ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളടങ്ങുന്ന വില വിഭാഗമാണ് 20000 രൂപയിൽ താഴെ വിലയുള്ളവ. യുവ തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടവയാണ് ഈ വിഭാഗത്തിലെ ഫോണുകൾ എല്ലാം തന്നെ. ഗെയിമിങിനും മൾട്ടി ടാസ്കിങിനും ഫോട്ടോഗ്രാഫിക്കുമെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പ്രോസസർ, ക്യാമറ, റാം, ഡിസ്പ്ലെ തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഈ വില വിഭാഗത്തിലെ സ്മാർട്ട്ഫോണുകൾ വരുന്നത്. റെഡ്മി, റിയൽമി, മോട്ടറോള, പോക്കോ തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്.

20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

നിങ്ങൾ ഈ മാർച്ച് മാസം 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മത്സരമുള്ള വില വിഭാഗങ്ങളിൽ ഒന്നായതിനാൽ തന്നെ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഡിവൈസുകൾ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. ഏറ്റവും പുതിയതും മികച്ചതുമായ അഞ്ച് ഫോണുകളാണ് ഈ വിഭാഗത്തിൽ നിന്നും ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 10 സീരീസിന് ശേഷം ജനപ്രിയമായ നോട്ട് സീരിസിൽ കമ്പനി അവതരിപ്പിച്ച ഡിവൈസാണ് റെഡ്മി നോട്ട് 11ടി 5ജി. 5ജി സപ്പോർട്ടുള്ള ഈ ഡിവൈസ് നൽകുന്ന പണത്തിന് ചേർന്ന മൂല്യമുള്ള ഡിവൈസാണ്. ഈ സ്മാർട്ട്ഫോണിന്റെ പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 119 ഡിഗ്രി ഫീൽഡ് വ്യൂവുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുമുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ എൽസിഡി പാനലും 2400 x 1080 റെസല്യൂഷനും 90 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും ഈ ഫോണിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഫോണിലുണ്ട്.

ഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾഈ മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ്

20000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലെ രണ്ടാമത്തെ മികച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 11എസ്. 5ജി സപ്പോർട്ട് ഈ ഡിവൈസിൽ ഇല്ല. മീഡിയടെക് ഹെലിയോ ജി96 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പ് ആകർഷകമാണ്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിന്റെ പിൻവശത്തുള്ളത്. ഇതിന്റെ പ്രൈമറി ക്യാമറ കൂടുതൽ വില കൂടിയ റെഡ്മി സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, ഷവോമി 11ഐ ഹൈപ്പർചാർജ്, ഷവോമി 11ടി പ്രോ എന്നിവയ്ക്ക് സമാനമാണ്.

റിയൽമി 8 5ജി

റിയൽമി 8 5ജി

റിയൽ‌മി ഈയിടെയായി പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എങ്കിലും ബ്രാന്റ് 20000 രൂപയിൽ താഴെയുള്ള വിലയിലും ശക്തമായ ഡിവൈസുകൾ നൽകുന്നുണ്ട്. അത്തരമൊരു ഫോണാണ് റിയൽമി 8 5ജി. ഈ സ്മാർട്ട്ഫോണിൽ 5ജി കണക്റ്റിവിറ്റിയുണ്ട്. മീഡിയടെക് Dimensity 700 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ക്യാമറകളും അടങ്ങുന്ന ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ഫോണിൽ 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റെഡ്മി നൽകിയിട്ടുണ്ട്.

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

എല്ലാ നിലയിലും മികച്ചത് എന്ന് പറയാവുന്ന മറ്റൊരു സാധാരണ മിഡ് റേഞ്ച് ഫോണാണ് പോക്കോ എം4 പ്രോ 5ജി. ആകർഷകമായ ഡിസൈനും കളർ ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിന്റെ സുപ്രധാന ഘടകങ്ങളാണ്. മെച്ചപ്പെട്ട ഗെയിമിംഗ് പ്രകടനത്തിനായി 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 4 ജിബി, 6 ജിബി, 8 ജിബി റാം എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഉള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ ഹൈബ്രിഡ് സിം സ്ലോട്ടും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

മോട്ടറോള മോട്ടോ ജി60

മോട്ടറോള മോട്ടോ ജി60

ഈ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ അവസാനത്തെ ഡിവൈസ് മോട്ടറോള മോട്ടോ ജി60 ആണ്. സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്ന ഈ ഡിവൈസിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 20W ടർബോചാർജിങ് സപ്പോർട്ടുള്ള 6000 ബാറ്ററിയും ഫോണിലുണ്ട്. 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസറും മാക്രോ, ഡെപ്ത് സെൻസറുകളും ഫോണിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
If you are planning to buy a smartphone priced below Rs 20,000 this March, here are the best smartphones to choose from. This includes phones like the Redmi Note 11T and the Realme 8 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X