റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന് 2000 രൂപ കുറച്ചു; പുതിയ വില അറിയാം

|

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിനകം ജനപ്രിയമായ ഈ സ്മാർട്ട്ഫോണിന് ലോഞ്ച് സമയത്ത് 14,999 രൂപ മുതലായിരുന്നു വില. ഇപ്പോൾ ഈ റെഡ്മി ഈ സ്മാർട്ട്‌ഫോണിന് വില കുറച്ചിരിക്കുകയാണ് കമ്പനി. 2,000 രൂപയാണ് റെഡ്മി 10എസിന് കുറച്ചിരിക്കുന്നത്. പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ മികച്ച വാർത്തയാണ്. സ്മാർട്ട്ഫോണിന്റെ എല്ലാ വേരിയന്റുകൾക്കും കമ്പനി വില കുറച്ചിട്ടുണ്ട്.

 

റെഡ്മി നോട്ട് 10എസ്

ലോഞ്ച് ചെയ്ത സമയത്ത് റെഡ്മി നോട്ട് 10എസ് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് രാജ്യത്ത് ലഭ്യമായിരുന്നത്. ബേസ് വേരിയന്റിൽ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമാണ് ഉള്ളത്. ഈ ഡിവൈസിന് 14999 രൂപയായിരുന്നു വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള വേരിയന്റിന് 15,999 രൂപയായിരുന്നു വില. പിന്നീട് റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ് സ്‌പേസും ഉള്ള ഹൈ-എൻഡ് വേരിയന്റും പുറത്തിറക്കി. 17,499 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണിന് വില.

മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി ആമസോൺമിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി ആമസോൺ

പുതിയ വില
 

പുതിയ വില

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന് വില കുറച്ചതോടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പേസും ഉള്ള ബേസ് വേരിയന്റിന് ഇപ്പോൾ 12,999 രൂപയ്ക്ക് ലഭ്യമാകും. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും ഉള്ള വേരിയന്റിന് 1000 രൂപയാണ് കുറച്ചിരിക്കുന്നത്. ഈ മോഡൽ ഇപ്പോൾ 14,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള വേരിയന്റിനും 1000 രൂപയാണ് കുറച്ചിരിക്കുന്നത്. ഈ ഡിവൈസ് ഇപ്പോൾ 16,499 രൂപയ്ക്ക് ലഭ്യമാണ്. വില കുറച്ചിരിക്കുന്നത് സ്ഥിരമായിട്ടാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെഡ്മി നോട്ട് 10എസ്: സവിശേഷതകൾ

റെഡ്മി നോട്ട് 10എസ്: സവിശേഷതകൾ

6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിലുള്ളത്. 1,100 നിറ്റ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ, എസ്‌ജി‌എസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, 4,500,000: 1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയും ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. മാലി-ജി 76 എംസി 4 ജിപിയുവിനൊപ്പമുള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺഒറ്റ ചാർജിൽ ഒരാഴ്ചയോളം പ്രവർത്തിക്കും; ലോകത്തെ ഏറ്റവും വലിയ ബാറ്ററിയുള്ള സ്മാർട്ട്‌ഫോൺ

റാമും സ്റ്റോറേജും

റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ 8 ജിബി വരെ എൽപിഡിഡിആർ 4എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ട്. ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസിനായി ഐപി 53 സർട്ടിഫിക്കേഷനും ഈ ഡിവൈസിൽ ഷവോമി നൽകിയിട്ടുണ്ട്. റെഡ്മി നോട്ട് 10എസിൽ ഡ്യുവൽ സ്പീക്കറുകളും ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഷവോമി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ ആണ് പ്രവർത്തിക്കുന്നത്.

ക്യാമറ

എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ്/ 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഉണ്ട്, എഫ് / 2.45 അപ്പേർച്ചറുള്ള ഈ ക്യാമറ ഹോൾ-പഞ്ച് കട്ടൌട്ടിലാണ് നൽകിയിട്ടുള്ളത്.

ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

കണക്റ്റിവിറ്റി

4ജി, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഐആർ ബ്ലാസ്റ്റർ, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡിവൈസിൽ ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ എന്നിവ നൽകിയിട്ടുണ്ട്. ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. 178.8 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.

റെഡ്മി നോട്ട് 10എസ് വാങ്ങണോ

റെഡ്മി നോട്ട് 10എസ് വാങ്ങണോ

റെഡ്മി നോട്ട് 10എസ് 15000 രൂപ വില വിഭാഗത്തിൽ ലഭിക്കുന്ന മറ്റ് പല സ്മാർട്ട്ഫോണുകളെക്കാളും വലുതും മികച്ചതുമായ ഡിസ്‌പ്ലേയാണ് നൽകുന്നത്. ആകർഷകമായ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണഅട്. പ്രീമിയം ബിൽഡ് ക്വാളിറ്റി, മികച്ച സെൽഫി ക്യാമറ എന്നിവയും റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നു. റെഡ്മി നോട്ട് 10നും റെഡ്മി നോട്ട് 10 പ്രോയ്‌ക്കും ഇടയിൽ സ്ഥാനം പിടിക്കുന്ന ഈ സ്മാർട്ട്ഫോൺ നൽകുന്ന പണത്തിന് മൂല്യമുള്ള ഡിവൈസ് തന്നെയാണ്. മാത്രമല്ല റെഡ്മി നോട്ട് 10 പ്രോയുടെ പെർഫോമൻസിന് തുല്യമായ പെർഫോമൻസും ഈ ഡിവൈസിലൂടെ ലഭിക്കും.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

ഓഫർ

റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്‌ഫോണുകൾ മികച്ച ദൈനംദിന അനുഭവം നൽകുന്നവയാണ്. റെഡ്മി നോട്ട് 10 എസും ഇത്തരത്തിലുള്ള ഒരു ഡിവൈസാണ്. 2,000 രൂപ വിലക്കിഴിവിൽ ലഭിക്കും എന്നതിനാൽ ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ചോയിസ് തന്നെയായിരിക്കും.

Best Mobiles in India

English summary
Redmi Note 10S smartphone gets price cut in India. Company has slashed this smartphone's price up to Rs 2,000. With this, the price of the base variant of the phone has come down to Rs 12,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X