റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സെഗ്‌മെന്റിലെ കരുത്തരാണ് റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകൾ. ഈ ഡിവൈസുകളിൽ ഭൂരിഭാഗവും നൽകുന്ന വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്നു. റെഡ്മി നോട്ട് 11 പ്രോ+ 5ജി ആണ് ഏറ്റവും പുതിയതും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചതുമായ റെഡ്മി നോട്ട് വിഭാഗത്തിലെ സ്മാർട്ട്ഫോൺ. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഈ സ്മാർട്ട്ഫോണിന് 20,999 രൂപയാണ് വില.

 

Rating:
4.5/5

ഗുണ ദോഷങ്ങൾ

ഗുണങ്ങൾ

• 120Hz അമോലെഡ് ഡിസ്പ്ലേ

• 108 എംപി ക്യാമറ

• 67W ഫാസ്റ്റ് ചാർജിംഗ്

• ഡോൾബി അറ്റ്‌മോസുള്ള സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ്

ദോഷങ്ങൾ

• വൈ-ഫൈ 6 സപ്പോർട്ടില്ല

• ചെറിയ മാക്രോ ക്യാമറ

• 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടില്ല

റെഡ്മി നോട്ട് സീരീസിലെ ഒട്ടുമിക്ക സ്മാർട്ട്ഫോണുകളും ബ്രാൻഡിന്റെ ജനപ്രിതിക്കും വിപണിയിലെ ആധിപത്യത്തിനും മുതൽ കൂട്ടാകാന സാധിച്ചിട്ടുണ്ട് എങ്കിലും ചില മോഡലുകൾക്ക് അവരുടെ മുൻഗാമികൾ വെച്ച പ്രതീക്ഷയ്ക്കൊപ്പം നിൽക്കാൻ സാധിച്ചിട്ടില്ല. ഗിസ്ബോട്ട് ടീം ഒരാഴ്ച്ചയിലേറെയായി റെഡ്മി നോട്ട് 11 പ്രോ+ 5ജി ഉപയോഗിക്കുന്നു. ഇതിന്റെ റിവ്യൂ നോക്കാം.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഡിസൈൻ
 

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഡിസൈൻ

റെഡ്മി നോട്ട് 11 പ്രോ+ 5ജിയുടെ ഡിസൈൻ റെഡ്മി നോട്ട് 10 പ്രോ മാക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമാണ്. ഡിവൈസിന് ഒരു പുതിയ ഇവിഒഎൽ ഉണ്ട്. മുൻ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണുകളിലെ വളഞ്ഞ ഫ്രെയിമുമായി താരതമ്യപ്പെടുത്തുമ്പോൾ റെഡ്മി നോട്ട് 11 പ്രോ+ 5ജി ഡിസൈൻ ഇപ്പോൾ ഒരു ഫ്ലാറ്റ് ഫ്രെയിമാണ് നൽകുന്നത്. പുതിയ ഐഫോൺ മോഡലുകളോട് സാമ്യം തോന്നുന്നതാണ് ഇത്. പ്ലാസ്റ്റിക്ക് ഫ്രെയിം ആണ് ഡിവൈസിലുള്ളത്. അധികം ഭാരം അനുഭവപ്പെടാത്ത ബാലൻസ് ചെയ്ത ഡിസൈനാണ് ഫോണിലുള്ളത്.

മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾമാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

നിറങ്ങൾ

റെഡ്മി നോട്ട് 11 പ്രോ+ 5ജി മൂന്ന് നിറങ്ങളിൽ ലഭ്യമാണ്, ഗിസ്ബോട്ട് ടീം ഫാന്റം വൈറ്റ് വേരിയന്റാണ് ഉപയോഗിക്കുന്നത്. ഈ മോഡൽ പിൻഭാഗത്ത് മുത്ത് പോലെയുള്ള ഫിനിഷുമായി വരുന്നു. കോൺട്രാസ്റ്റിങ് ക്യാമറ മൊഡ്യൂൾ ഡ്യുവൽ-ടോൺ പോലെയുള്ള ഫിനിഷും നൽകുന്നു. റെഡ്മി നോട്ട് 11 പ്രോ+ 5ജിയുടെ മുൻഭാഗവും പിൻഭാഗവും കോർണിങ് ഗോറില്ലാ ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് വരുന്നത്. ഫോണിൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനുള്ള ഐപി53 റേറ്റിംങും ഉണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി ഫോണിൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ഡിവൈസിലെ സിം കാർഡ് സ്ലോട്ടിന് രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ അല്ലെങ്കിൽ ഒരു നാനോ സിമ്മും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇടാൻ സാധിക്കുന്ന ഡിസൈനാണ്. ഈ വില വിഭാഗത്തിൽ പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകുന്നതായിരുന്നു നല്ലത്. അത് ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്‌സ് നൽകുമായിരുന്നു.

ഫിംഗർപ്രിന്റ് സെൻസർ

വോളിയം ബട്ടണുകൾ പവർ ബട്ടണിനൊപ്പം വലതുവശത്താണ് നൽകിയിട്ടുള്ളത്. ഇത് ഫിംഗർപ്രിന്റ് സെൻസറായും പ്രവർത്തിക്കുന്നു. റെഡ്മി നോട്ട് 11 പ്രോ+ 5ജിയിലെ ഫിങ്കർപ്രിന്റ് സെൻസർ മികച്ചതാണ്. എന്നിരുന്നാലും വൺപ്ലസ് നോർഡ് സിഇ 2 5ജി പോലുള്ള ഫോണുകൾ ഇതേ വില വിഭാഗത്തിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വാഗ്ദാനം നൽകന്നു. മൊത്തത്തിൽ, ഡിസൈനിന്റെ കാര്യത്തിൽ റെഡ്മി നോട്ട് 11 പ്രോ+ 5ജി സവിശേഷതയുടെയും പ്രായോഗികതയുടെയും ശരിയായ ബാലൻസ് നിലനിർത്തിയിട്ടുണ്ട്. ഇൻ-ഹാൻഡ് ഫീൽ വരുമ്പോൾ പോലും, ഫോൺ പ്രീമിയം അനുഭവം നൽകുന്നു. ഫ്ലാറ്റ് സൈഡ് ബെസലുകളുള്ള വലിയ 6.67 ഇഞ്ച് സ്‌ക്രീനും മികച്ചതാണ്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഡിസ്പ്ലേ

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഡിസ്പ്ലേ

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67-ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതൊരു എച്ച്ഡിആർ10 സർട്ടിഫൈഡ് ഡിസ്‌പ്ലേയാണ്. ഈ ഡിസ്പ്ലെയ്ക്ക് 1200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്. ഈ ഡിസ്‌പ്ലേ ഡിസിഐ-പി3 കളർ ഗാമറ്റ് സപ്പോർട്ടും നൽകുന്നു. 2.5ഡി കർവ്ഡ് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഫോണിലുണ്ട്. റെഡ്മി നോട്ട് 11 പ്രോ+ 5 ജിയിലെ ഡിസ്‌പ്ലേ റെഡ്മി നോട്ട് 10 പ്രോ മാക്‌സിനേക്കാൾ അൽപ്പം മികച്ചതാണെങ്കിലും ഡോൾബി വിഷൻ പ്ലേബാക്ക് പോലുള്ള സവിശേഷതകൾ ഇതിലില്ല. ഈ വില വിഭാഗത്തിലെ മിക്ക ഡിവൈസുകളിലും ഇന്ന് കാണുന്ന ഫീച്ചറാണ് ഇത്.

ആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾ

വലിയ ഡിസ്പ്ലേ

ഈ ഫോണിലുള്ള വലിയ ഡിസ്പ്ലേ എനിക്ക് വ്യക്തിപരമായി ഇഷ്ടമായി. ഗെയിമിങ് മുതൽ കണ്ടന്റ് സ്ട്രീമിങ് വരെ, ഉയർന്ന റസലൂഷനുള്ള അമോലെഡ് ഡിസ്പ്ലേ ഒരു ചാം പോലെ പ്രവർത്തിക്കുന്നു. ഫോണിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇല്ല, പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എച്ച്ഡിആർ സ്ട്രീമിങിനെ സപ്പോർട്ട് ചെയ്യുന്നില്ല. അൽപ്പം കട്ടിയുള്ള അടിഭാഗത്തെ ബെസലും പോരായ്മയായി അനുഭവപ്പെടുന്നു. എങ്കിലും 22,000 രൂപയോളം വിലയുള്ള വിഭാഗത്തിൽ മികച്ച ഡിസ്പ്ലെയാണ് എന്ന് തന്നെ പറയാം.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ക്യാമറകൾ

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ക്യാമറകൾ

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. മാക്രോ ക്യാമറ 2എംപി ആയി കുറച്ചതിന് കമ്പനി അധികൃതർ പറയുന്ന കാരണം റെഡ്മി നോട്ട് 10 പ്രോ ഉപയോക്താക്കളിൽ ഏകദേശം 3 ശതമാനം മാത്രമാണ് ആ ക്യാമറ ഉപയോഗിച്ചത് എന്നതാണ്. ബിഒഎം (മെറ്റീരിയൽ ബിൽ) വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നല്ല നീക്കമാണെങ്കിലും 2 എംപി മാക്രോ ലെൻസ് നൽകുന്നതിന് പകരം കമ്പനി ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പ് നൽകിയാൽ മതിയായിരുന്നു. മുൻവശത്ത് 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. ഇത് 30fpsൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

വീഡിയോ റെക്കോർഡിങ്

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്‌ഫോണിലെ ക്യാമറ സെറ്റപ്പിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ, അത് വീഡിയോ റെക്കോർഡിങ് ശേഷിയുടെ കാര്യത്തിലാണ്. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 8 പ്രോ എന്നിവ പോലും നേറ്റീവ് 4കെ വീഡിയോ റെക്കോർഡിങ് നൽകുന്നു. അതേസമയം റെഡ്മി നോട്ട് 11 പ്രോ+ 5ജി 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നില്ല. ഇത് ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 695 എസ്ഒസിയുടെ പോരായ്മയാണ്.

ഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാംഷവോമി 11ടി പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 6,000 രൂപയോളം കിഴിവിൽ സ്വന്തമാക്കാം

റെഡ്മി നോട്ട് 11 പ്രോ+ 5ജി 108 എംപി ക്യാമറ റിവ്യൂ

റെഡ്മി നോട്ട് 11 പ്രോ+ 5ജി 108 എംപി ക്യാമറ റിവ്യൂ

റെഡ്മി നോട്ട് 11 പ്രോ+ 5ജിയിലെ 108 എംപി ക്യാമറ സെൻസർ സാംസങ് എച്ച്എം2 സെൻസറാണ്. ഇത് പിക്സൽ ബിന്നിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നേറ്റീവ് 12 എംപി ചിത്രങ്ങൾ എടുക്കുന്നു. പ്രതീക്ഷിച്ചതുപോലെ, നിങ്ങൾക്ക് നേറ്റീവ് 108 എംപി ഇമേജുകളും ക്യാപ്‌ചർ ചെയ്യാൻ കഴിയും. ഇത് നേറ്റീവ് 12 എംപി മോഡുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം ഡീറ്റൈൽസ് ക്യാപ്‌ചർ ചെയ്യുന്നു. വിശാലമായ എഫ്/1.9 അപ്പർച്ചർ കാരണം നാച്ചുറൽ ബൊക്കെയും ലഭിക്കുന്നു. ഇതിലൂടെ ക്ലോസപ്പ് ഷോട്ടുകൾ എടുക്കുമ്പോൾ സബ്ജെക്റ്റ് ഹൈലേറ്റ് ചെയ്യപ്പെടുന്നു.

2x സൂം (ഡിജിറ്റൽ സൂം) ഉപയോഗിച്ചാണ് ഡ്രാഗണിന്റെ ഈ ഫോട്ടോ എടുത്തത്. ഒരു സൂം-ഇൻ ചിത്രമാണെങ്കിലും, ഡ്രാഗണിൽ ഇപ്പോഴും ധാരാളം വ്യക്തതയുണ്ട്, തീർച്ചയായും ഡിജിറ്റലായി ക്രോപ്പ് ചെയ്‌ത ചിത്രം പോലെ തോന്നുന്നില്ല. എന്നിരുന്നാലും, കുറഞ്ഞ വെളിച്ചത്തിൽ ഈ മോഡ് ഉപയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: പെർഫോമൻസ്

റെഡ്മി നോട്ട് 11 പ്രോ+ 5ജി: പെർഫോമൻസ്

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 2.2GHz പീക്ക് ക്ലോക്ക് സ്പീഡുള്ള 6nm ചിപ്പ് ആണ് ഇത്. പെർഫോമൻസിന്റെ കാര്യത്തിൽ, ഡിവൈസ് ഗീക്ക്ബെഞ്ചിൽ സിംഗിൾ-കോർ സിപിയു ടെസ്റ്റിൽ ഫോൺ 653 പോയിന്റുകളും മൾട്ടി-കോർ സിപിയു ടെസ്റ്റിൽ 1874 പോയിന്റുകളും നേടിയ. മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസിയുല്ള വൺപ്ലസ് നോർഡ് സിഇ 2 ആണ് ഡിവൈസിനറെ എതിരാളി. എന്നാൽ ഗീക്ക്ബെഞ്ച് പോയിന്റിലും മറ്റും റെഡ്മി നോട്ട് 11 പ്രോ+ 5ജിയെ വൺപ്ലസ് ഡിവൈസ് മറികടക്കുന്നു. ഉപയോഗിക്കുമ്പോൾ റെഡ്മി നോട്ട് 11 പ്രോ+ 5ജി സുഗമമായ സ്മാർട്ട്‌ഫോണാണ്. ഗെയിമിങ് (സിഒഡി: മൊബൈൽ) മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബ്രൗസിംഗ് വരെ മികച്ച അനുഭവം നൽകുന്നുണ്ട്. ഞങ്ങളുടെ സിപിയു സ്ട്രെസ് ടെസ്റ്റിൽ (60 മിനിറ്റ്) സിപിയു 68 ശതമാനമായി കുറഞ്ഞു.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: സോഫ്റ്റ്‌വെയർ

റെഡ്മി നോട്ട് 11 പ്രോ+ 5ജി: സോഫ്റ്റ്‌വെയർ

റെഡ്മി നോട്ട് 11 പ്രോ+ 5G ആൻഡ്രോയിഡ് 11 ഒസ് ബേസ്ഡ് എംഐയുഐ 13ലാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ കമ്പനി നൽകുന്നു. ഡിവൈസിന് ആൻഡ്രോയിഡ് 12, ആൻഡ്രോയിഡ് 13 ഒഎസുകൾ ലഭിക്കും. എംഐയുഐ 12മായി താരതമ്യപ്പെടുത്തുമ്പോൾ, എംഐയുഐ 13ൽ കുറച്ച് തേർഡ് പാർട്ടി ആപ്പുകൾ മാത്രമേ ഉള്ളു. ഈ ഒഎസിൽ സമർപ്പിത ഗെയിമിംഗ് മോഡ് ഉണ്ട്. ഇത് ഓൾവേയ്സ് ഓൺ ഡിസ്പ്ലെ സപ്പോർട്ട്, ഫുൾ തീം സപ്പോർട്ട് തുടങ്ങിയവയുമായിട്ടാണ് വരുന്നത്. സമർപ്പിത ഡാർക്ക് മോഡ് പോലും ഒഎസ് നൽകുന്നു.

സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്സാംസങ് ഗാലക്സി എഫ്23 5ജി vs റെഡ്മി നോട്ട് 11എസ്: ബജറ്റ് വിപണിയിലെ കേമനാര്

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ബാറ്ററി ലൈഫ്

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ബാറ്ററി ലൈഫ്

റെഡ്മി നോട്ട് 11 പ്രോ+ 5ജിയിൽ 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയുണ്ട്. ഞങ്ങളുടെ പരിശോധനയിൽ, ഒരു ശതമാനത്തിൽ നിന്ന് ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ സ്മാർട്ട്‌ഫോണിന് ഏകദേശം 56 മിനിറ്റ് എടുത്തു. ഈ വിഭാഗത്തിലെ ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യുന്ന ഫോൺ അല്ലെങ്കിലും റെഡ്മി നോട്ട് 10 പ്രോ മാക്‌സിനേക്കാൾ ചാർജിങ് വേഗത ഈ ഡിവൈസിനുണ്ട്. മിക്ക ദിവസങ്ങളിലും ഞങ്ങൾക്ക് 6.5 മണിക്കൂർ സ്‌ക്രീൻ ടൈം ലഭിച്ചു. എന്നിട്ടും ഏകദേശം 25 ശതമാനം ചാർജും ബാക്കിയുണ്ട്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഈ ഡിവൈസ് വാങ്ങണോ

റെഡ്മി നോട്ട് 11 പ്രോ+ 5ജി: ഈ ഡിവൈസ് വാങ്ങണോ

ഡോൾബി അറ്റ്‌മോസിന് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും എച്ച്ഡി ഓഡിയോ സ്ട്രീമിങ് സപ്പോർട്ടുള്ള 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും റെഡ്മി നോട്ട് 11 പ്രോ+ 5 ജിയുടെ എടുത്തുപറയേണ്ട ചില സവിശേഷതകളാമ്. രണ്ട് സ്ലോട്ടുകളിലും ഫോൺ 5G നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുന്നു. 2.4GHz, 5GHz വൈഫൈ എന്നിവയും ഇത് സപ്പോർട്ട് ചെയ്യും. പഴയ മോഡലുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഫോണിലുണ്ട്. മൊത്തത്തിൽ, റെഡ്മി നോട്ട് 11 പ്രോ + 5 ജി ഒരു മികച്ച സ്മാർട്ട്‌ഫോണാണ്.

Best Mobiles in India

English summary
The Redmi Note 11 Pro+ 5G was recently launched in India. Let's take a look at the detailed review of this smartphone which starts from Rs 20,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X