കഴിഞ്ഞയാഴ്ച്ച ആഴ്ച്ച വിപണിയിലെത്തിയ കിടിലൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണിൽ സജീവമായ ഒരു ആഴ്ച്ചയാണ് കഴിഞ്ഞുപോയത്. ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ഏറെ കാത്തിരുന്ന ചില ഡിവൈസുകൾ കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സാംസങ് ഗാലക്സി എസ്22 സീരിസ് ലോഞ്ചാണ്. ആഗോള വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11എസ് എന്നീ ഡിവൈസുകളും കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി.

സ്മാർട്ട്ഫോണുകൾ

വിവോ ടി1 5ജി എന്ന സ്മാർട്ട്ഫോണും കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ടെക്നോ പോവ 5ജി സ്മാർട്ട്ഫോണും കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വാരം ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കപ്പെട്ട മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എസ്22
 

സാംസങ് ഗാലക്സി എസ്22

സാംസങ് ഗാലക്‌സി എസ് 22 കഴിഞ്ഞയാഴ്ച്ച ആഴ്ച ആദ്യം ആഗോള വിപണിയിൽ അവതരിപ്പിച്ചു. 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ, 8 ജിബി വരെ റാം, ഒക്ടാ-കോർ 4nm എസ്ഒസി, ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1, എഫ്/1.8 അപ്പേർച്ചർ ലെൻസും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ വൈഡ് ആംഗിൾ സെൻസർ, എഫ്/2.2 അപ്പേർച്ചർ ലെൻസും 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂവും ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഫീച്ചർ ചെയ്യുന്ന എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ല ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകൾ ഫോണിലുണ്ട്. 10 മെഗാപിക്സൽ സെൽഫി ക്യാമറയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയുമാണ് ഫോണിലുള്ളത്.

ഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്, പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളുംഷവോമി 11ഐ 5ജി സ്മാർട്ട്ഫോണിന് വമ്പിച്ച വിലക്കിഴിവ്, പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും

സാംസങ് ഗാലക്സി എസ്22+

സാംസങ് ഗാലക്സി എസ്22+

സാംസങ് ഗാലക്സി എസ്22+ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ, 12 ജിബി വരെ റാം, ഒക്ടാ-കോർ 4nm എസ്ഒസി, ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1 എന്നീ സവിശേഷതകളുണ്ട്. എഫ്/2.2 അപ്പേർച്ചർ ലെൻസും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയ്ക്കൊപ്പം എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് വൈഡ് ആംഗിൾ സെൻസർ, 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), എഫ്/2.4 അപ്പേർച്ചർ ലെൻസ് എന്നിവയുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയും ഫോണിലുണ്ട്. 10 മെഗാപിക്സൽ സെൽഫി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമാണ് ഡിവൈസിൽ നൽകിട്ടുള്ളത്. 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

സാംസങ് ഗാലക്സി എസ്22 അൾട്രാ

സാംസങ് ഗാലക്സി എസ്22 അൾട്രാ

സാംസങ് ഗാലക്സി എസ്22 അൾട്രാ സ്മാർട്ട്ഫോണിൽ 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേ, എസ് പെൻ സപ്പോർട്ട്, 12 ജിബി വരെ റാം, ഒക്ടാ കോർ 4nm എസ്ഒസി, ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1 എന്നീ സവിശേഷതകളാണ് ഉള്ളത്. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസും 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നീ നാല് പിൻ ക്യാമറകളും 40 മെഗാപിക്‌സൽ ക്യാമറ സെൻസറും 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ, അഡ്രിനോ 610 ജിപിയു, 6എൻഎം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി, 6 ജിബി വരെ റാം എന്നിവയുണ്ട്. 50 എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് സെൻസർ, 2എംപി പോർട്രെയ്റ്റ് സെൻസർ, 2എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. 13 എംപി സെൽഫി ക്യാമറയും 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

വിപണി കീഴടക്കാൻ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻവിപണി കീഴടക്കാൻ റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻ

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനും 90 Hz റിഫ്രഷ് റേറ്റുമുള്ള 6.43-ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേ, 6 ജിബി വരെ റാം, മീഡിയടെക് ഹീലിയോ ജി 96 എസ്ഒസി, 5,000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ സവിശേഷതകൾ ഉണ്ട്. 8 എംപി അൾട്രാ വൈഡ് സ്‌നാപ്പർ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയ്‌ക്കൊപ്പം 108 എംപി പ്രൈമറി സെൻസറാണ് ഈ ഡിവൈസിലുള്ളത്. 16 എംപി സെൽഫി ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

വിവോ ടി1 5ജി

വിവോ ടി1 5ജി

വിവോ ടി1 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിലെത്തി. ഈ ഫോണിൽ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, 8 ജിബി വരെ റാം, സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ ഉണ്ട്. 50 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

ടെക്നോ പോവ 5ജി

ടെക്നോ പോവ 5ജി

ടെക്നോ പോവ 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. ഈ ഫോണിൽ 6.9 ഇഞ്ച് ( 1,080x2,460 പിക്‌സൽ ) ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 900 എസ്ഒസി, മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ എന്നീ സവിശേഷതകൾ ഉണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ടെക്നോ പോവ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

കരുത്തരിൽ കരുത്തരായ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഇന്ത്യയിലേക്ക്കരുത്തരിൽ കരുത്തരായ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഇന്ത്യയിലേക്ക്

Best Mobiles in India

English summary
It's been a busy week in the smartphone market. Some of the most awaited devices have been launched in the Indian and global markets. The Redmi Note 11 series and the Samsung Galaxy S22 series were launched last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X