റെഡ്മി നോട്ട് 11 2,250 രൂപ കിഴിവിൽ വാങ്ങാം, വിലക്കിഴിവ് ആമസോണിൽ മാത്രം

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് ജനപ്രിതി നേടിയ ഡിവൈസാണ് റെഡ്മി നോട്ട് 11. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം. 12,999 രൂപ മുതൽ വിലയുള്ള ഈ ഡിവൈസിന് ആമസോൺ സമ്മർ സെയിലിന്റെ ഭാഗമായിട്ടാണ് ഓഫറുകൾ ലഭിക്കുന്നത്. 2,250 രൂപ കിഴിവാണ് റെഡ്മി നോട്ട് 11 വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്. ഈ ഓഫർ ലഭിക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

 

റെഡ്മി നോട്ട് 11: ഓഫറുകൾ

റെഡ്മി നോട്ട് 11: ഓഫറുകൾ

സമ്മർ സെയിൽ സമയത്ത് ആമസോണിലൂടെ റെഡ്മി നോട്ട് 11 വാങ്ങുമ്പോൾ ഒരു ഡിസ്കൌണ്ട് കൂപ്പൺ ലഭിക്കും. ഈ പ്രത്യേക ഓഫർ ഡിവൈസിന്റെ വില കുറയ്ക്കുന്നു. ഇത് കൂടാതെ ഐസിഐസിഐ, ആർബിഎൽ, കൊട്ടക്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 1,000 രൂപ അധികമായും കിഴിവ് ലഭിക്കുന്നു. ഈ രണ്ട് ഓഫറുകളും ചേരുന്നതോടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ വില വൻതോതിൽ കുറയുന്നു. റെഡ്മി നോട്ട് 11 ബേസ് മോഡൽ വെറും 10,749 രൂപയ്ക്ക് തന്നെ ഉപയോക്താക്കൾക്ക് സ്വന്തമാക്കാം.

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാംഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാം

ഡിസ്കൌണ്ട്
 

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള റെഡ്മി നോട്ട് 11ന്റെ യഥാർത്ഥ വില 12,999 രൂപയാണ്. കൂപ്പൺ ഡിസ്കൗണ്ടിലൂടെ ഈ ഡിവൈസിന് 1,250 രൂപ വില കുറയുന്നു. ഇതോടെ ഫോണിന്റെ വില 11,749 രൂപയായി മാറും. ഇനി മുകളിൽ സൂചിപ്പിച്ചതുപോലെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 1,000 രൂപ അധിക കിഴിവും ലഭിക്കും. ഇത് കൂടി ചേരുന്നതോടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ വില 10,749 രൂപയായി കുറയുന്നു. ഇതൊരു പരിമിത കാല ഓഫറാണ് എന്ന കാര്യം ഓർക്കുക. മെയ് 6 വരെ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.

റെഡ്മി നോട്ട് 11: സവിശേഷതകൾ

റെഡ്മി നോട്ട് 11: സവിശേഷതകൾ

എഫ്എച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.43 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 100 കവറേജ് ഡിസിഐ പി3 കളർ ഗാമറ്റും 20:9 അസ്പാക്ട് റേഷിയോയും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്. 90 Hz റിഫ്രഷ് റേറ്റുമായാണ് ഡിസ്പ്ലെ വരുന്നത്. അഡ്രിനോ 610 ജിപിയുവുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് 6എൻഎം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. 6 ജിബി വരെ റാമുള്ള ഡിവൈസിൽ 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും റെഡ്മി നൽകിയിട്ടുണ്ട്.

വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾവൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ

സ്റ്റോറേജ്

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിലെ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. 8 ജിബി വരെ വെർച്വൽ റാം എക്സ്പാൻഷനും ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. IP53 റേറ്റിങുള്ള ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററും ഫോണിൽ ഉണ്ട്.

 പിൻക്യാമറകൾ

നാല് പിൻക്യാമറകളുമായിട്ടാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ വരുന്നത്. 50എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് സെൻസർ, 2എംപി പോർട്രെയ്റ്റ് സെൻസർ, 2എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഇത്. ഹോൾ പഞ്ച് കട്ടൗട്ടിൽ 13 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ടിലൂടെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാംഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

Best Mobiles in India

English summary
The Redmi Note 11 is one of the most popular devices in the Indian smartphone market for a short period of time. This device is now available with rs 2,250 discount on amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X