റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും
റെഡ്മി നോട്ട് 10 സീരിസിലെ ഏറ്റവും പുതിയ ഡിവൈസായ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ സെയിൽ നടക്കുന്നത്. മാർച്ചിൽ ആഗോളതലത്തിൽ വിപണിയിലെത്തിയ ഫോൺ റെഡ്മി വാച്ചിനൊപ്പം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഒരു ബജറ്റ് ഫ്രണ്ട്ലി ഓഫറായിട്ടാണ് റെഡ്മി നോട്ട് 10 സീരീസിലെ ഈ ഡിവൈസും അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് രണ്ട് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും.

റെഡ്മി നോട്ട് 10എസ്: വില, ഓഫറുകൾ
റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപ വിലയുണ്ട്. ഡീപ് സീ ബ്ലൂ, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസ് വാങ്ങുമ്പോൾ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എംഐ.കോമിൽ 10 ശതമാനം കിഴിവ് ലഭിക്കും.

റെഡ്മി നോട്ട് 10എസ്: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ ആണ് പ്രവർത്തിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 1,100 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ, എസ്‌ജിഎസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, 4,500,000: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. മെയിൽ-ജി 76 എംസി 4 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ 6 ജിബി വരെ എൽപിഡിഡിആർ 4എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ട്. ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസിനായി ഐപി 53 സർട്ടിഫിക്കേഷനും ഈ ഡിവൈസിൽ ഷവോമി നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10എസിൽ ഡ്യുവൽ സ്പീക്കറുകളും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഷവോമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്, എഫ് / 2.45 അപ്പേർച്ചറുള്ള ഈ ക്യാമറ ഹോൾ-പഞ്ച് കട്ടൌട്ടിലാണ് നൽകിയിട്ടുള്ളത്.

4ജി, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആർ ബ്ലാസ്റ്റർ, എൻഎഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡിവൈസിൽ ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ എന്നിവ നൽകിയിട്ടുണ്ട്. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 178.8 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.


Click it and Unblock the Notifications








