റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 4ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

|

കാത്തിരിപ്പിനൊടുവിൽ റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങുന്നു. ലോഞ്ച് ഇവന്റ് മാർച്ച് 4ന് നടക്കുമെന്ന് ഷവോമി ഔദ്യോഗികമായി തന്നെ അറിയിച്ചു. റെഡ്മി നോട്ട് 10 സീരിസിലെ ഡിവൈസുകളുടെ സവിശേഷതകൾ കമ്പനി ഇതിനകം ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 10 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയോ 60Hz അമോലെഡ് ഡിസ്പ്ലേയോ ആയിട്ടായിരിക്കും പുറത്തിറങ്ങുക. ഇന്ത്യയിലെ ലോഞ്ച് നടക്കുന്ന അതേ ദിവസം തന്നെയാണ് ഗ്ലോബൽ ലോഞ്ചും നടക്കുന്നത്.

റെഡ്മി നോട്ട് 10 സീരീസ്

റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 4ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 9 പ്രോ സീരിസ് പോലെ ആദ്യം ഇന്ത്യൻ വിപണിയിൽ ആയിരിക്കും അവതരിപ്പിക്കുക. ഈ ലോഞ്ച് ഇവന്റ് ഇന്ത്യയ്ക്ക് മാത്രമായിട്ടുള്ളതായിരിക്കില്ല. ഇതൊരു ഗ്ലോബൽ ലോഞ്ചായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 9 പ്രോ സീരിസിലെ പ്രോ, പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ ആദ്യം അവതരിപ്പിച്ചത് ഇന്ത്യൻ വിപണിയിൽ ആയിരുന്നു. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ഡിവൈസുകളാണ് ഇവ.

കൂടുതൽ വായിക്കുക: ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറകളുമായികൂടുതൽ വായിക്കുക: ഷവോമി എംഐ 11 ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറകളുമായി

ആമസോൺ ലിസ്റ്റിങ്

ആമസോൺ ലിസ്റ്റിങ് അനുസരിച്ച് റെഡ്മി നോട്ട് 10 സീരീസ് മാർച്ച് 10ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 10 ന് മുമ്പ് വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗിക സ്ഥിരീകരിച്ചിരിക്കുകയാണ്. ആമസോണിൽ കണ്ട തിയ്യതി അനുസരിച്ച് ഈ ഡിവൈസുകളുടെ വിൽപ്പന ആയിരിക്കും മാർച്ച് 10 മുതൽ ആരംഭിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലോഞ്ച് തീയതി

ലോഞ്ച് തീയതി വെളിപ്പെടുത്തുന്നതിനൊപ്പം തന്നെ ഷവോമി ഇമേജും ഷെയർ ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലെ സൂചനകൾ അനുസരിച്ച് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നാല് വേരിയന്റുകൾ ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണുകൾക്കൊപ്പം, സ്മാർട്ട്‌ഫോണിനൊപ്പം ചില ആക്‌സസറികളും ലോഞ്ച് ഇവന്റിലൂടെ ഷവോമി പുറത്തിറക്കുമെന്നാണ് സൂചനകൾ. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 10 സീരിസ് സ്മാർട്ട്ഫോണുകൾ 4ജി, 5ജി വേരിയന്റുകളിൽ പുറത്തിറങ്ങും.

കൂടുതൽ വായിക്കുക: ബ്ലാക്ക്‌ബെറിയുടെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക ഫിസിക്കൽ കീബോർഡുമായികൂടുതൽ വായിക്കുക: ബ്ലാക്ക്‌ബെറിയുടെ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക ഫിസിക്കൽ കീബോർഡുമായി

നോട്ട് 10 സീരിസ്

രണ്ട് 4ജി പതിപ്പുകളായിരിക്കും നോട്ട് 10 സീരിസിൽ റെഡ്മി ഉൾപ്പെടുത്തുന്നത്. റെഡ്മി നോട്ട് 10 4ജി, റെഡ്മി നോട്ട് 10 പ്രോ 4ജി എന്നിവയായിരിക്കും ഇവ. ഇത് കൂടാതെ രണ്ട് 5ജി പതിപ്പുകളും പുറത്തിറക്കും. റെഡ്മി നോട്ട് 10 5ജി, റെഡ്മി നോട്ട് 10 പ്രോ 5ജി എന്നിവയായിരിക്കും സീരിസിലെ ജി സ്മാർട്ട്ഫോണുകൾ.

റെഡ്മി

റെഡ്മി നോട്ട് 10 സീരിസിൽ റെഡ്മി നോട്ട് 10 4ജി ആയിരിക്കും ഏറ്റവും വില കുറഞ്ഞ മോഡൽ. ഏറ്റവും വില കൂടിയ മോഡൽ റെഡ്മി നോട്ട് 10 പ്രോ 5ജി ആയിരിക്കും. നോട്ട് സീരിസുകളിൽ ആദ്യമായി 5ജി നെറ്റ്വർക്ക് സപ്പോർട്ട് വരുന്നു എന്നതാണ് ഈ സീരിസിന്റെ മറ്റൊരു സവിശേഷത.റെഡ്മി നോട്ട് സീരിസിന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. അതുകൊണ്ട് തന്നെ പുതിയ ഡിവൈസും വിപണിയിൽ വിജയം നേടുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 7,000 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്‌സി എഫ്62 ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Xiaomi has officially announced that the launch of Redmi Note 10 series will take place on March 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X