റെഡ്മി ചതിച്ചോ?, നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്കെതിരെ വ്യാപക പരാതി

|

ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ് ടയർ സ്മാർട്ട്‌ഫോൺ ലൈനപ്പുകളിലൊന്നാണ് ഷവോമിയുടെ റെഡ്മി നോട്ട്. ഈ ലൈനപ്പിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരിസാണ് റെഡ്മി നോട്ട് 10 സീരീസ്. ആകർഷകമായ വിലയിൽ മികച്ച സവിശേഷതകളാണ് ഈ സിരിസിലെ മൂന്ന് ഡിവൈസുകളും നൽകുന്നത്. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോണുകൾക്ക് എതിരെ പരാതികൾ വ്യാപകമാവുകയാണ്. ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പല ഉപയോക്താക്കളും ചൂണ്ടികാണിക്കുന്നത്. സീരിസിലെ മൂന്ന് ഡിവൈസുകൾക്കും പ്രശ്നങ്ങളുണ്ടെന്നാണ് ആരോപണം.

റെഡ്മി നോട്ട് 10 സീരീസിൽ ഡിസ്പ്ലേ പ്രശ്നങ്ങൾ

റെഡ്മി നോട്ട് 10 സീരീസിൽ ഡിസ്പ്ലേ പ്രശ്നങ്ങൾ

റെഡ്മി നോട്ട് 10 സീരിസിലെ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിസ്പ്ലേ ടച്ച് പ്രശ്നങ്ങളെക്കുറിച്ചാണ് ഇവർ പരാതിപ്പെടുന്നത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകളുടെ എല്ലാം ഡിസ്പ്ലെയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പരാതിക്കാർ പറയുന്നു. റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്‌ഫോണുകളിലെല്ലാം റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ സമാനമാണ് എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

സ്‌ക്രീൻ റിഫ്രഷ് റേറ്റ്

സ്‌ക്രീൻ റിഫ്രഷ് റേറ്റ് 120Hz- ൽ നിന്ന് 60Hz- ലേക്ക് മാറ്റുമ്പോൾ പ്രശ്‌നം സാധാരണയായി സംഭവിക്കുന്നുണ്ട്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ ഉപയോക്താക്കളും ഡിസ്പ്ലേ മിന്നുന്നുവെന്ന പ്രശ്നത്തെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. ഡാർക്ക് മോഡിൽ ഈ പ്രശ്നം കൂടുതൽ കാണുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഉപയോക്താക്കൾ ട്വിറ്റർ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഷവോമി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ട്വീറ്റുകൾക്ക് ഷവോമി മറുപടി നൽകിയിട്ടുണ്ട്.

ഷവോമി

ഡിവൈസുകളിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി സ്മാർട്ട്ഫോണുകളുമായി ഷവോമി സർവ്വീസ് സെന്ററിലേക്ക് പോയ ഉപയോക്താക്കളോട് ഒരു ഫേംവെയർ അപ്‌ഡേറ്റിനായി കാത്തിരിക്കണം എന്നും കുറഞ്ഞത് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ ഡിവൈസുകൾക്ക് അപ്ഡേറ്റ് ലഭിക്കുമെന്നുമാണ് അറിയിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒടി‌എ അപ്‌ഡേറ്റ് വഴി ഈ ഡിസ്പ്ലെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വൈകാതെ ഉണ്ടായേക്കും.

കൂടുതൽ വായിക്കുക: ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: ടെക്നോ സ്പാർക്ക് 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

ഹാർഡ്‌വെയർ

റെഡ്മി നോട്ട് 10 സീരിസിലെ ഡിസ്പ്ലെ പ്രശ്നത്തിന്റെ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല. ഇത് ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണെങ്കിൽ അടുത്ത സോഫ്റ്റ്വയർ അപ്ഡേറ്റിനായി കാത്തിരിക്കുന്നതിൽ അർത്ഥമിലല്. മറിച്ച സോഫ്റ്റ്വെയർ ബഗ് ആണെങ്കിൽ സോഫ്റ്റ്വെയർ അപ്‌ഡേറ്റിലൂടെ ഇത് പരിഹരിക്കപ്പെടും. ഡിസ്പ്ലെ ഫ്ലിക്കറിങ് പോലുള്ള പ്രശ്നങ്ങൾ മിക്ക ഡിവൈസുകൾക്കും ഉള്ളതിനാൽ ഇത് സോഫ്റ്റ്വയർ പ്രശ്നമാകുമെന്നാണ് സൂചനകൾ.

അമോലെഡ് ഡിസ്പ്ലേ

അമോലെഡ് ഡിസ്പ്ലേകളുമായി പുറത്തിറങ്ങിയ 20,000 രൂപയിൽ താഴെ വിലയുള്ള ആദ്യത്തെ ഡിവൈസുകളാണ് റെഡ്മി നോട്ട് 10 സീരീസ്. സ്റ്റാൻഡേർഡ് മോഡൽ 60Hz റിഫ്രഷ് റേറ്റുള്ള പാനലുമായിട്ടാണ് വരുന്നത്. എന്നാൽ പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. ഇന്ത്യയിൽ അതിവേഗം വിറ്റഴിച്ചുകൊണ്ടിരിക്കുന്ന ഡിവൈസുകളാണ് ഇവ എന്നതിനാൽ തന്നെ ഇപ്പോൾ ഉള്ള പ്രശ്നം പരിഹരിക്കാൻ റെഡ്മി വേഗത്തിൽ തന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ് 21 സീരിസ് സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

Best Mobiles in India

English summary
There have been widespread complaints against the popular Redmi Note 10 series smartphones. Users facing display flickering problems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X