റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം: വില, ഓഫറുകൾ
റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം മാർച്ചിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നേരത്തെ പല തവണ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരുന്നു. റെഡ്മി നോട്ട് 10 പ്രോ വൻതോതിൽ വിറ്റഴിച്ച ഡിവൈസുകളിൽ ഒന്നാണ്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലെ, ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി, 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റെഡ്മി നോട്ട് 10 പ്രോ: വില, ഓഫറുകൾ
റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയാണ് വില. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയും വിലയുണ്ട്. ഡാർക്ക് നൈറ്റ്, ഗ്ലേഷ്യൽ ബ്ലൂ, വിന്റേജ് ബ്രൌൺസ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ പ്രത്യേക കിഴിവുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോ: സവിശേഷതകൾ
6.67 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. എച്ച്ഡിആർ 10 സപ്പോർട്ടുള്ള ഈ ഡിസ്പ്ലെയിൽ ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റ് 100 ശതമാനം കവറേജ്, 1,200 നിറ്റസ് പീക്ക് ബൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഇത് കൂടാതെ ടിയുവി റൈൻലാൻഡിന് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. റെഡ്മി നോട്ട് 10 പ്രോയ്ക്ക് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 618 ജിപിയുവും ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 8 ജിബി വരെ എൽപിഡിഡിആർ 4എക്‌സ് റാമുണ്ട്. 128 ജിബി വരെ യുഎഫ്‌എസ് 2.2 സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക സ്ലോട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്.

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസറാണ്. 5 മെഗാപിക്സൽ സൂപ്പർ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 2- മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. ഡിവൈസിന്റെ മുൻവശത്ത് ഹോൾ-പഞ്ച് കട്ടൌട്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയും റെഡ്മി നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 192 ഗ്രാം ഭാരമാണ് ഡിവൈസിന് ഉള്ളത്.


Click it and Unblock the Notifications