Home
Mobile

റെഡ്മി നോട്ട് 10 പുറത്തിറങ്ങുക മീഡിയ ഡെമൻസിറ്റി 820യുടെ കരുത്തുമായി

റെഡ്മി അതിന്റെ നോട്ട് സീരിസിൽ പുതിയ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 10 എന്ന പുതിയ ഡിവൈസ് അടുത്തിലെ AI ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമിൽ കണ്ടെത്തി. 3സി പ്ലാറ്റ്‌ഫോമിൽ നിന്നും ഡിവൈസിന് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ലിസ്റ്റിങ് പ്രകാരം, വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ പെർഫോമൻസിന്റെ കാര്യത്തിൽ 79.2 എന്ന സ്‌കോറോടെ രണ്ടാം സ്ഥാനത്താണ്. AI ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് 133 എന്ന സ്‌കോറുമായി iQOO Z1 ആണ്. റെഡ്മി നോട്ട് 10നെക്കാൾ iQOO ഫോണിന് വളരെയധികം പോയിന്റ് കൂടുതലാണ് കൂടുതലാണ്.

റെഡ്മി നോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി നോട്ട് 10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 ന്റെ പിൻഗാമിയായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ 8 ജിബി റാമായിരിക്കും ഉണ്ടായിരിക്കുക. 6.57 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും ഈ ഡിസ്പ്ലെ 1,080 x 2,520 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസലൂഷനോടെയായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാട്ടർ ഡ്രോപ്പ് നോച്ച്

വാട്ടർ ഡ്രോപ്പ് നോച്ചും ഈ നോട്ട് 10ന്റെ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 820 5ജി ചിപ്‌സെറ്റുമായിട്ടാണ് റെഡ്മി നോട്ട് 10 പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. 256 ജിബി ഇന്റേണൽ സ്റ്റോറേജും 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്.120 ഹെർട്സ് റിഫ്രഫ് റേറ്റ്, എച്ച്ഡിആർ 10+ വീഡിയോ പ്ലേബാക്ക്, 16 ജിബി റാം വരെ എന്നീ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്യാമറ

ക്യാമറ പരിശോധിച്ചാൽ, 48 എം‌പി പ്രൈമറി ക്യാമറ ഇ‌ഐ‌എസിനെ സപ്പോർട്ടുമായിട്ടാണ് വരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിവൈസ് 16 എംപി സെൽഫി ക്യാമറയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,340 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി നോട്ട് 9 പുറത്തിറക്കിയിരിക്കുന്നത്. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

റെഡ്മി നോട്ട് 9

ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 85 ചിപ്‌സെറ്റാണ് റെഡ്മി നോട്ട് 9ന് കരുത്ത് നൽകുന്നത്. ഡിവൈസ് മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. MIUI 11, ആൻഡ്രോയിഡ് 10ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 48 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിൽ ഉള്ളത്. നോട്ട് 10ലും ഇതുപോലുള്ള ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക.

റെഡ്മി നോട്ട് 10

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളും ഇപ്പോൾ AI ലിസ്റ്റിങിൽ നിന്നും ലഭിച്ച വിവരങ്ങളും മാത്രമേ റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിനെ കുറിച്ച് പുറത്ത് വന്നിട്ടുള്ളു. എന്തായാലും അധികം വൈകാതെ തന്നെ റെഡ്മി നോട്ട് 10 ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഈ സീരിസിൽ പ്രോ വേരിയന്റ് പുറത്തിറങ്ങുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

Best Mobiles in India

English summary
Redmi is working on a new phone called the Redmi Note 10, which was revealed earlier in May. This device will come as the successor to the Redmi Note 9. The Redmi Note 10 expected to offer 8GB of RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X