റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മെയ് 18ന്
ഇതിനകം തന്നെ ഇന്ത്യയിൽ ജനപ്രീതി നേടിയ ഡിവൈസുകൾ ഉൾപ്പെടുന്ന റെഡ്മി നോട്ട് 10 സീരിസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി കഴിഞ്ഞ ദിവസം ഷവോമി കൂട്ടിചേർത്തു. റെഡ്മി നോട്ട് 10എസ് എന്ന ഡിവൈസാണ് പുതുതായി അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന മെയ് 18ന് നടക്കും. പല സംസ്ഥാനങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും വിൽപ്പന 18ന് തന്നെ നടത്താനാണ് ഷവോമി തീരുമാനിച്ചിരിക്കുന്നത്. ഈ ഡിവൈസ് മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. സീരിസിലെ മറ്റ് മോഡലുകൾ സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റുമായിട്ടാണ് വന്നത്.

റെഡ്മി നോട്ട് 10 എസ്: വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചത് പോലെ റെഡ്മി നോട്ട് 10 എസ് മെയ് 18 മുതൽ വിൽപ്പനയ്ക്ക് എത്തും. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴിയാണ് ഡിവൈസ് ലഭ്യമാകുന്നത്. സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജാണ് ഉള്ളത്. ഇതിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി റോം മോഡലിന് 15,999 രൂപ വിലയുണ്ട്. ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 10എസ്: സവിശേഷതകൾ
റെഡ്മി നോട്ട് 10 എസ് സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നീ സവിശേഷതകളും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 6 ജിബി റാമും 128 ജിബി വരെ നേറ്റീവ് സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ്. സ്റ്റോറേജ് തികയാതെ വരുന്നവർക്ക് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ലാണ് റെഡ്മി നോട്ട് 10എസ് പ്രവർത്തിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. പഞ്ച്-ഹോൾ കട്ട ഔട്ടിൽ സെൽഫികൾക്കും വീഡിയോകൾക്കുമായി 13 എംപി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസ് എന്നിവയ്‌ക്കായി ഐപി53- സർട്ടിഫിക്കേഷൻ ഉണ്ട്. സൈഡ് മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസറാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. ഡ്യുവൽ സ്പീക്കറുകളും നൽകിയിട്ടുണ്ട്. 4 ജി, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആർ ബ്ലാസ്റ്റർ, എൻഎഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ. 178.8 ഗ്രാം ഭാരമാണ് ഡിവൈസിന് ഉള്ളത്.

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ ഈ വില വിഭാഗത്തിൽ ലഭ്യമായ മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ വില വിഭാഗത്തിലെ റെഡ്മിയുടെ തുറുപ്പ്ചിട്ടായി നോട്ട് 10എസ് സ്മാർട്ട്ഫോൺ മാറും. ഈ സ്മാർട്ട്ഫോണിനൊപ്പം തന്നെ ആകർഷകമായ വിലയും സവിശേഷതകളുമുള്ള ഒരു സ്മാർട്ട് വാച്ചും ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. റെഡ്മി വാച്ചിന് 3,999 രൂപയാണ് വില. മെയ് 25 മുതൽ ഫ്ലിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴി വാച്ച് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








