റെഡ്മി നോട്ട് 10 സീരീസ് പ്രധാന സവിശേഷതകൾ ആമസോൺ വഴി ചോർന്നു: പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി
റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ഷവോമി. അടുത്ത കുറച്ച് ദിവസങ്ങളിൽ കമ്പനി ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. രൂപകൽപ്പനയുടെയും സവിശേഷതകളുടെയും അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ ഏറ്റവും മികച്ചതായിരിക്കും. റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 10 ന് ഇന്ത്യയിൽ വിപണിയിലെത്തും.

റെഡ്മി നോട്ട് 10 സീരീസ് നാല് വേരിയന്റുകളിൽ ലഭ്യമാകും
റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ നാല് എഡിഷനുകളിൽ ഷവോമി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് ആമസോണിന്റെ ലിസ്റ്റിംഗ് പറയുന്നു. റെഡ്മി നോട്ട് 10 4 ജി, റെഡ്മി നോട്ട് 10 5 ജി, റെഡ്മി നോട്ട് 10 പ്രോ 4 ജി, റെഡ്മി നോട്ട് 10 പ്രോ 5 ജി എന്നിങ്ങനെയാണ് പട്ടികയിൽ പറഞ്ഞിരിക്കുന്ന എഡിഷനുകൾ. മുമ്പത്തെ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളുടെ വില കണക്കിലെടുക്കുമ്പോൾ, റെഡ്മി നോട്ട് 10 4 ജിക്ക് ഏകദേശം 13,000 രൂപയും, റെഡ്മി നോട്ട് 10 5 ജിക്ക് 15,000 രൂപയും വിലവരും.
കൂടുതൽ വായിക്കുക: ഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾ
റെഡ്മി നോട്ട് 10 പ്രോ 5 ജി എക്കാലത്തെയും ചെലവേറിയ റെഡ്മി നോട്ട് ആകാം
20,000 രൂപ വില വരാവുന്ന റെഡ്മി നോട്ട് 10 പ്രോ 5 ജി എക്കാലത്തെയും ചെലവേറിയ റെഡ്മി നോട്ട് സ്മാർട്ട്‌ഫോണായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, വിപണിയിലെ മറ്റ് 5 ജി സ്മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ റെഡ്മി നോട്ട് 10 പ്രോ 5 ജി താങ്ങാനാവുന്ന 5 ജി സ്മാർട്ട്‌ഫോണാകാൻ സാധ്യതയുണ്ട്.
റെഡ്മി നോട്ട് 10 ഒരു ആമസോൺ എക്സ്ക്ലൂസീവ് ആകാം
ഷവോമി ഇന്ത്യ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ആമസോൺ എക്സ്ക്ലൂസീവ് ആയി പുറത്തിറക്കിക്കുകയും ഏതാനും മാസങ്ങൾക്ക് ശേഷം ഒന്നിലധികം ചാനലുകളിൽ ഇത് ലഭ്യമാക്കുകയും ചെയ്‌തു. ചോർച്ച കണക്കിലെടുത്ത്, റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകളും ആമസോണിൽ മാത്രമായി വില്പന നടത്തുവാൻ സാധ്യതയുണ്ട്. അതിൽ പ്രൈം ഉപയോക്താക്കൾക്ക് ചില ഡീലുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പിന് പകരക്കാരനെ ഉണ്ടാക്കാൻ ഇസ്രോയും മാപ്പ്മി ഇന്ത്യയും ഒരുമിക്കുന്നു


Click it and Unblock the Notifications








