Home
Mobile

റെഡ്മി നോട്ട് 10 പ്രോ പുറത്തിറങ്ങുക 108 എംപി ക്യാമറയും 120 ഹെർട്സ് ഡിസ്പ്ലേയുമായി

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഡിവൈസിനറെ ലോഞ്ച് നാളെയാണ് നടക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഈ സീരിസിലെ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകളെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ ലീക്ക് റിപ്പോർട്ട്. ഡിവൈസിന്റെ ക്യാമറ, ഡിസ്പ്ലെ സവിശേഷതകളും ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

റെഡ്മി നോട്ട് 10 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇതുവരെ പുറത്തിറങ്ങിയ റെഡ്മി നോട്ട് സീരിസിലെ സ്മാർട്ട്ഫോണുകളിൽ ഏറ്റവും കരുത്തുള്ള സ്മാർട്ട്ഫോൺ ആയിരിക്കും നോട്ട് 10 പ്രോ എന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. റെഡ്മി നോട്ട് 10 സീരീസിൽ 108 എംപി പ്രൈമറി ക്യാമറ, 120 ഹെർട്സ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതളടങ്ങുന്ന ഡിവൈസുകൾ ഉണ്ടായിരിക്കുമെന്ന് ഷവോമി വെളിപ്പെടുത്തിയിരുന്നു. ഈ സവിശേഷതകളെല്ലാം റെഡ്മി നോട്ട് 10 പ്രോയിൽ മാത്രമേ ലഭ്യമാകൂ എന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് സീരീസിലെ ഏറ്റവും ഉയർന്ന റിഫ്രഷ് റേറ്റും അമോലെഡ് പാനലും ഉൾപ്പെടുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റെഡ്മി നോട്ട് 10 പ്രോ. ഇതുവരെ പുറത്തിറങ്ങിയ റെഡ്മി നോട്ട് സീരിസിൽ 90 ഹെർട്സ് ഡിസ്പ്ലെ വരെയാണ് ഉണ്ടായിരുന്നത്. റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിൽ 108 എംപി ക്യാമറ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള റെഡ്മി നോട്ട് സീരിസ് സ്മാർട്ട്ഫോണുകളിൽ 64 എംപി ക്യാമറകൾ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി

റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി എസ്ഒസി ആയിരിക്കും. റെഡ്മി നോട്ട് 9 പ്രോ പുറത്തിറങ്ങിയത് ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി എസ്ഒസിയുടെ കരുത്തുമായിട്ടാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 128 ജിബി സ്റ്റോറേജ്, 8ജിബി റാം എന്നിവയും ഈ ഡിവൈസിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ടായിരിക്കും.

എംഐയുഐ 12

ലീക്ക് റിപ്പോർട്ടുകൾ ആനുസരിച്ച് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ലായിരിക്കും റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പും ഉണ്ടായിരിക്കും. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയായിരിക്കും ഡിവൈസ് ചാർജ് ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിങുമായിട്ടാണ് പുറത്തിറങ്ങിയത്.

ലോഞ്ച്

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഈ ഡിവൈസിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റ് മാത്രമേ ഉണ്ടായിരിക്കൂ. റെഡ്മി നോട്ട് 10ലെ ക്യാമറ സെറ്റപ്പിൽ 48 എംപി ക്യാമറയോ 64 എംപി ക്യാമറയോ ഉണ്ടായിരിക്കും. ഇതിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ക്യാമറ, ഡെപ്ത് ലെൻസ്, മാക്രോ ലെൻസ് എന്നീ ലെൻസുകളും ഉണ്ടായിരിക്കും. ഈ ഡിവൈസുകൾ നാളെ വിപണിയിലെത്തും.

Best Mobiles in India

English summary
According to leaked reports, the Note 10 Pro will be the most powerful smartphone in the Redmi Note series to date.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X