108 എംപി ക്യാമറയുള്ള ആദ്യത്തെ റെഡ്മി സ്മാർട്ട്ഫോണാകാൻ റെഡ്മി നോട്ട് 10
ഷവോമി തങ്ങളുടെ ഹോം മാർക്കറ്റായ ചൈനയിൽ പുതിയ റെഡ്മി സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. റെഡ്മി കെ30 സീരീസിന്റെയും റെഡ്മി നോട്ട് 10 ന്റെയും പുതിയ മോഡലുകളായിരിക്കും കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിക്കുന്നത്. യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയ എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫഓണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായിരിക്കും റെഡ്മി നോട്ട് 10 എന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റെഡ്മി നോട്ട് സീരിസിലെ പുതിയ ഡിവൈസ് ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം വ്യക്തമല്ല.

ചൈനയിൽ പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി സ്മാർട്ട്‌ഫോണിന്റെ ചില സവിശേഷതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വെയ്‌ബോയിലെ ടിപ്‌സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് മോഡൽ നമ്പർ ജെ 17 ഉള്ള സ്മാർട്ട്‌ഫോൺ 108 എംപി പ്രൈമറി ക്യാമറയുമായിട്ടായിരിക്കും വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ ക്യാമറയ്‌ക്ക് പുറമേ ടെലിഫോട്ടോ ലെൻസും മാക്രോ ലെൻസും ഈ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും.

എഫ്‌സിസി സർട്ടിഫിക്കേഷൻ ഡാറ്റാബേസ് അനുസരിച്ച് ഷവോമി എംഐ 10ടി ലൈറ്റിന്റെ മോഡൽ നമ്പർ M2007J17G ആണ്. ഇതൊരു ആഗോള വേരിയന്റാണ്. ചൈനീസ് വേരിയന്റിന്റെ മോഡൽ നമ്പർ M2007J17C ആയിരിക്കണം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 750 ജി എസ്ഒസി, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 4820 എംഎഎച്ച് ബാറ്ററി, എൽസിഡി ഡിസ്‌പ്ലേയാണ് എന്നീ സവിശേഷതകളോടെയാണ് എംഐ 10ടി ലൈറ്റ് പുറത്തിറക്കിയത്.

എംഐ 10ടി ലൈറ്റ് സ്മാർട്ട്ഫോണിന്റെ ആഗോള വേരിയന്റിൽ 64 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ് എന്നിവയും ഈ ക്യാമറ സെറ്റപ്പിലുള്ളത്. പുതിയ ലീക്ക് റിപ്പോട്ടിൽ ടിപ്പ്സ്റ്റർ ഡിവൈസിന്റെ പേര് പരാമർശിച്ചിട്ടില്ല. പക്ഷേ ഡിവൈസിലെ സവിശേഷതകൾ നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളോട് യോജിക്കുന്നതാണ്.

120 ഹെർട്സ് എൽസിഡി ഡിസ്പ്ലേ, എസ്എം 7225 സോസി, സ്നാപ്ഡ്രാഗൺ 750 ജി ചിപ്സെറ്റ്, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4800 എംഎഎച്ച് ബാറ്ററി, 108 എംപി ക്യാമറ സെൻസർ എന്നിവ റെഡ്മി ചൈനയിൽ അവതരിപ്പിക്കുന്ന ഡിവൈസിൽ ഉണ്ടായിരിക്കും. റെഡ്മി നോട്ട് 10 ചൈനയിലെ മി 10 ടി ലൈറ്റിന്റെ ട്വീക്ക്ഡ് വേരിയന്റായിരിക്കുമെന്ന റിപ്പോർട്ടുകൾക്ക് ശരിവയ്ക്കുന്ന ഫീച്ചറുകളാണ് ഇവ.

108 എംപി സെൻസറുള്ള ആദ്യത്തെ റെഡ്മി ഫോൺ
പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 108 എംപി ക്യാമറ സെൻസറുമായി എത്തുന്ന ആദ്യത്തെ റെഡ്മി സ്മാർട്ട്‌ഫോണായിരിക്കും റെഡ്മി നോട്ട് 10. ഈ വർഷം കൂടുതൽ 5 ജി സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാനുള്ള ശ്രമം റെഡ്മി നടത്തുന്നുണ്ട്. 108 എംപി ക്യാമറ സെൻസറുള്ള 5ജി സ്മാർട്ട്‌ഫോണായിരിക്കും റെഡ്മി നോട്ട് 10 എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഈ ഡിവൈസിന് വിലയും കൂടുതലായിരിക്കും.


Click it and Unblock the Notifications