റെഡ്മി നോട്ട് 10 പ്രോ സ്വന്തമാക്കാൻ മാർച്ച് 24ന് വീണ്ടും അവസരം; വില, ഓഫറുകൾ
റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 17ന് നടന്നിരുന്നു, ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന മാർച്ച് 24ന് നടക്കുമെന്ന് കമ്പനി വെളിപ്പെടുത്തി. ഈ സ്മാർട്ട്‌ഫോൺ മാർച്ച് 24 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. റെഡ്മി നോട്ട് 10, നോട്ട് 10 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം റെഡ്മി നോട്ട് 10 പ്രോ ഈ മാസം ആദ്യമാണ് വിപണിയിലെത്തിയത്. മിഡ് റേഞ്ച് ഡിവൈസ് ആണെങ്കിലും 120Hz ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 732 ജി ചിപ്സെറ്റ് തുടങ്ങിയ ആകർഷകമായ സവിശേഷതകൾ ഈ ഡിവൈസിന് ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോ: വിലയും വിൽപ്പന ഓഫറുകളും
റെഡ്മി നോട്ട് 10 പ്രോയുടെ ബേസ് വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 15,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്. ഹൈ എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ് വില. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് ലഭ്യമാകും. ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രോൺസ്, ഡാർക്ക് നൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് സ്വന്തമാക്കാം.

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ സെയിൽ ഓഫറുകളായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകളും ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകളിൽ 1,500 രൂപ കിഴിവും ലഭിക്കും. ഡിവൈസിന്റെ കുറച്ച് യൂണിറ്റുകൾ മാത്രമാണ് ഈ ഫ്ലാഷ് സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഡിവൈസ് വാങ്ങാൻ താല്പര്യമുള്ളവർ 12 മണിക്ക് തന്നെ വാങ്ങാൻ ശ്രമിക്കുക.

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ
റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 സപ്പോർട്ടും റെഡ്മി നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ ഫോട്ടോഗ്രാഫിക്കായി നാല് പിൻക്യാമറകളാണ് നൽകിയിട്ടുള്ളത്. 64 എംപി സാംസങ് ജിഡബ്ല്യു 3 സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി സൂപ്പർ മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം സ്കിന്നിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. മിഡ് റേഞ്ച് ഡിവൈസ് എന്ന നിലയിൽ ആകർഷകമായ വിലയിൽ മികച്ച സവിശേഷതകളോടെയാണ് റെഡ്മി നോട്ട് 10 പ്രോ വരുന്നത്. അതുകൊണ്ട് തന്നെ മിഡ് റേഞ്ച് കാറ്റഗറി ഫോൺ തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയായിരിക്കും ഇത്.


Click it and Unblock the Notifications








