Home
Mobile

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പലരും ഇന്ന് 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇന്ത്യയിൽ 5ജി വന്നാൽ അപ്പോൾ വീണ്ടും ഫോൺ മാറ്റിവാങ്ങേണ്ടി വരും എന്നതാണ്. നിങ്ങളും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് എങ്കിൽ നിരഞ്ഞെടുക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഉണ്ട്. എൻട്രി ലെവൽ ഒഴികെ എല്ലാ വില വിഭാഗങ്ങളിലും ഇന്ന് 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. 20,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോൺ വിഭാഗമാണ് 20,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ. ഈ വിഭാഗത്തിൽ എല്ലാ പ്രമുഖ ബ്രാന്റുകളും 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. റിയൽമി, സാംസങ്, റെഡ്മി, മോട്ടറോള, ഐക്യുഒഒ എന്നീ ഇന്ത്യയിലെ ജനപ്രീയ ബ്രാനറുകളുടെ ഡിവൈസുകളാണ് ഈ വിഭാഗത്തിൽ ഇന്ന് മുന്നിട്ട് നിൽക്കുന്നത്. ഒക്ടോബർ മാസത്തിൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കുന്ന സെയിലുകൾ ഉണ്ട് എന്നതിനാൽ ഈ ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

റിയൽമി 8എസ് 5ജി

റിയൽമി 8എസ് 5ജി

റിയൽ‌മി 8എസ് 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിവൈസിന്റെ വശങ്ങളിൽ നേർത്ത ബെസലുകളാണ് ഉള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, മീഡിയാടെക് ഡൈമെൻസിറ്റി 810 5ജി പ്രോസസർ എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. 33W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുള്ളത്. 8 ജിബി + 128 ജിബി വേരിയന്റിന് 19,999 രൂപയും 6 ജിബി + 128 ജിബി മോഡലിന് 17,999 രൂപയാണ് വില.

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ

മോട്ടറോളയുടെ ശ്രദ്ധേയമായ 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ. ഈ ഡിവൈസിൽ 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡിവൈസിന്റെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. മോട്ടറോള എഡ്ജ് 20 ഫ്യൂഷന്റെ 6 ജിബി റാമും 128 ജിബി റോമും ഉള്ള മോഡലിന് 19,999 രൂപയാണ് വില.

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി

20,000 രൂപയിൽ താഴെ വിലയുള്ള സാംസങിന്റെ മികച്ച 5ജി സ്മാർട്ട്ഫോണാണ് ഗാലക്സി എം32 5ജി. 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 6 ജിബി റാമുള്ള ഡിവൈസ് ഒക്ടാകോർ മീഡിയടെക്ക് ഡൈമെൻസിറ്റി 720 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ ഒഎസ് ഉള്ള ഡിവൈസിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ, മറ്റൊരു 2 മെഗാപിക്സൽ ക്യാമറ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിന്റെ വില 16,999 രൂപയാണ്.

ഐക്യുഒഒ Z3 5ജി

ഐക്യുഒഒ Z3 5ജി

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒയുടെ മികച്ച 5ജി സ്മാർട്ട്ഫോണാണ് ഐക്യുഒഒ Z3 5ജി. ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768ജി 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോം പ്രവർത്തിക്കുന്നത്. 6.58 ഇഞ്ച് ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ വേരിയന്റിന് 19,990 രൂപയാണ് വില. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 4400mAh ബാറ്ററിയാണ് ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്.

ഷവോമി റെഡ്മി നോട്ട് 10ടി 5ജി

ഷവോമി റെഡ്മി നോട്ട് 10ടി 5ജി

ഷവോമി റെഡ്മി നോട്ട് 10 സീരിസിലെ മികച്ചതും വില കുറഞ്ഞതുമായ 5ജി സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 10ടി 5ജി. ഒക്ട-കോർ ​​മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സൽസ്) ഡിസ്പ്ലേയാണ് ഈ ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. 48 എംപി പ്രൈമറി ക്യാമറയും രണ്ട് 2എംപി ക്യാമറകളുമാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 14,999 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ വിലയുണ്ട്.

Best Mobiles in India

English summary
Take a look at the best 5G smartphones priced below Rs 20,000 that can be purchased in October. The list includes devices from Realme, Samsung, Redmi, Motorola and IQOO.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X