Home
Mobile

റെഡ്മി നോട്ട് 11ടി സ്മാർട്ട്ഫോൺ നവംബർ 30ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമിയുടെ റെഡ്മി നോട്ട് ലൈനപ്പിലെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 11ടി 5ജി നവംബർ 30ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. റെഡ്മി നോട്ട് 11 സീരീസിൽ നിന്ന് ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും നോട്ട് 11ടി 5ജി. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോണിന്റെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും റെഡ്മി നോട്ട് 11ടി 5ജി എന്നും സൂചനകൾ ഉണ്ട്.

റെഡ്മി നോട്ട് 11ടി 5ജി: ലോഞ്ച്

റെഡ്മി നോട്ട് 11ടി 5ജി: ലോഞ്ച്

ഇന്ത്യയിൽ വരാനിരിക്കുന്ന റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോൺ നവംബർ 30ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് സ്ഥിരീകരിച്ചത്. ഈ ട്വീറ്റിൽ ഔദ്യോഗിക ലോഞ്ച് ടൈം പരാമർശിച്ചിട്ടില്ല. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും ലോഞ്ച് ഇവന്റ് ലൈവായി സംപ്രേക്ഷണം ചെയ്യപ്പെടും. മറ്റ് ഷവോമി ഡിവൈസുകൾ പോലെ തന്നെ ഇതും ഉച്ചയ്ക്ക് 12:30-ന് ആയിരിക്കും അവതരിപ്പിക്കുക. #NextGenRacer പോലുള്ള ടാഗുകളുപയോഗിച്ചാണ് ഷവോമി ലോഞ്ച് വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

റെഡ്മി നോട്ട് 11ടി 5ജിയുടെ ഓൺലൈൻ ലഭ്യതയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഡിവൈസിന്റെ സമർപ്പിത മൈക്രോസൈറ്റ് ആമസോൺ ഇന്ത്യയിൽ ലൈവ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ച് കഴിഞ്ഞാൽ ഡിവൈസ് ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തുമെന്ന് ഉറപ്പിക്കാം. ആമസോൺ വഴി തന്നെയാണ് റെഡ്മിയുടെ എല്ലാ ഡിവൈസുകളും വിൽപ്പനയ്ക്ക് എത്താറുള്ളത്. റെഡ്മി നോട്ട് 11 സീരിസിലെ മറ്റ് ഡിവൈസുകളുടെ ലോഞ്ച് വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് ലൈനപ്പിലുള്ള ഡിവൈസുകൾ ഇന്ത്യയിലെ ജനപ്രിയ മോഡലുകളാണ്. അതുകൊണ്ട് തന്നെ പുതിയ സീരിസിലെ മറ്റ് മോഡലുകളും വൈകാതെ രാജ്യത്ത് അവതരിപ്പിക്കും.

റെഡ്മി നോട്ട് 11ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 11ടി 5ജി: സവിശേഷതകൾ

റെഡ്മി നോട്ട് 11ടി 5ജിയുടെ ഔദ്യോഗിക ടാഗ് സൂചിപ്പിക്കുന്നത് ഈ ഡിവൈസ് ഒരു ഗെയിമിങ് സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ്. രണ്ട് കളർ വേരിയന്റുകളിലും ഫോൺ ലഭ്യമാകും. ഫീച്ചറുകളുടെ കാര്യത്തിൽ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന്റെ സമാന സവിശേഷതകൾ ആയിരിക്കും ഈ ഡിവൈസിലും ഉണ്ടായിരിക്കുക. 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമും 128 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജ് ഓപ്ഷനുമായി ജോടിയാക്കിയ മീഡിയടെക് ഡൈമൻസിറ്റി 810 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ക്യാമറ

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിൽ 2400 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. 90Hz റിഫ്രഷ് റേറ്റും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഫോട്ടോഗ്രാഫിക്കായി 50 എംപി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിലായി 16 എംപി ക്യാമറ സെൻസറും കമ്പനി നൽകും.

ബാറ്ററി

റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററി യൂണിറ്റായിരിക്കും കമ്പനി നൽകുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിന് 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഡിവൈസിന് ഐപി 53 സർട്ടിഫിക്കേഷനും ഉണ്ടായിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ ആയിരിക്കും റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5ജി അടക്കമുള്ള മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വരും ദിവസങ്ങളിൽ റെഡ്മി നോട്ട് 11ടി 5ജി ഫോണിന്റെ കൂടുതൽ സവിശേഷതകൾ വെളിപ്പെടുത്തുന്ന ടീസറുകൾ കമ്പനി പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

റെഡ്മി നോട്ട് 11ടി 5ജി: പ്രതീക്ഷിക്കുന്ന വില

റെഡ്മി നോട്ട് 11ടി 5ജി: പ്രതീക്ഷിക്കുന്ന വില

റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിന്റെ വിലയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഷവോമി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മണികൺട്രോളിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ നോട്ട് 11ടിയുടെ ഇന്ത്യയിലെ വില വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,999 രൂപ വിലയുണ്ട്. ഡിവൈസിന്റെ ഹൈ എൻഡ് മോഡലിന്ൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായിരിക്കും ഉണ്ടാവുക. ഈ ഡിവൈസിന് 19,999 രൂപയാണ് വില വരുന്നത്.

വിപണിയിലെ മത്സരം

മുകളിൽ കൊടുത്തിരിക്കുന്ന വില വിവരങ്ങൾ കൃത്യമാകണം എന്നില്ല. ഇത് ശരിയാണെങ്കിൽ റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോൺ ലാവയുടെ ആദ്യത്തെ 5ജി എനേബിൾഡ് ഡിവൈസായി കഴിഞ്ഞ ദിവസം വിപണിയിലെത്തിയ - ലാവ അഗ്നി 5ജി അടക്കമുള്ള സ്മാർട്ട്ഫോണുകളോട് മത്സരിക്കും. റെഡ്മി നോട്ട് സീരിസിലെ പിൻഗാമികളെ പോലെ റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണും വലിയ ജനപ്രിതി നേടുമെന്ന് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകളിലെ ഡിവൈസിന്റെ വിലയും സവിശേഷതകളുമെല്ലാം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു. ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിവൈസുകൾ വിറ്റഴിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാവായി തുടരുന്നതിൽ റെഡ്മി നോട്ട് സീരിസിന്റെ പങ്ക് വലുതാണ് ഈ രീതിയുടെ തുടർച്ച റെഡ്മി നോട്ട് 11ടി 5ജി സ്മാർട്ട്ഫോണിലുടെയും പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Redmi Note 11T5G, the latest smartphone in Xiaomi's Redmi Note lineup, will be launched in India on November 30. This device will be introduced in the country with great features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X