Home
Mobile

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു, ഓപ്പൺ സെയിലും ആരംഭിച്ചു

റെഡ്മി നോട്ട് 10 സീരീസിലൂടെ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പുതിയ മൂന്ന് ബജറ്റ് ഫോണുകളാണ് ഷവോമി അവതരിപ്പിച്ചത്. ഇതുവരെ ഫ്ലാഷ് സെയിലിലൂടെ മാത്രം ലഭ്യമായിരുന്ന ഡിവൈസുകളായിരുന്നു ഇവ. എന്നാലിപ്പോൾ റെഡ്മി നോട്ട് 10 പ്രോയുടെ ഓപ്പൺ സെയിൽ കമ്പനി ആരംഭിച്ചു. അതുകൊണ്ട് തന്നെ ഫ്ലാഷ് സെയിലിനായി കാത്തിരിക്കാതെ ഡിവൈസ് സ്വന്തമാക്കാം. ഇതിനൊപ്പം ഈ ഡിവൈസിന് 2,000 രൂപയുടെ വിലക്കുറവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 64 എംപി ക്യാമറ, 120 ഹെർട്സ് ഡിസ്പ്ലെ എന്നിങ്ങനെ നിരവധി സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്.

റെഡ്മി നോട്ട് 10 പ്രോ: വിലക്കിഴിവ്

റെഡ്മി നോട്ട് 10 പ്രോ: വിലക്കിഴിവ്

റെഡ്മി നോട്ട് 10 പ്രോ ഇന്ത്യയിൽ ഓപ്പൺ സെയിൽ വഴി ലഭ്യമാക്കുന്നതിനൊപ്പം ഡിവൈസിന്റെ മൂന്ന് വേരിയന്റുകളിലും 2,000 രൂപ വില കുറയുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 10 പ്രോയുടെ 6 ജിബി + 64 ജിബി വേരിയന്റിന് 15,999 രൂപയ്ക്ക് ലഭ്യമാകും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി + 128 ജിബി മോഡൽ എന്നിവ യഥാക്രമം 16,999 രൂപയ്ക്കും 18,999 രൂപയ്ക്കും ലഭിക്കും. വില പുതുക്കുന്നതിലൂടെ സീരിസിന്റെ ജനപ്രീതിയും വർധിക്കും.

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ

6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. എച്ച്ഡിആർ 10 സപ്പോർട്ടുള്ള ഈ ഡിസ്പ്ലെയിൽ ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ് 100 ശതമാനം കവറേജ്, 1,200 നിറ്റസ് പീക്ക് ബൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഇത് കൂടാതെ ടിയുവി റൈൻ‌ലാൻഡിന് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. റെഡ്മി നോട്ട് 10 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും ഉണ്ട്.

8 ജിബി

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 8 ജിബി വരെ എൽപിഡിഡിആർ 4എക്‌സ് റാമുണ്ട്. 128 ജിബി വരെ യു‌എഫ്‌എസ് 2.2 സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസറാണ്. 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2- മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് ഹോൾ-പഞ്ച് കട്ടൌട്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയും റെഡ്മി നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകളായി റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 192 ഗ്രാം ഭാരമാണ് ഡിവൈസിന് ഉള്ളത്.

Best Mobiles in India

English summary
Xiaomi announced open sale of the Redmi Note 10 Pro. The company has also announced a Rs 2,000 discount on the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X