Home
Mobile

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിക്കുന്നത്. റെഡ്മിയുടെ ഏറെ ജനപ്രിയമായ നോട്ട് വിഭാഗത്തിൽ നിന്നുള്ള ഈ പുതിയ സ്മാർട്ട്ഫോൺ എംഐ.കോം, ആമസോൺ എന്നിവ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിനൊപ്പം അടുത്തിടെയാണ് റെഡ്മി നോട്ട് 11എസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 90 ഹെർട്‌സ് അമോലെഡ് ഡിസ്‌പ്ലേ, 108 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ ജി96 ചിപ്‌സെറ്റ് തുടങ്ങിയ മികച്ച സവിശേഷതകൾ ഈ സ്മാർട്ട്ഫോണിനുണ്ട്.

റെഡ്മി നോട്ട് 11എസ്: വില

റെഡ്മി നോട്ട് 11എസ്: വില

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് ഇന്ത്യയിൽ 16,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,499 രൂപ വിലയുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് മോഡലിന്റെ വില 18,499 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഹൊറൈസൺ ബ്ലൂ, പോളാർ വൈറ്റ്, സ്‌പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, എംഐ സ്റ്റുഡിയോകൾ, രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ലഭ്യമാകും.

റെഡ്മി നോട്ട് 11എസ്: ഓഫറുകൾ

റെഡ്മി നോട്ട് 11എസ്: ഓഫറുകൾ

റെഡ്മി നോട്ട് 11എസ് സ്മാർട്ടഫോൺ ഷവോമി, ആമസോൺ എന്നീ വെബ്സൈറ്റുകൾ വഴഇ വാങ്ങുമ്പോൾ ബാങ്ക് ഓഫ് ബറോഡ ബാങ്ക് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. വിവിധ റീട്ടെയിൽ ചാനലുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. എംഐ എക്സ്ചേഞ്ച് വഴിയുള്ള എക്സ്ചേഞ്ചുകൾക്ക് 16,500 കിഴിവാണ് ലഭിക്കുക. സെസ്റ്റ്മണി വഴി ഹാൻഡ്‌സെറ്റിനായി പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

റെഡ്മി നോട്ട് 11എസ്: സവിശേഷതകൾ

റെഡ്മി നോട്ട് 11എസ്: സവിശേഷതകൾ

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനും 90 Hz റിഫ്രഷ് റേറ്റുമുള്ള 6.43-ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 96 എസ്ഒസിയാണ്. ഈ ഡിവൈസ് വെർച്വൽ റാം എക്സ്പാൻഷൻ ഫീച്ചറോടെയാണ് വരുന്നത്. 5,000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പിൻ ക്യാമറകൾ

നാല് പിൻ ക്യാമറകളാണ് നോട്ട് 11എസ് സ്മാർട്ട്ഫോണിലുള്ളത്. 108 എംപി പ്രൈമറി ക്യാമറയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിനൊപ്പം 8 എംപി അൾട്രാ വൈഡ് സ്‌നാപ്പർ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും റെഡ്മി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഐപി 53 റേറ്റിങുള്ള ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററും ഫോണിൽ ഉണ്ട്.

റെഡ്മി നോട്ട് 11എസ് വാങ്ങണോ?

റെഡ്മി നോട്ട് 11എസ് വാങ്ങണോ?

റെഡ്മി നോട്ട് ലൈനപ്പിലെ എല്ലാ സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ വിജയം നേടിയവയാണ്. റെഡ്മി നോട്ട് സീരീസിന് കീഴിൽ ഇതിനകം 66 ദശലക്ഷത്തിലധികം ഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കുന്നു. റെഡ്മി നോട്ട് 11 സീരിസിലെ 11ടി എന്ന മോഡൽ കഴിഞ്ഞ നവംബറിൽ തന്നെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. സവിശേഷതകളും വിലയും നോക്കമ്പോൾ റെഡ്മി നോട്ട് 11എസ് മികച്ച ഓപ്ഷൻ തന്നെയാണ്.

Best Mobiles in India

English summary
The first sale of the Redmi Note 11S smartphone will take place today. Sales start at 12 noon via Mi.com and Amazon.in
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X