Home
Mobile

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നു. ജൂലൈ 20നാണ് ഡിവൈസിന്റെ രാജ്യത്തെ ലോഞ്ച് നടക്കുന്നത്. ഷവോമി ഇക്കാര്യം ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തി. റെഡ്മി നോട്ട് 10 സീരീസ് മൂന്ന് ഡിവൈസുകളുമായി മാർച്ചിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയായിരുന്നു ഈ ഡിവൈസുകൾ. റെഡ്മി നോട്ട് 10 5ജി എന്ന യൂറോപ്പിലെ ഡിവൈസിന്റെ റീബ്രാന്റ് ചെയ്ത പതിപ്പായി റെഡ്മി നോട്ട് 10ടി 5ജി കഴിഞ്ഞ മാസം റഷ്യയിൽ ലോഞ്ച് ചെയ്തിരുന്നു.

റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിലോ ലോഞ്ച് തീയതി

റെഡ്മി നോട്ട് 10ടി 5ജി ഇന്ത്യയിലോ ലോഞ്ച് തീയതി

റെഡ്മി നോട്ട് 10 ടി 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത് ഷവോമി ഇന്ത്യ കമ്മ്യൂണിക്കേഷൻസ് മേധാവി കസ്തൂരി പാലാഡിയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ഡിവൈസ് വെളിപ്പെടുത്തുന്നതിനായി കമ്പനി ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഒരു പ്രത്യേക മൈക്രോസൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ലോഞ്ചിന് പിന്നാലെ ആമസോണിലും എംഐ വെബ്സൈറ്റിലും മറ്റ് ചാനലുകൾ വഴിയും വിൽപ്പന ആരംഭിക്കും.

റെഡ്മി നോട്ട് 10ടി 5ജി: പ്രതീക്ഷിക്കുന്ന വില

റെഡ്മി നോട്ട് 10ടി 5ജി: പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിലെ റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇതിന്റെ റഷ്യ വേരിയന്റിന് സമാനമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള മോഡലിന് റഷ്യൻ വിപണിയിൽ 19,990 രൂപയാണ് വില വരുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ 20,000 രൂപയോളമാണ്. വിലയെ സംബന്ധിച്ച സൂചനകൾ റെഡ്മി നൽകിയിട്ടില്ല എന്നതിനാൽ തന്നെ ഈ വിലയിൽ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.

റെഡ്മി നോട്ട് 10ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 10ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ആണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 128 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്.

ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. അതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.79 ലെൻസുമായിരിക്കും ഇതിൽ ഉണ്ടായിരിക്കുക. 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് മറ്റ് രണ്ട് സെൻസറുകൾ. സെൽഫികൾക്കും വീജിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ സെൻസറിനൊപ്പം എഫ് / 2.0 ലെൻസും ഉണ്ടായിരിക്കും.

കണക്ടിവിറ്റി

5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് റെഡ്മി നോട്ട് 10ടി സ്മാർട്ട്ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

Best Mobiles in India

English summary
Redmi Note 10T 5G Smartphone will be launched in india on July 20th. Xiaomi has officially revealed this. The Redmi Note 10T5G was launched in Russia last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X