെയ്ത ചിത്രത്തിലെ ഡിവൈസുകൾ ഏതൊക്കെ ആയിരിക്കുമെന്ന കാര്യത്തിൽ വീണ്ടും സംശയങ്ങൾ ഉയർന്ന് വരികയാണ്.

ആമസോൺ ലിസ്റ്റിങ്

ആമസോൺ ലിസ്റ്റിങ് അനുസരിച്ച് റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ഷവോമി തന്നെ ഔദ്യോഗികമായി ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 4ന് തന്നെ ഡിവൈസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചതോടെ ആമസോണിൽ കണ്ടത് ഡിവൈസുകളുടെ വിൽപ്പന തിയ്യതി ആയിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി

Best Mobiles in India

English summary
Along with the Redmi Note 10 and Note 10 Pro smartphones, the Redmi Note 10 Pro Max model will also be launched in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X