ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഇത്തവണയും റെഡ്മി നോട്ട് 11 പ്രോ+മുന്നിൽ, പോക്കോ എം4 പ്രോ 5ജി മൂന്നാമത്

|

സ്മാർട്ട്ഫോൺ വിപണി സജീവമായിരിക്കുന്ന അവസരത്തിൽ ധാരാളം പുതിയ സ്മാർട്ട്ഫോണുകൾ പുതുതായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11 പ്രോ+ ആണ് ഇപ്പോൾ വിപണിയിലെ താരം. കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിലും ഈ റെഡ്മി സ്മാർട്ട്ഫോൺ മുൻപന്തിയിൽ തന്നെയുണ്ട്. ഇതിന് തൊട്ട് താഴെ ഷവോമിയുടെ ഈ സീരിസിലെ തന്നെ റെഡ്മി നോട്ട് 11 പ്രോ ആണ് ഉള്ളത്. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.

ട്രന്റിങ് മൊബൈലുകൾ

കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് സാംസങ് ഗാലക്സി എ52എസ് 5ജി എന്ന ഡിവൈസാണ്. മുൻ ആഴ്ച്ചകളിലെ ട്രന്റിങ് പട്ടികയിലും ഈ ഡിവൈസ് ഇടം പിടിച്ചിരുന്നു. ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ഇത്തവണയും പട്ടികയിൽ ഉണ്ട്. ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഷവോമിക്ക് കീഴിലുള്ള ഡിവൈസുകൾ ഡിവൈസുകൾ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. കമ്പനിക്ക് ആഗോള വിപണിയിൽ ഉള്ള ആധിപത്യത്തിന്റെ തെളിവ് കൂടിയാണ് ഇത്. ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും ലോകമെമ്പാടും ട്രന്റിങ് ആയ ഡിവൈസുകളാണ്.

റെഡ്മി നോട്ട് 11 പ്രോ+

റെഡ്മി നോട്ട് 11 പ്രോ+

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-ജി68 എംസി 4 ജിപിയു

• 6 ജിബി / 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 256 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

പുതിയ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾപുതിയ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11 പ്രോ

റെഡ്മി നോട്ട് 11 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് v5 പ്രോട്ടക്ഷൻ

• മീഡിയടെക് ഡൈമെൻസിറ്റി 900 MT6877 ചിപ്‌സെറ്റ്

• 108 എംപി + 8 എംപി + 5 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി മുൻ ക്യാമറ

• 6 ജിബി റാം

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ചഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ് / 6 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• എഫ്/2.45 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642എൽ ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778ജി 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വെറും 12000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകൾവെറും 12000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ് 458ppi സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള സിക്സ്-കോർ A15

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ സെറ്റപ്പ്

• 12 എംപി ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററി

Best Mobiles in India

English summary
Redmi Note 11 Pro + topped the list of most trending smartphones last week. Poco M4 Pro 5G smartphone is third on the list. The list also includes the Samsung Galaxy A52s 5G and the iPhone 13 Pro Max.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X