ഗൂഗിൾ മാപ്പിന് പകരക്കാരനെ ഉണ്ടാക്കാൻ ഇസ്രോയും മാപ്പ്മി ഇന്ത്യയും ഒരുമിക്കുന്നു

|

ഗൂഗിൾ മാപ്പിന് പകരം ഉപയോഗിക്കാവുന്ന വെബ് മാപ്പിങ് പോർട്ടൽ തയ്യാറാക്കാനായി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് (DoS) കിഴിലുള്ള ഇന്ത്യൻ സ്പൈസ് റിസെർച്ച് ഓർഗനൈസേഷൻ (ഇസ്രോ)യും മാപ്പ്മി ഇൻഡ്യയുടെ ഉടമസ്ഥതരായ സിഇ ഇൻഫോ സിസ്റ്റംസും ചേർന്ന് പ്രവർത്തിക്കുന്നു. ഇരു സ്ഥാപനങ്ങളും ഒരുമിച്ച് ചേർന്ന് സമ്പൂർണ്ണമായി തദ്ദേശീയമായ മാപ്പിംഗ് പോർട്ടലും ജിയോസ്പേഷ്യൽ സേവനങ്ങളും നിർമ്മിക്കും. മാപ്പ്മി ഇൻഡ്യയുടെ വിശദമായ ഇന്ത്യൻ മാപ്പുകളും ഇസ്രോയുടെ സാറ്റലൈറ്റ് ഇമേജറി കാറ്റലോഗും ഭൂമി നിരീക്ഷണ ഡാറ്റയും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.

ജിയോസ്പേഷ്യൽ സേവനങ്ങൾ

മാപ്മി ഇൻഡ്യയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ്മയുടെ പ്രസ്താവനയിൽ പുതിയ പദ്ധതി ആത്‌മീർഭർ ഭാരതത്തിലേക്കുള്ള മുന്നേറ്റമാണെന്നും മാപ്പുകൾ, നാവിഗേഷൻ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി വിദേശ സംഘടനകളെ ആശ്രയിക്കാതിരിക്കാനുള്ള ശ്രമമാണ് എന്നും വ്യക്തമാക്കുന്നു. ഭൂമി നിരീക്ഷണ ഡാറ്റാസെറ്റുകൾ‌, നാവിക്, വെബ് സേവനങ്ങൾ‌, എ‌പി‌ഐകൾ എന്നിവ ഉപയോഗിച്ച് സമഗ്രമായ ജിയോസ്പേഷ്യൽ സൊല്യൂഷൻസ് നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്.

കൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാംകൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാം

മാപ്മിഇന്ത്യ

മാപ്മിഇന്ത്യ, ഭുവൻ, വെഡാസ്, മോസ്ഡാക് ജിയോപോർട്ടലുകൾ എന്നിവയിൽ നിലവിൽ ജിയോസ്പേഷ്യൽ സൊല്യൂഷൻസ് ലഭ്യമാണ്. നാവിക് എന്നത് ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനം ഇസ്രോ വികസിപ്പിച്ചെടുത്തതാണ്. ഭുവൻ ഒരു നാഷണൽ ജിയോ പോർട്ടലാണ്. വെഡാസ് ഒരു ഓൺലൈൻ ജിയോപ്രൊസസ്സിംഗ് പ്ലാറ്റ്‌ഫോമാണ്, എല്ലാ കാലാവസ്ഥാ ദൗത്യങ്ങളുടെയും ഡാറ്റാ സ്റ്റോറേജാണ് മോസ്ഡാക്ക്. മാപ്പ്മി ഇന്ത്യ ഉത്തരവാദിത്തമുള്ള ഇന്ത്യൻ കമ്പനിയായതിനാൽ, അതിന്റെ മാപ്പുകൾ രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവയാണ്.

സ്വകാര്യത

ഉപയോക്താക്കൾ‌ക്ക് കൂടുതൽ‌ മികച്ചതും കൂടുതൽ‌ വിശദവും സമഗ്രവും സ്വകാര്യത കേന്ദ്രീകൃതവും ഹൈപ്പർ‌ ലോക്കൽ‌, ഇൻ‌ഡിജെനസ് മാപ്പിംഗ് സൊല്യൂഷനും നൽ‌കുന്നതിന് ഇസ്രോയുടയും മാപ്പ്മി ഇന്ത്യയുടെയും ഒരുമിച്ചുള്ള പ്രവർത്തനം സഹായിക്കുമെന്ന് മാപ്പ്മി ഇന്ത്യ അധികൃതർ പറഞ്ഞതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 7.5 ലക്ഷം ഗ്രാമങ്ങൾ, 7500+ നഗരങ്ങൾ, 63 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖല, ഇന്ത്യയിലുടനീളം 3 കോടിയിലധികം സ്ഥലങ്ങൾ എന്നിവ മാപ്പ്മി ഇന്ത്യയിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: എസ്എംഎസ് വഴി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്നതെങ്ങനെ

വിദേശ മാപ്പിംഗ് സൊല്യൂഷൻസ്

എല്ലാ വിദേശ മാപ്പിംഗ് സൊല്യൂഷനുകളും പണമുണ്ടാക്കാനുള്ള വഴികൾ തേടുന്നവയാണ്. അവ സൌജന്യമായി മാപ്പുകൾ നൽകുകയും പണം സമ്പാദിക്കുന്നതിനായി പ്രാദേശിക പരസ്യങ്ങളിലുടെ ഉപയോക്താക്കളെ ടാർഗെറ്റുചെയ്യുകയും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും മാപ്പ്മിഇന്ത്യ പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ ടാർഗെറ്റുചെയ്യുന്നില്ല എന്നും ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും മാപ്പ്മി ഇന്ത്യ അധികൃതർ വ്യക്കമാക്കിയിട്ടുണ്ട്.

സുരക്ഷിതമായ മാപ്പ്

മാപ്പ്മി ഇന്ത്യയും ഇസ്രോയും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതമായ മാപ്പ് ആയിരിക്കും ഇന്ത്യയിലെ ആളുകൾക്ക് ലഭിക്കുന്നത്. ഇന്ത്യൻ മാപ്പുകളിൽ മികച്ചതായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും മറ്റ് രാജ്യങ്ങളിലെ മാപ്പുകളെ കൂടി ഇതിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല. മികച്ച നാവിഗേഷൻ സംവിധാനവും ഈ മാപ്പ് പോർട്ടലിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

Best Mobiles in India

Read more about:
English summary
ISRO and MapMy India, are working together to create a web mapping portal that can be used to replace Google Maps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X