15000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 6 ജിബി റാം സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് റാം അഥവാ റാൻഡം ആക്‌സസ് മെമ്മറി. ഒരു സൂപ്പർ ഫാസ്റ്റ് സ്റ്റോറേജാണ് ഇത്. റാം ഡിവൈസുകളെ വേഗത്തിൽ പ്രവർത്തിക്കാനും മൾട്ടിടാസ്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നതുമാണ്. നിങ്ങൾ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ മികച്ച റാം ഉണ്ടെന്ന കാര്യം ഉറപ്പ് വരുത്തണം. 6 ജിബി റാം എന്നത് ഡിവൈസിന് മികച്ച വേഗത നൽകുന്ന റാം തന്നെയാണ്. 6 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് 15000 രൂപയിൽ താഴെ വിലയിൽ പോലും ലഭ്യമാണ്.

15000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ 15000 രൂപയിൽ താഴെ മാത്രം വിലയുള്ള ഫോണുകൾ വാങ്ങുന്നവരാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ നിരവധി ഡിവൈസുകളും കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. 15000 രൂപയിൽ താഴെ വില വരുന്നതും 6 ജിബി റാം ഉള്ളതുമായ മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. റെഡ്മി, പോക്കോ, ഓപ്പോ, ഇൻഫിനിക്സ്, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ പട്ടികയിൽ ഉണ്ട്.

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• 900MHz മാലി-G76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 6 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള

പോക്കോ എം3

പോക്കോ എം3

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്‌ഡി+ 19.5:9 കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള എൽസിഡി സ്‌ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPPDDR4x റാം, 64 ജിബി (UFS 2.1) / 128GB (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000mAh ബാറ്ററി

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എം4 പ്രോ

പോക്കോ എം4 പ്രോ

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 എംസി2 ജിപിയു

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

ഇൻഫിനിക്സ് നോട്ട് 11എസ്

ഇൻഫിനിക്സ് നോട്ട് 11എസ്

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.95-ഇഞ്ച് (2460 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6ജിബി LPDDR4x റാം, 64 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

വില: 13,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• എക്സിനോസ് 850 ഒക്ടാകോർ (2GHz Quad + 2GHz Quad) 8nm പ്രോസസർ

• 6 ജിബി റാം 128 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
Here is the best smartphones in India with 6GB of RAM priced under Rs 15,000. It has all the devices like Redmi Note 10S and Poco M3.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X