റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവ ഇന്ത്യയിലെത്തുന്നത് എപ്പോൾ
റെഡ്മി നോട്ട് 11 സീരീസ് കഴിഞ്ഞ ദിവസം ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. 120W വരെ ഫാസ്റ്റ് ചാർജിങഅ സപ്പോർട്ടും 108 എംപി പ്രൈമറി ക്യാമറയും അടക്കമുള്ള സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 10 സീരിസ് ഈ വർഷം ആദ്യമാണ് വിപണിയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ചിലപ്പോൾ 2022 ഫെബ്രുവരിയോടെ ആയിരിക്കും പുതിയ സീരിസും അവതരിപ്പിക്കുന്നത്.

റെഡ്മി നോട്ട് 11: സവിശേഷതകൾ
റെഡ്മി നോട്ട് 11 സീരിസിൽ 1080p എഫ്എച്ച്ഡി+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.6-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഇതൊരു എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. പഞ്ച്-ഹോൾ കട്ട്‌ഔട്ട് ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ട്. 50എംപി സെൻസറും 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെയുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. ഒക്ടാ-കോർ ഡൈമെൻസിറ്റി 810 പ്രൊസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ 5ജി പ്രോസസറിനൊപ്പം 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഫോണിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത.

റെഡ്മി നോട്ട് 11 പ്രോ: സവിശേഷതകൾ
റെഡ്മി നോട്ട് 11 പ്രോ പ്രവർത്തിക്കുന്നത് ഒക്ടാകോർ ഡൈമെൻസിറ്റി 920 പ്രൊസസറിന്റെ കരുത്തിലാണ്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് അമോലെഡ് പാനലാണ് ഉള്ളത്. ഈ മോഡലിൽ പഞ്ച്-ഹോൾ 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. പിൻ പാനലിൽ 108എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 എംപി മാക്രോ സെൻസറും ഫോണിലുണ്ട്.4,500 mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഫോണിലുണ്ട്.

റെഡ്മി നോട്ട് 11 പ്രോ+: സവിശേഷതകൾ
റെഡ്മി നോട്ട് 11 പ്രോ+ സ്മാർട്ട്ഫോണിൽ 120Hz അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 108എംപി പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഷവോമി നൽകിയിട്ടുള്ളത്. ഡൈമൻസിറ്റി 920 പ്രോസസറിന്റെ കരുത്തിലാണ് സീരിസിലെ ഈ ടോപ്പ് എൻഡ് മോഡൽ പ്രവർത്തിക്കുന്നത്. സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഷവോമിയുടെ ഏറ്റവും വേഗതയേറിയ ചാർജിങ് സാങ്കേതികവിദ്യയായ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ഫാസ്റ്റ് ചാർജിങ് വേഗതയുമായി വരുന്ന ആദ്യത്തെ റെഡ്മി നോട്ട് സീരീസ് ഫോണാണ് ഇത്.

റെഡ്മി നോട്ട് 11 സീരിസ്: വില, ലഭ്യത
4 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള റെഡ്മി നോട്ട് 11 5ജിയുടെ വില ചൈനയിൽ സിഎൻവൈ 1,199 (ഏകദേശം 14,000 രൂപ) ആണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 1,299 (ഏകദേശം 16,000 രൂപ) വിലയുണ്ട്. 8 ജിബി റാം സ്‌റ്റോറേജ് മോഡലിന് സിഎൻവൈ 1,499 (ഏകദേശം 18,500 രൂപ) ആണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 1,699 (ഏകദേശം 21,000 രൂപ) വിലയുണ്ട്. ബ്ലാക്ക്, സ്‌ലൈറ്റ് മിന്റ്, ഷാലോ ഡ്രീം ഗാലക്‌സി എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലുമാണ് ഉള്ളത്. ഇവയ്ക്ക് യഥാക്രമം സിഎൻവൈ 1,599 (ഏകദേശം 19,000 രൂപ), സിഎൻവൈ 1,899 (ഏകദേശം 22,000 രൂപ) എന്നിങ്ങനെയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,099 (ഏകദേശം 24,500 രൂപ) വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 11 പ്രോ+ ന് സിഎൻവൈ 1,899 (ഏകദേശം 22,000 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,099 (ഏകദേശം 24,500 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,299 (27,000 രൂപ) ആണ് വില. മിസ്റ്റീരിയസ് ബ്ലാക്ക്, ടൈം ക്യൂട്ട് പർപ്പിൾ ഹ്യൂസ്, ഷാലോ ഡ്രീം ഗാലക്‌സി എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.


Click it and Unblock the Notifications








