കാത്തിരിപ്പ് അവസാനിച്ചു, റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഷവോമി തങ്ങളുടെ പുതിയ റെഡ്മി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് എന്നീ ഡിവൈസുകളാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം സ്‌മാർട്ട് ഫിറ്റ്‌നസ് ട്രാക്കറും 43 ഇഞ്ച് സ്‌മാർട്ട് എൽഇഡി ടിവിയും ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. റെഡ്മി നോട്ട് 11 സീരിസിലെ രണ്ട് സ്മാർട്ട്ഫോണുകളും ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്.

റെഡ്മി നോട്ട് 11, നോട്ട് 11എസ്: വിലയും ലഭ്യതയും
റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണുകൾ മൂന്ന് വീതം വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. റെഡ്മി നോട്ട് 11ന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,499 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയുമാണ് വില. റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 16499 രൂപ വിലയുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17499 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപയുമാണ് വില.

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ സ്റ്റാർബർസ്റ്റ് വൈറ്റ്, സ്‌പേസ് ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും, റെഡ്മി നോട്ട് 11എസ് പോളാർ വൈറ്റ്, സ്‌പേസ് ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. റെഡ്മി നോട്ട് 11 പെബ്രുവരി 11 മുതൽ വിൽപ്പനയ്ക്ക് എത്തു. നോട്ട് 11എസ് ഫോണിന്റെ വിൽപ്പന ഫെബ്രുവരി 16 മുതലാണ് നടക്കുന്നത്. ഈ ഡിവൈസുകൾ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിൽ ലഭ്യമാകും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 1,000 രൂപ വരെ കിഴിവാണ് ഡിവൈസുകൾ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

റെഡ്മി നോട്ട് 11: സവിശേഷതകൾ
റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 100 കവറേജ് ഡിസിഐ പി3 കളർ ഗാമറ്റും ഉണ്ട്. 20:9 അസ്പാക്ട് റേഷിയോ ഉള്ള ഈ ഡിസ്പ്ലെയ്ക്ക് 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും 90 Hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. അഡ്രിനോ 610 ജിപിയു, 6എൻഎം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി എന്നിവയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 8 ജിബി വരെ വെർച്വൽ റാം വികസിപ്പിക്കാനും ഡിവൈസിന് സാധിക്കും.

നാല് പിൻക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ വരുന്നത്. 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് സെൻസർ, 2എംപി പോർട്രെയ്റ്റ് സെൻസർ, 2എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇത്. ഹോൾ പഞ്ച് കട്ടൗട്ടിൽ 13 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. യുഎസ്ബി ടൈപ്പ് സി പോർട്ടിലൂടെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. IP53 റേറ്റിങുള്ള ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററും ഫോണിൽ ഉണ്ട്.

റെഡ്മി നോട്ട് 11എസ്: സവിശേഷതകൾ
റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനും 90 Hz റിഫ്രഷ് റേറ്റുമുള്ള 6.43-ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 6 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 96 എസ്ഒസിയാണ്. ഈ ഡിവൈസ് വെർച്വൽ റാം എക്സ്പാൻഷൻ ഫീച്ചറോടെയാണ് വരുന്നത്. റെഡ്മി നോട്ട് 11ൽ ഉള്ള അതേ 5,000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിലും റെഡ്മി നൽകിയിട്ടുണ്ട്.

നാല് പിൻ ക്യാമറകൾ തന്നെയാണ് നോട്ട് 11എസ് സ്മാർട്ട്ഫോണിലും ഉള്ളത്. 8 എംപി അൾട്രാ വൈഡ് സ്‌നാപ്പർ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയ്‌ക്കൊപ്പം 108 എംപി പ്രൈമറി സെൻസറാണ് ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. 16 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ഫോണിൽ 3.5mm ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററും ഉണ്ട്.

റെഡ്മി നോട്ട് ലൈനപ്പ് ഷവോമിക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ ലൈനപ്പിലെ മുൻതലമുറ ഡിവൈസുകളാണ് ഷവോമിയെ രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാന്റായി നിലനിൽക്കാൻ സഹായിക്കുന്നത്. റെഡ്മി നോട്ട് സീരീസിന് കീഴിൽ ഇതിനകം 66 ദശലക്ഷത്തിലധികം ഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി കമ്പനി അറിയിച്ചിരുന്നു. റെഡ്മി നോട്ട് 11 സീരിസിലെ 11ടി എന്ന മോഡൽ കഴിഞ്ഞ നവംബറിൽ തന്നെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications