30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം മികച്ച ഡിവൈസുകൾ ഉണ്ട്. 10000 രൂപയിൽ താഴെ വിലയിൽ തുടങ്ങി ലക്ഷങ്ങൾ വരെ വിലയുള്ള ഫോണുകൾ ഇന്ന് നമുക്ക് ലഭ്യമാണ്. എല്ലായിപ്പോഴും സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ശ്രദ്ധിക്കുന്ന കാര്യമാണ് സ്റ്റോറേജ് സ്പൈസ്. ഇൻബിൾഡ് സ്റ്റോറേജ് 128 ജിബി വരെയുള്ള ഡിവൈസുകൾ ഇന്ന് കുറഞ്ഞ വിലയിൽ പോലും ലഭ്യമാണ്. ഇത് തികയാതെ വരുന്നവർക്ക് 256 ജിബി സ്റ്റോറേജുള്ള ഫോണുകളും വിപണിയിൽ ഉണ്ട്.

 

256 ജിബി സ്റ്റോറേജുള്ള സ്മാർട്ട്ഫോണുകൾ

256 ജിബി സ്റ്റോറേജുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് പ്രീമിയം വിഭാഗത്തിൽ മാത്രമല്ല ലഭ്യമാകുന്നത്. കുറഞ്ഞ വിലയിൽ പോലും 256 ജിബി സ്റ്റോറേജുള്ള ഡിവൈസുകൾ ലഭ്യമാണ്. 30000 രൂപയിൽ താഴെ വിലയുള്ള മികച്ച 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ റെഡ്മി, വൺപ്ലസ്, പോക്കോ, ഓപ്പോ, റിയൽമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. കൂടുതൽ സ്റ്റോറേജ് ആവശ്യമായി വരുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ 256 ജിബി സ്റ്റോറേജുള്ള മികച്ച ഡിവൈസുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടംഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

റെഡ്മി നോട്ട് 11 പ്രോ+ 5ജി
 

റെഡ്മി നോട്ട് 11 പ്രോ+ 5ജി

റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും 8 ജിബി റാമും ഉണ്ട്. ഈ ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് ഓപ്‌ഷന്റെ വില 24,999 രൂപയാണ്. മൈക്രോഎസ്ഡി സ്ലോട്ട് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ (1080x2400 പിക്സൽസ്) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 108 എംപി ട്രിപ്പിൾ ക്യാമറകൾ, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ആൻഡ്രോയിഡ് 11 ഒഎസ് തുടങ്ങിയവയാണ് റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.

വൺപ്ലസ് നോർഡ് സിഇ 2 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലും 256 ജിബി വരെ സ്റ്റോറേജ് ഉണ്ട്. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിലുള്ളത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി പ്രൈമറി ക്യാമറയുള്ള എഐ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 8 എംപി അൾട്രാ വൈഡ് ആങ്കിൾ ലെൻസും 2 എംപി മാക്രോ ക്യാമറയുമാണ് മറ്റ് ക്യാമറകൾ. സെൽഫികൾ എടുക്കാൻ 16 എംപി സെൽഫി സെൻസറും നൽകിയിരിക്കുന്നു. ഒക്ടാ കോർ മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽ

ഓപ്പോ റെനോ7 5ജി

ഓപ്പോ റെനോ7 5ജി

ഓപ്പോ റെനോ7 സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്പ്ലെയ്ക്ക് അകത്ത് തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഈ ഡിവൈസ് മീഡിയടെക് ഡൈമൻസിറ്റി 900 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുണ്ട്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഉള്ളത്. 32 എംപി ക്യാമറയും ഫോണിലുണ്ട്. 65W വരെ ചാർജ് സപ്പോർട്ട് ചെയ്യുന്ന 4500mAh ബാറ്ററിയും ഫോണിലുണ്ട്.

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിൽ 256 ജിബി വരെ സ്റ്റോറേജുണ്ട്. ഫോണിൽ 6.67 ഇഞ്ച് 10-ബിറ്റ് അമോലെഡ് പാനലാണ് ഫോണലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ ക്യാമറ എന്നിവയാണ് ഡിവൈസിലെ ക്യാമറകൾ. 16 മെഗാപിക്സൽ ക്യാമറയും ഫോണിലുണ്ട്. 5,065 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്

റിയൽ‌മി എക്സ്7 മാക്സ് 5ജി

റിയൽ‌മി എക്സ്7 മാക്സ് 5ജി

റിയൽ‌മി എക്സ്7 മാക്സ് 5ജിയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്സൽ) 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെയാണുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12ജിബി വരെ റാമും 256ജിബി വരെ ഡിഫോൾട്ട് സ്റ്റോറേജുമുണ്ട്. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 4,500 mAh ബാറ്ററിയും ഫോണിലുണ്ട്. 64 എംപി പ്രൈമറി സോണി ഐ‌എം‌എക്സ് 682 സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്വാമറ സെറ്റപ്പിൽ ഉള്ളത്. ഇതിന് 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Let's take a look at the best smartphones with 256GB storage in India and their features. This list includes Redmi Note 11 Pro + 5G, OnePlus Nord CE2 5G and Oppo Reno 7 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X